Wednesday, November 14, 2012

കൌതുകം ബുക്ക്‌ സ്റ്റാള്‍

ആദരനീയരായ ഭൂലോക ഗുരുക്കന്മാരെ, എന്റെ ഈ വിലകുറഞ്ഞ ബ്ലോഗ്‌ വായിച്ചു വിലയേറിയ സമയം കളയുന്ന സഹോദരങ്ങളെ. ഏകദേശം അഞ്ചു എട്ടു മാസമായി ഞാന്‍ ഭൂലോകത്ത് നിന്നും പുറത്തുനിന്നുമായി ധാരാളം  തെറിവിളികളും, വിമര്‍ശനങ്ങളും, ഭീഷണികളും  സന്തോഷപൂര്‍വം ഏറ്റുവാങ്ങി മുന്നേറുന്നു. ഇനിയും നിങ്ങളുടെ തെറിവിളികള്‍ക്ക്  കാതോര്‍ത്തു അല്ലെങ്കില്‍ വേണ്ട ബ്ലോഗും തുറന്ന് ഞാനിരിക്കുന്നു. എന്തയാലും നിങ്ങള്‍ക്ക് വീണ്ടും തെറി വിളിക്കാന്‍ ഒരു അവസരം സൃഷ്ടിക്കുനതില്‍ ഞാന്‍  അങ്ങേയറ്റം സന്തോഷവാനാണ്.

 ഇന്ന് ഞാന്‍ ഇവടെ പോസ്റ്റുന്ന ഒരു കഥയാണ് . ഒരു പോക്കറ്റില്‍ ഒതുങ്ങുന്ന ഇംഗ്ലീഷ്-മലയാളം പോക്കറ്റ്‌ നിഘണ്ടു വാങ്ങാന്‍ പോയ കഥ. എനിക്ക് ഈ ഇംഗ്ലീഷില്‍ ഭയങ്കര പരിജ്ഞാനം കൊണ്ട് ചില കുലംകുതികള്‍ ഇംഗ്ലീഷില്‍  ചാറ്റ് ചെയ്യുമ്പോള്‍ എനിക്ക് ഒന്നും പിടികിട്ടാറില്ല. അത് കൊണ്ട്  12 കായ്‌  മുടക്കി ആണെങ്കില്‍ ഒരു നിഘണ്ടു വാങ്ങാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ ഞാന്‍ ഒരു 12 രൂപയുടെ dictionary വാങ്ങാന്‍ ഗൂഗിളില്‍ കേറി സെര്‍ച്ച്‌ ചെയ്തു നോക്കി. എവിടെ ഗൂഗിള്‍ അമ്മാവനു നമ്മളോട് എന്തോ പുച്ഛം.  ഞാന്‍ പന്ത്രണ്ടു രൂപയ്ക്കു നിഘണ്ടു ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ എന്റെ അടുത്ത അങ്ങേരു ചോദിക്കുവാ '' പന്ത്രെണ്ട് രൂപയുടെ നിഘണ്ടു ആണോ നിങ്ങള്‍ ഉദ്ദേശിച്ചത്?? did u mean............." അങ്ങേര്‍ക്കു അത് ചോദിക്കേണ്ട ആവിശ്യം   ഉണ്ടോ???

 12 രൂപയുടെ dictionary ഒക്കെ വാങ്ങാന്‍ പോവുകയല്ലേ. എന്റെ ഫ്രണ്ട്സ് ഒക്കെ ഇത് കേട്ട് ഒന്ന് ഞെട്ടണം, എന്തയാലും അവരുടെ ഒക്കെ അഭിപ്രായം അറിയാം. ഇത്രയും വിലയുള്ള സാധനം വാങ്ങുമ്പോള്‍ അവരുടെ suggestions അറിയാതെ വാങ്ങുന്നത് മോശം അല്ലെ?? ഏതു ബ്രാന്‍ഡ്‌ വാങ്ങണം??? ഏതാണ്  കൂടുതല്‍ ലാഭം??? എവിടെ നിന്ന് വാങ്ങണം??? തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ അറിയാനായി ഞാന്‍ നമ്മുടെ സുക്കെര്‍ ബെര്‍ഗിന്റെ മുഖപുസ്തകത്തില്‍ ( Facebook ) ഞാനൊരു dictionary വാങ്ങാന്‍ പോകുന്ന വാര്‍ത്ത  ഞാന്‍ പങ്കുവച്ചു. ദാ ചറ പിറ notification വരുന്നു. അവന്‍ commented on your status, ഇവന്‍ commented on your status, അവള്‍ commented on your status,  മറ്റവള്‍ commented on your status.  എന്നിങ്ങനെ notification ന്റെ ഒരു പ്രവാഹം തന്നെ. അത് വാങ്ങണം, ഇത് വാങ്ങണം. മറ്റത് വാങ്ങണം, മറച്ചത്  വാങ്ങണം. അവസാനം 12 രൂപയും വണ്ടികൂലിയും അഞ്ചും അഞ്ചും 10 രൂപയും . ആകെ 22 രൂപയുമായി വീട്ടില്‍ നിന്നിറങ്ങി.


"മോനെ സൂക്ഷിച്ചു പോണേ.......... ഇത്രയും കാശു കൊണ്ട് തനിയെ പോകണ്ടായിരുന്നു. വേറെ ആരെയെങ്കിലും നിനക്ക് കൂടെ കൂട്ടന്‍ പാടില്ലായിരുന്നോ"


"കൂടെ പോരുന്നവന് വണ്ടി കൂലിയും,  നാരങ്ങ  വെള്ളവും വാങ്ങി കൊടുക്കേണ്ടി വരും"

"എങ്കില്‍ നീ തനിയെ പോയാല്‍  മതി"

 ബസ്സില്‍ കയറി കീറി നുറുങ്ങിയ അഞ്ചിന്റെ നോട്ടു ബസ്‌ കണ്ടക്ടര്‍ക്കു  വച്ച് നീട്ടിയിട്ടു റ്റിക്കെറ്റും വാങ്ങി പിടിച്ചു ഒരു സീറ്റില്‍ നീണ്ടു നിവര്‍ന്നു അങ്ങ് ഇരുന്നു.ഞാന്‍ പതിവു പോലെ 50 പൈസ കൊടുത്തിട്ട് ഇരിക്കുന്നത്  പോലെ തോന്നിയ  ബസ്സില്‍ മണി അടിക്കുന്ന കിളി എന്നോട് ചെറുതായി ഒന്ന്  ചൂടായി. ഞാന്‍  പിടക്കുന്ന അഞ്ചിന്റെ ടിക്കറ്റ്‌ കാണിച്ചപ്പോള്‍ പാവം ചമ്മി പോയി ഡബിള്‍ ബെല്‍ അടിച്ചു. അങ്ങനെ വണ്ടി അരിച്ചരിച്ചു പട്ടണത്തില്‍ എത്തി

അങ്ങനെ ഞാന്‍ ആദ്യം കണ്ട ബുക്ക്‌ സ്റ്റാളില്‍ ഓടി കയറി. dictoinary എന്ന് പറഞ്ഞതും പുള്ളി പല പല ഭയങ്കരന്‍ നിഘണ്ടുകള്‍ എനിക്ക് മുന്‍പില്‍ വിടുത്തി വച്ച്, എന്നിട്ട് എന്നോട് ചോദിച്ചു "മോന്
ഇതില്‍ ഏതാ വേണ്ടത് ?"

"എന്‍റെ പോന്നു ചേട്ടാ...... ഇത്രേം വലിയ dictionary ചുമന്നു കൊണ്ട് പോകാന്‍ എനിക്ക് പറ്റില്ല.
ഇങ്ങള്‍ ചെറിയ dictionary വല്ലതും ഉണ്ടെങ്കില്‍ ഇടുക്ക് ചേട്ടാ"

എന്താണാവോ ഇങ്ങനെ പറഞ്ഞപ്പോള്‍ത്തന്നെ പുള്ളി നിഘണ്ടുവില്‍ ഇല്ലാത്ത കുറെ വാക്കുകള്‍ പറയാന്‍ തുടങ്ങി. ഞാന്‍ ഓടി. അടുത്ത ബുക്ക്‌ സ്റ്റാളില്‍ കേറി വീണ്ടും നിഘണ്ടു ചോദിച്ചു.
അങ്ങനെ ആ ചേട്ടന്‍ കടയുടെ ഉള്ളിലേക്ക് കേറി പോയി. തിരിച്ചു വന്നപ്പോള്‍ കയ്യില്‍ ഒരു സുറിയാനി നിഘണ്ടുവും ഉണ്ടായിരുന്നു. ഞാന്‍ കടയുടെ ബോര്‍ഡില്‍ നോക്കിയപ്പോള്‍ എനിക്ക് കാര്യം മനസ്സിലായി. അതൊരു ക്രിസ്ത്യന്‍ ബുക്ക്‌ സ്റ്റാള്‍ ആയിരുന്നു.

അങ്ങനെ വേറൊരു ബുക്ക്‌ സ്റ്റാളില്‍ കേറി അവിടെ ചെന്നപ്പോള്‍ എനിക്കൊരു സത്യം മനസ്സിലായി ഈ പോക്കറ്റ്‌ dictionary ഉണ്ടല്ലോ അത് വെറും കൌതുകത്തിനു മാത്രം ഉള്ളതാണെന്ന്. ആ സത്യം എനിക്ക് പറഞ്ഞു തന്ന കൌതുകം ചേട്ടന് ഒരു നന്ദിയും കൊടുത്ത്. ഞാന്‍ നിഘണ്ടു വാങ്ങാന്‍ കൊണ്ടുവന്ന പന്ത്രെണ്ട് രൂപയ്ക്കു തൊട്ടു അപ്പുറത്തെ ചായ കടയില്‍ നിന്നും ചായയും ബോണ്ടയും കഴിച്ചു പട്ടണം വിട്ടു.

57 comments:

  1. മോനെ തല്ഹത്തെ,നിഘണ്ടുക്കഥ വളരെ നന്നായിട്ടുണ്ട്.പോസ്റ്റിന്‍റെ ആദ്യം പരാമര്‍ശിച്ചത്പോലെ തെറി വിളിക്കെണ്ടാതോ ഭീഷണിപ്പെടുത്തെണ്ടതോ ആയ യാതൊരു ആവശ്യവും ഉണ്ടെന്നു തോന്നുന്നില്ല.മംഗളങ്ങള്‍!!!.,!

    ReplyDelete
    Replies
    1. നന്ദി അംജിത്, അഭിപ്രായം പങ്കുവച്ചതിനു ഒര്യിരം നന്ദി.

      Delete
  2. അപ്പൊ ഇനി ഒരു ഓക്സ്ഫോർഡ് ബാങ്ങിക്കെ ഹല്ല പിന്നെ

    ReplyDelete
    Replies
    1. oxford ഒന്നും വാങ്ങേണ്ട. എന്നോട് ചാറ്റ് ചെയ്യേണ്ടവര്‍ വേണമെങ്കില്‍ മലയാളം പഠിക്കട്ടെ

      Delete
  3. തെറി വിളിക്കാന്‍ ഉള്ള ഒരു പഴുത്തും കിട്ടിയില്ലല്ലോ കുട്ടാ ,
    ഏതായാലും നിഘണ്ടു കഥ ഉഷാര്‍

    ReplyDelete
    Replies
    1. സലീമിക്കാ, സാരമില്ല, അടുത്ത പ്രാവിശ്യം തെറി വിളിപ്പിക്കം

      Delete
  4. ഭയങ്കരാ ... ഈ നിഖണ്ടുവില്‍ തെറിക്കുള്ള സ്കോപ്പില്ല ...
    കലക്കീട്ടോ.. ആശംസകള്‍...

    ReplyDelete
  5. മച്ചു .....കലക്കീട്ടാ....
    കഥ നല്ല പോളപ്പനായി,

    ReplyDelete
  6. ഉഷാറായി. അപ്പൊ ബൂലോക പ്രയാണം തുടരട്ടെ. ആശംസകള്‍.

    ReplyDelete
  7. മച്ചു.....കലക്കീ......ആശംസകള്‍

    www.techbeatsindia.com

    ReplyDelete
  8. നന്നായിട്ടുണ്ട്.... ആശംസകള്‍...,,

    ReplyDelete
  9. നിഘണ്ടൂന് പോയ തല്‍ഹത്ത് ബോണ്ട തിന്നപോലെ എന്നൊരു പഴഞ്ചൊല്ല് ഉണ്ടാകുമോ?
    രസകരമായി എഴുതി

    ReplyDelete
    Replies
    1. അജ്തെട്ടാ പഴഞ്ചൊലില്‍ പതിരിരില്ലല്ലോ???

      Delete
  10. എന്തിനാണു തെറിവിളിക്കുന്നത്. നന്നായിട്ടുണ്ട്...

    ReplyDelete
    Replies
    1. തെറി എന്തിനു വേണമെങ്കിലും വിളിക്കാം

      Delete
  11. ഇനിയും പോരട്ടെ നിഖണ്ടുവില്‍ ഇല്ലാത്ത വകള്‍ ..

    ReplyDelete
    Replies
    1. നിഘണ്ടുവില്‍ ഇല്ലാത്ത വാക്കുകള്‍ ഞാന്‍ രഹസ്യമായി അയച്ചു തരാം
      മതിയോ????

      Delete
  12. എന്നാലും പോക്കറ്റ് ഡിക്ഷണറിക്കുളള കാശ് കൊണ്ട് ബോണ്ട തിന്നല്ലോ..

    രസകരമായ എഴുത്ത്

    ReplyDelete
    Replies
    1. ആ ചായക്കടയില്‍ ബോണ്ട മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെല്ല നടുക്ക് തുളയുള്ള വട ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അതും വാങ്ങിയേനെ

      Delete
  13. കിടു ആയല്ലൊ..സാഹിത്യം സൂപ്പര്..ഒത്തിരി നാളായല്ലോ ഒരു പോസ്ട് കണ്ടിട്ടു...ആശംസകള്
    www.thasleemp.webnode.in
    www.thasleemp.blogspot.com

    ReplyDelete
    Replies
    1. ഒരു മാസം ആയെ ഉള്ളു. പിന്നെ നമ്മുക്ക് ഇതിനകത്ത് കുത്തി ഇരിക്കാന്‍ പറ്റില്ലല്ലോ???

      Delete
  14. കലക്കി മചോഒ ഹി ഹി

    ReplyDelete
  15. എന്നാലും ഇങ്ങിനെ ചെയ്യാവോ? രസായിട്ടുണ്ട്ട്ടോ.....

    ReplyDelete
  16. നര്‍മ്മത്തില്‍ ചാലിച്ച ഭാവനകള്‍ ..

    ReplyDelete
  17. oru dictionary nokkiyittu ഗൂഗിളില്‍ നോക്കിയപ്പോ ഈ ബ്ലോഗിലാ എത്തിയത്. ഇതെന്നാ പരിപാടിയാ. gud dear

    ReplyDelete
    Replies
    1. അത് ഞാനും ഗൂഗിള്‍ അമ്മാവനും തമ്മിലുള്ള ഒരു ഒത്തുകളി അല്ലെ. ഈ ഗൂഗിള്‍ നിലനില്‍ക്കുന്നത് തന്നെ എന്റെ ഈ ബ്ലോഗ്‌ ഉള്ളത് കൊണ്ടാണല്ലോ.

      Delete
  18. നന്നായിട്ടുണ്ട്.... ആശംസകള്‍...,,

    ReplyDelete
  19. dictionary kittiyittum kariyamilla...hi hi chumma...
    kollam ketto thalhath ....

    ReplyDelete
  20. ഒരു ചെറിയ നിഘണ്ടു വാങ്ങി പാര്‍സല്‍ അയക്കാം എന്ന് പറഞ്ഞാല്‍ തെറ്റിദ്ധരിക്കുമോ ?

    ReplyDelete
    Replies
    1. ധൈര്യമായിട്ട് അയച്ചോ. പിന്നെ വങ്ങുമ്പോള്‍ ചെറുത് ആക്കണ്ട അല്പം വലുത് തന്നെ വാങ്ങിക്കോ???
      എന്താ സന്തോഷം ആയില്ലേ??

      Delete
  21. എടാ പഹയാ ആ പൈസ കൊണ്ട് നിനക്ക് ഒരു ഷവര്‍മ വാങ്ങി കഴിക്കാന്‍ തോന്നിയില്ലല്ലോ !!!

    ReplyDelete
    Replies
    1. അമ്പട പുളുസു, ആ പൂതി മോന് എട്ടായി മടക്കി പോക്കറ്റില്‍ ഇട്ടാല്‍ മതി.
      ഞാന്‍ ഷവര്‍മ വാങ്ങി തിന്നിട്ടു വേണം എന്റെ വെള്ളിരിക്കാ പട്ടണത്തിനു നഥാന്‍ ഇല്ലാതെ ആവാന്‍.

      Delete
  22. ചായക്ക് ഇപ്പോള്‍ ഏഴു രൂപയാണെന്നു കേട്ടു. ബോണ്ടക്കോ?
    ചെറിയ ഡിക്ഷനറി ആയതോണ്ട് ഒള്ളത് പോലും കാണാന്‍ ഭൂതക്കണ്ണട വേണം.

    ReplyDelete
  23. ഡിക്ഷണറി ഇല്ലെങ്കിലെന്താ ബോണ്ടകഴിച്ചില്ലെ? ഇനിമുതൽ മലയാളത്തിൽ ചാറ്റാൻ അറിയുന്നവർ ചാറ്റിയാൽ മതി എന്നൊരു ബോഡ് വക്കണം..

    ReplyDelete
    Replies
    1. അത് ശരിയാ അങ്ങനെ ഒരു ബോര്‍ഡ്‌ വച്ച് നോക്കാം

      Delete
  24. പണ്ട് ആരോ വായിച്ചത്രേ..ഡിക്കിട്ടിയോ"നാറി" എന്ന്! അതൊരു തെറിയാണോ?

    ReplyDelete
  25. നര്‍മ്മത്തില്‍ ചാലിച്ച ഭാവനകള്‍ നന്നായിരിക്കുന്നു .ആശംസകള്‍

    ReplyDelete
  26. nice post..keep going..

    ReplyDelete
  27. സംഗതി കളര്‍ഫുള്‍ ...........

    ReplyDelete
  28. പാവം. വണ്ടിക്കാശു നഷ്ടം

    ReplyDelete
  29. ക്ലൈമാക്സ് ഇഷ്ട്ടപ്പെട്ടില്ലെങ്കിലും, ഒരു 12 ര്‍ഊപ ഡിക്ഷണറിക്കഥ ഇത്രരസകരമായി അവതരിപ്പിച്ചതില്‍ അഭിനന്ദനങ്ങള്‍ .

    ReplyDelete
  30. pattti chanthakku poya kadha njaaan edinu mumpum vaaayichiyund adu konde valiya kouthukam onnnum thonila....nkilum thalhath ninnne abhianthikaathirikaaan vayyyyya.....

    ReplyDelete
  31. ശ്ശൊ, സംഭ്രമ ജനകമായ കഥ, വായനയുടെ തുടക്കത്തില്‍ 12 രൂപയും പത്തു രൂപയും കള്ളന്‍ കട്ട് കൊണ്ട് പോകുമോ എന്ന് പേടിച്ചിരുന്നു. എന്താവും ക്ലൈമാക്സ് എന്നറിയാനുള്ള ആKAMKSHA വായനയില്‍ നിറഞ്ഞു. ബസിലെ കിളി താങ്കളെ തല്ലുമോ താങ്കള്‍ ആ തല്ലു കൊള്ളുമോ എന്നൊക്കെ ചിന്ത വന്നു... ഉദ്യെഗ ജനകമായിരുന്നു കഥ...

    എന്താ ഇത്രയും പറഞ്ഞിട്ടും സന്തോഷായില്ലേ? എന്നാല്‍ കൊള്ളാം ട്ടോ .. ആശംസകള്

    ReplyDelete
  32. ഹോ...ആകെ പ്യാടിച്ച് ശാസം മുയ്മനും പോയി ന്റെ തെല്ലത്തേ.
    നന്നായിട്ടുണ്ട് ട്ടോ ഈ നിഘണ്ടുക്കഥ.
    ഇതിന് തെറിവിളിയും പൂരപ്പാട്ടുമൊന്നുമല്ല തരേണ്ടത്, നല്ല അസ്സൽ കയ്യടിയാ...
    ഇത്രയ്ക്കും വായനക്കാരിൽ ഉദ്വേഗം കുത്തി നിറക്കുന്ന ഒരു അവതരണം ഞാൻ
    ഈയ്യടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല.
    ഒരപാരമായൊരു അപസർപ്പക കഥ.!!!!
    ഞാനാകെ പേടിച്ചിരുന്നു,ഒരവസരത്തിൽ,ഇനിയാ 17 രൂപ അവന്റടുത്ത് നിന്ന് കൊള്ളക്കാരോ കൊലപാതകികളോ അവന്റടുത്ത് നിന്ന് അടിച്ച് മാറ്റിക്കൊണ്ടോവുമോ എന്ന്.!
    എന്തായാലും അതൊന്നുമില്ലാതെ അവസാനിപ്പിച്ചല്ലോ ? ഭാഗ്യം.
    ആശംസകൾ.

    ReplyDelete
    Replies
    1. എങ്ങനെയോ അവസാനിച്ചു
      എല്ലാ അവസാനിക്കം പോകുവല്ലേ???

      Delete
  33. പോക്കറ്റ്‌ ഡിക്ഷനറി കൊള്ളാം കേട്ടോ... സരസമായി അവതരിപ്പിച്ചു...

    ReplyDelete
  34. ഇപ്പൊ മനസ്സിലായില്ലേ ഡിക്ഷനറിയും ബോണ്ടയും തമ്മിലുള്ള വ്യത്യാസം.

    ReplyDelete
  35. ഡിക്ഷ്ണറി വാങ്ങിക്കാൻ പട്ടണം കേറീട്ടു
    ബോണ്ട കഴിച്ചാറെ സായൂജ്യം അടഞ്ഞോവർ!

    ReplyDelete
  36. തല്‍കാലം ഒരു ഓണ്‍ലൈന്‍ നിഘണ്ടു ഞാന്‍ അയച്ചു തരാം അതിനു പൈസ ഒന്നും വേണ്ട http://mashithantu.com ഇനി ഇന്ഗ്ലീഷ്‌ കംമെന്റുകള്‍ വായിചോളുട്ടോ ....

    ReplyDelete
  37. നല്ലത്... ഞാനും ഒരു ബ്ലൊഗ്ര്‍ ആയാലോ എന്ന് ആലോചിക്കുന്നു.. ഒരു പക്ഷേ ആദ്യത്തെ "ബ്ലൊഗ്ര്‍ ". ഡിക്ഷ്ന്റി നോക്കിയപ്പോള്‍ ഇങ്ങനെ ആണ് ഉച്ചാരണം കണ്ടത്...

    ReplyDelete
  38. കൊള്ളാല്ലോ. ഇത് വായിക്കാന്‍ ഒരുപാട് കാലമെടുത്തു. സാരല്യ. നന്നായി.

    ReplyDelete