Saturday, April 13, 2013

എന്‍റെ ഓരോ (അത്യ) ആഗ്രഹങ്ങള്‍

ചെറുപ്പത്തില്‍ എനിക്കൊരു JCB ഡ്രൈവര്‍ ആവാനായിരുന്നു ആഗ്രഹം. എന്‍റെ വീടിന്‍റെ മുന്‍പിലൂടെ പോകുന്ന റോഡ്‌ പണിയാന്‍ വരുന്ന JCB ക്കാരനോട് എനിക്ക് ആരാധന ആയിരുന്നു. അങ്ങനെ എന്‍റെ മനസ്സിലെ ആദ്യ റോള്‍ മോഡല്‍ ആ JCB ക്കാരന്‍ തന്നെ ആയി.



കാലചക്രം കറങ്ങിയപ്പോൾ എന്റെ ആഗ്രഹങ്ങളിലും മാറ്റം സംഭവിച്ചു. JCB ഡ്രൈവർ ആകാൻ കൊതിച്ച ഞാൻ പിന്നെ ഒരു പോലീസുകാരൻ അകന്നതു സ്വപനം കാണാൻ തുടങ്ങി. ചുമ്മാ ഒരു പോലീസ് അല്ല, കള്ളന്മാരെ ഒക്കെ ഇടിച്ചു തെറുപിക്കുന്ന പോലീസ്. അതെ കള്ളന്മാരെ ഒക്കെ കുനിച്ചു നിറുത്തി ഇടിച്ചു, പരിപ്പ് ഇടുക്കണം എന്ന് എന്റെ ഒരു ആഗ്രഹമാരുന്നു. അങ്ങനെ ഒരു പോലീസെ ആകുന്നതും സ്വപ്നം കണ്ടു ഞാൻ അങ്ങനെ കാലം കഴിച്ചു കൂട്ടി. പരന്തു കഹാനി മേം ഏക്‌ ട്വിസ്റ്റ്‌ ഹോ ഗയാ


ഞാൻ നാലക്ഷരം പഠിക്കാൻ പോയ കാലം. ക്ഷമിക്കണം, ഞാൻ പോയതല്ല എന്നെ നിർബന്ധിച്ചു കൊണ്ടാക്കിയതാണ്. പിള്ളേരുടെ അടുത്ത് പോലീസും കള്ളനും കളിക്കാൻ പോയ  സമയം. ഞാന്‍ വലിയ പോലീസ് ആണെന്ന് പറഞ്ഞു, നല്ല തടിയന്മാരെ പെരുമാറാന്‍ പോയി. ഞാന്‍ എന്നെങ്കിലം പോലീസ് ആകും, നിന്നെ ഒക്കെ അപ്പൊ ഇടുതോളം എന്ന് പറഞ്ഞിട്ടൊന്നും ഒരു രക്ഷയും ഉണ്ടായിരുന്നില്ല, പിള്ളേരു നെഞ്ചത്ത് കേറി പൊങ്കാല ഇട്ടിട്ടു പോയി.
അതോടെ പോലീസുകാരന്‍ ആകാനുള്ള എന്‍റെ ആഗ്രഹം ഞാന്‍ എട്ടായി മടക്കി പോക്കറ്റില്‍ വച്ചു

പിന്നീടു എനിക്കൊരു കൃത്യമായ ആഗ്രഹം ഇല്ലാതായി. സിനിമകള്‍ കാണുമ്പോള്‍ എന്‍റെ ആഗ്രഹങ്ങളും മാറി കൊണ്ടിരുന്നു. സിനിമയില്‍ നമ്മുടെ മമ്മുക്കയും, ലാലേട്ടനും ഒക്കെ പല പല കഥാപത്രങ്ങളുമായി വരുമ്പോള്‍,  എന്‍റെ ആഗ്രഹവും അതിനനുസരിച്ച് മാറി മാറി വരും. മമ്മുക്ക CBI ആയി വിലസിയ സിനിമകള്‍ കണ്ടാല്‍ എനിക്ക് CBI ആകാന്‍ ആഗ്രഹം ഉദിക്കും.
ലാലേട്ടന്‍ കച്ചവടക്കാരന്‍ അയാള്‍ എനിക്കും കച്ചവടക്കാരനാകണം.
ഇതൊരു അസുഖം ആണോ???

പലരും എന്നോട് പലപ്പോഴും നിനക്ക് എന്താവാനാണ് ആഗ്രഹം എന്ന് ചോദിക്കാറുണ്ട്.  പലരോടം ഞാൻ പല രീതിയിലാണ്‌ ഉത്തരം പറഞ്ഞത്. അതിനു കാരണവും ഉണ്ട് എനിക്കങ്ങനെ കൃത്യമായ ഒരു ആഗ്രഹവും ഉണ്ടായിരുന്നില്ല. പക്ഷെ റിസൾട്ട്‌ വരുന്നതോടു കൂടി  പിന്നെ ആരും ഈ ചോദ്യം ചോദിക്കും എന്നെനിക്കു തോന്നുന്നില്ല. റിസൾട്ട്‌ വരുന്നതോടു കൂടി, ഇവൻ ഇങ്ങനെ പോയാൽ പലതും ആവും എന്ന് എല്ലാവര്ക്കും മനസ്സിലാകും.

പക്ഷെ എനിക്ക് ഇപ്പൊ എന്താവണം എന്നൊക്കെ ഉള്ള ആഗ്രഹം ഉണ്ടാകുന്നുണ്ട്.  എനിക്ക് പണ്ട് മുതലേ ഉള്ള ഒരു ആഗ്രഹമാണ് ലോക രാഷ്ട്രങ്ങൾ ഒക്കെ ഒന്ന് ചുറ്റികറങ്ങി കാണണം എന്ന്. പക്ഷെ അതിനൊക്കെ ഒരു പാട് കാശു വേണമല്ലോ. അതുകൊണ്ട് ആ ആഗ്രഹം ഞാന്‍ പുറത്തു പറയാതെ എന്‍റെ മനസ്സിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ തന്നെ വച്ചു. പക്ഷെ ലോകം മുഴുവന്‍ ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ നടന്ന സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങരയെ പറ്റി ഞാന്‍ കേട്ടു. സഞ്ചാരം സി.ഡികള്‍ കാണാനും ഇടയായി. അങ്ങനെ പുള്ളിയോടൊപ്പം ഒരു അസിസ്റ്റന്റ്റ് ആയി പോയാലോ എന്ന് ഞാന്‍ കുറെ നാളായി ആലോചിച്ചിരുന്നു. പക്ഷെ കഹാനി മേം വീണ്ടും ട്വിസ്റ്റ്‌ താ.
ഞാന്‍ ആലോചിച്ചു കഴിഞ്ഞപ്പോഴേക്കം പുള്ളി ആ പരിപാടി നിര്‍ത്തി.
പണി നൈസായിട്ടു പാളി.

എന്‍റെ ഓരോ കഷ്ട കാലം എന്നല്ലാതെ എന്ത് പറയാനാ. പക്ഷെ ഇപ്പൊ വേരെയൊരു മാര്‍ഗം ഉണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി ആയാല്‍ എന്‍റെ ആഗ്രഹം പൂവണിയും എന്നാണ് എന്‍റെ വിശ്വാസം.

82 comments:

  1. അക്കിത്തം എഴുതിയ എന്റെ മോഹം എന്നൊരു കവിത ഉണ്ട് . അതിൽ ബാല്യത്തിലെ മോഹങ്ങള ഇത് പോലെ വരുന്നു ....തല്ഹത്ത് എന്നെ ആ ബാല കവിതയിലേക്ക് കൂട്ടി കൊണ്ട് പോയി . എഴുത്ത് നന്നു. ആശംസകൾ

    ReplyDelete
    Replies
    1. നന്ദി, അന്‍വറിക്കാ
      ഇങ്ങനെ ഒരു കവിത പരിചയ പെടുത്തിയതിനു.

      Delete
  2. എഴുതാനുള്ള കഴിവ് എല്ലാര്‍ക്കും കിട്ടുന്നതല്ല ,അത് ഉള്ളവര്‍ ഭാഗ്യവാന്മാര്‍
    ദൈവം അനുഗ്രഹിക്കട്ടെ

    ReplyDelete
    Replies
    1. അനോണി പറഞ്ഞു വരുന്നത്, ഭാഗ്യം ലഭിച്ച എഴുതാന്‍ അറിയാവുന്നവര്‍ എഴുതി കോളും.
      ഞാന്‍ എഴുതണ്ട എന്നാണോ???
      എല്ലാരും ഇത് തന്നെയാ അന്നോണി ചേട്ടാ പറയുന്നത്.

      Delete
  3. Replies
    1. ഒരു പാട് നന്ദിയുണ്ട് രസ്ലാത്ത

      Delete
  4. ആഗ്രഹങ്ങൾക്ക്‌ ചിറകുകൾ മുളച്ചുകൊണ്ടേയിരിക്കട്ടെ..ആശംസകൾ..!

    ReplyDelete
    Replies
    1. നന്ദി ചേച്ചി
      ചിറകു മുളച്ചാല്‍ പറക്കാന്‍ പറ്റുമോ???

      Delete
  5. റിസൾട്ട്‌ വന്ന ശേഷം ഇത് ഒന്ന് റീപോസ്റ്റ്‌ ചെയ്യാൻ അപേക്ഷ !!!!

    ReplyDelete
    Replies
    1. റിസള്‍ട്ട്‌ വന്നതിനു ശേഷം തൂങ്ങാന്‍ പറ്റിയ കഴിക്കോല്‍ അന്വേഷിച്ചു കൊണ്ടിരിക്കുവ.
      സമയം കിട്ടിയാല്‍ പോസ്റ്റാം

      Delete
  6. കൃത്യമായ ലക്ഷ്യവും ദൃടനിശ്ചയവും ഉള്ളവന്‍ തോല്‍ക്കില്ല

    ReplyDelete
    Replies
    1. എനിക്ക് നിങ്ങള്‍ പറഞ്ഞ സാദനം ഇല്ലാത്തതു കൊണ്ടായിരിക്കും.
      ഞാന്‍ തോല്‍ക്കാറെ ഉള്ളു.
      തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ഈ ഞാന്‍ ഇനിയും ബാക്കി

      Delete
  7. നിന്നെ പിന്നെ ഇടുത്തോളാം..... അല്ല എടുത്തോളാം :)
    നന്നായിരിക്കുന്നു തല്‍......

    ReplyDelete
    Replies
    1. തെറ്റ് ചൂടി കാണിച്ചതിന് വളരെ നന്ദി

      Delete
  8. പപ്പു പറഞ്ഞത് പോലെ ഇതൊക്കെ ചെറുത്‌;

    എനിക്ക് ചെറുപ്പത്തിൽ കല്യാണങ്ങൾക്ക് പോയി വന്നാൽ തോനുന്ന ആഗ്രഹം എന്താനന്നു അറിയുമോ"പെണ്ണ് കെട്ടാൻ"
    അമ്മാതിരി പുതി നിനക്ക് തോന്നിയില്ലല്ലോ ഫാഗ്യം :)

    പിന്നെ നിനക്ക് 'ഗൂഗിൾ എർത്ത്' ഇന്സ്ടാൽ ചെയ്താൽ എല്ലാ രാജ്യങ്ങളും ശരിക്കും കാണാം

    ReplyDelete
    Replies
    1. എന്നിട്ട് ഇടശ്ശേരിക്കാരന്‍ പെണ്ണ് കെട്ടിയോ??? ഇങ്ങനുള്ള ആഗ്രഹത്തിനാണോ ദുരാഗ്രഹം എന്ന് പറയുന്നത്

      Delete
  9. ആഗ്രഹങ്ങള്‍ പൂവണിയട്ടെ.....

    ReplyDelete
    Replies
    1. ഈ പ്രാര്‍ത്ഥന ഫലിക്കട്ടെ
      നന്ദി

      Delete
  10. എനിക്കും ഏതാണ്ട് ഇമ്മാതിരി ആഗ്രഹങ്ങള്‍ തന്നെയാണ് :P
    ഏതായലും നിന്റെ ആഗ്രഹങ്ങള്‍ പൂവണിയട്ടെ!
    BTW- എക്സാം റിസല്‍റ്റിന്റെ ട്രീറ്റ് എവിടെ വെച്ചാ?

    ReplyDelete
    Replies
    1. എങ്കില്‍ നമുക്ക് ഒരുമിച്ചു മുന്നേറാം

      Delete
  11. വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
    വെറുതെ മോഹിക്കുവാന്‍ മോഹം...:)
    മോഹങ്ങളും സ്വപ്നങ്ങളും ഇല്ലാത്ത ലോകം, ഓര്‍ക്കാന്‍ വയ്യ...

    നല്ല എഴുത്ത്‌...ഇഷ്ടായി, കേട്ടോ!

    ReplyDelete
    Replies
    1. ഒരു പാട് നന്ദിയുണ്ട് ചേട്ടാ

      Delete
  12. വിപ്ലവകാരിയുടെ സ്വപ്‌നങ്ങൾ വലിയ വിപ്ലവങ്ങൾ പ്രതീക്ഷിച്ചു...
    ഇതെക്കെ എല്ലാവരുടെയും സ്വപ്നങ്ങളണല്ലോട...
    എനിവെ... നൈസ് റൈറ്റിംഗ് keep it up!!!

    ReplyDelete
    Replies
    1. വിപ്ലവകാരി ഒരു മനുഷ്യനാണ് ഭായ്
      മനുഷ്യന്റെ ആഗ്രഹങ്ങള്‍ വിപ്ലവകാരിക്കും ഉണ്ടാകും

      Delete
  13. ഹ.. ഹ.. ജീവിതത്തില്‍ വ്യക്തമായ ലക്‌ഷ്യം വേണം എന്ന് കരുതുന്ന ആളാണ് ഞാന്‍.. ,..
    എന്തെങ്കിലും നമ്മളാല്‍ കഴിയുന്നത് ആകാന്‍ ആഗ്രഹിക്കൂ.. അതിനു വേണ്ടി പരിശ്രമിക്കൂ...
    ദൈവം അനുഗ്രഹിക്കട്ടെ....

    ReplyDelete
    Replies
    1. ഈ പ്രാര്‍ത്ഥന ഭലിക്കട്ടെ

      Delete
  14. ഇന്ത്യന്‍ പ്രസിഡന്റ്‌ ആയാല്‍ എന്‍റെ ആഗ്രഹം പൂവണിയും എന്നാണ് എന്‍റെ വിശ്വാസം..

    ReplyDelete
  15. രാഷ്ട്രീയക്കാരന്‍ ആയാല്‍ എല്ലാം നടക്കും , ഒന്ന് നോക്കിയാലോ

    ReplyDelete
    Replies
    1. ഒരു കൈ നോക്കാം അല്ലെ

      Delete
  16. അയ്യോ, ഇന്ത്യയുടെ പ്രസിഡന്റ്‌ ആവല്ലെ, ആല്ലേലെ ഈ രാജ്യം നടുക്കടലിലാ ഇനി അതിനെ മുക്കി താഴ്ത്തല്ലെ,,,,,,,, ഉഗാണ്ടയിൽ ഒരു ച്യാൻസ് ഉണ്ട് എന്നാ കേട്ടത് , ഞാൻ റിക്യൊസ്റ്റ് ചൈതാൽ ചിലപ്പൊ കിട്ടൂം.......
    പരന്തു ഏക് ട്വിസ്റ്റ് അബി ഉതർ ഹേ അഛാ ബേട്ടാ.......................

    ReplyDelete
    Replies
    1. ഉഗാണ്ട എങ്കില്‍ ഉഗാണ്ട. കിട്ടിയതായി
      ദൈവമേ വീണ്ടും ഹിന്ദി
      ഇനി വീണ്ടും ഹിന്ദി മാഷിനെ കാണാന്‍ പോകണമല്ലോ

      Delete
  17. എനിക്ക് കൊച്ചിലെ എവറസ്റ്റ് കീഴടക്കാനായിരുന്നു ആഗ്രഹം :):D

    ReplyDelete
    Replies
    1. കൊച്ചിലെ എവറസ്റ്റ് ബേക്കറി ആണോ???

      Delete
    2. കൊച്ചിയിലെ എവറസ്റ്റു ബേക്കറി ആണോ???

      Delete
  18. ഇജ്ജൊരു സില്‍മാ നടന്‍ ആവെടാ...പണ്ഡിറ്റ്‌ജിയെ പോലെ...അതാവുമ്പോ...ഏതു വേഷവും കെട്ടാമല്ലോ... ;)

    ReplyDelete
    Replies
    1. അതും ആലോചിക്കുന്നുണ്ട്

      Delete
  19. അക്ഷരത്തെറ്റു കുറക്കു തൽഹത്തെ .......ഒന്ന് കൂടി ശ്രദ്ധിച്ചു എഴുത് ....നന്നായി എഴുതുക എന്നത് ചെറിയ കാര്യമല്ല . കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ..... ആശംസകൾ

    ReplyDelete
  20. ഒരു മലയോളം ആഗ്രഹിക്കണം എന്നാലെ ഒരു കുന്നോളം ആഗ്രഹം നിറവേറുകയുള്ളൂ.നിന്‍റെ ആഗ്രഹങ്ങള്‍ സഫലമാകട്ടെ ,എഴുത്ത് നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. കുന്നോളം ആഗ്രഹിക്കുന്നുണ്ട്. അതിനു വേറെ മുടക്ക് ഒന്നും തന്നെ ഇല്ലല്ലോ

      Delete
  21. കൊള്ളാം ,എല്ലാരും ഇങ്ങിനെ ഒക്കെ തന്നെയാ...
    എനിക്ക് ആദ്യം ബസ്സിലെ ഡ്രൈവര്‍ ആകാനായിരിന്നു ആഗ്രഹം

    ReplyDelete
  22. എന്നെപ്പോലെ ഒരു ഡോക്ടര്‍ ആകാനാഗ്രഹിച്ചുകൂടായിരുന്നോ....??

    ReplyDelete
    Replies
    1. അതെന്താ ചേട്ടനും ചെറുപ്പത്തില്‍ ഡോക്ടര്‍ അകാനയിരുന്നോ ആഗ്രഹം??

      Delete
  23. good
    iniyenkilum oru aagrahathil nilkku...... :)

    ReplyDelete
    Replies
    1. രാഷ്ട്ര പതി അയാള്‍ നിറിത്തി കൊള്ളാമെ

      Delete
  24. നിന്നെയൊക്കെ ഇരുട്ടത്ത്‌ കിടത്തി ഉറക്കി വെട്ടത് ചോറ് തന്നെ നന്നാകുല്ല് ....!!!

    ReplyDelete
  25. എനിക്കുമുണ്ട് ഇതുപോലെ ചില ആഗ്രഹങ്ങള്‍ ...

    ReplyDelete
    Replies
    1. എല്ലാരും എന്നെ പോലെ ആണല്ലോ ദൈവമേ

      Delete
  26. ആഗ്രഹങ്ങൾ മരിക്കില്ല, മരിക്കുന്നത് മനുഷ്യ ശരീരം മാത്രം.,, (എഴുത്തിലെ ഹുങ്ക് കുറച്ച് കുറച്ചാൽ നന്ന്)

    ReplyDelete
    Replies
    1. എഴുതിലല്ലേ മാഷെ ഹുങ്ക് ഇടുക്കാന്‍ പറ്റുകയുള്ളു.
      നേരിട്ട് ഹുങ്ക് ഇടുത്താല്‍ അടി കിട്ടുന്ന വഴി അറിയില്ല

      Delete
  27. kalakki ketto,i am akheel anwar,the son of anwar hussain who writes anwarikal.i expect more and more from your vellarikka pattanam
    to thalhathikka
    from akku

    ReplyDelete
  28. ഇന്ത്യന്‍ പ്രസിഡന്റ്‌ ആയാല്‍ എന്‍റെ ആഗ്രഹം പൂവണിയും എന്നാണ് എന്‍റെ വിശ്വാസം.
    ഇതേ ആഗ്രഹം തന്നെയാണ് എനിക്കും ഉള്ളത് ..പിന്നെ ഒരു പ്രസിഡണ്ട് ആകേണ്ടയാള്‍ ഇങ്ങനെ അക്ഷരതെറ്റുകള്‍ വരുത്തിയാല്‍ നമ്മുടെ നാടിന്‍റെ സ്ഥിതി എന്താകും? ഒന്നാലോചിച്ചു നോക്കിക്കേ..

    ReplyDelete
    Replies
    1. അത് കുഴപ്പമുള്ള കാര്യമല്ല. കാരണം ഞന്‍ എഴുതേണ്ടി വരില്ലല്ലോ.
      എനിക്ക് പി എ ഉണ്ടാകും. പുള്ളിയെ കൊണ്ട് എഴുതിപിക്കാമല്ലോ.

      എന്നാലും അക്ഷര തെറ്റുകള്‍ കുറക്കാന്‍ ശ്രമിക്കാം

      Delete
  29. എന്തായാലും റിസള്‍ട്ട്‌ വരട്ടെ ....

    ReplyDelete
    Replies
    1. റിസള്‍ട്ട്‌ വരാതിരുന്നാല്‍ മതിയര്‍ന്നു

      Delete
  30. "സത്യാ"ഗ്രഹങ്ങള്‍ ......

    ReplyDelete
  31. ആഗ്രഹങ്ങള്‍ക്ക് വിലങ്ങ് വെക്കാതിരിക്കുക.എന്നാല്‍ ഒരു സ്വപ്നജീവിയാകാനും പാടില്ല

    ReplyDelete
    Replies
    1. സ്വപ്‌നങ്ങള്‍ ജീവിക്കട്ടെ..........

      Delete
  32. നീ ഇന്ത്യേടെ പ്രസിഡന്റ്റ് ആവുകയാണെങ്കില്‍ ഞാന്‍ അമേരിക്കയുടെ പ്രസിഡന്‍റ്, എന്തെ സമ്മതിച്ചോ.. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ ..

    മോന് ആശംസകള്‍

    ReplyDelete
    Replies
    1. ഞാന്‍ പണ്ട് മുതലേ അമേരിക്ക വിരോധിയാണ്‌.
      പിന്നെ പാലം ഇട്ടാല്‍ ഞാനും തിരിച്ചും പാലം ഇടുന്ന ടൈപ്പ് ആയതു കൊണ്ട് പാലം ഇടാന്‍ ശ്രമിക്കാം.

      Delete
  33. ആഗ്രഹങ്ങൾക്ക്‌ ചിറകുകൾ മുളച്ചുകൊണ്ടേയിരിക്കട്ടെ..ആശംസകൾ

    ReplyDelete
    Replies
    1. ചിറകു മുളച്ചാലും വാല് മുളക്കാതെ ഇരുന്നാല്‍ മതിയര്‍ന്നു

      Delete
  34. കൊച്ച് ബ്ലോഗ്ഗറെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.നല്ല എഴുത്ത്..ആഗ്രഹങ്ങള്‍ പാറി പറന്ന് കൊണ്ടേ ഇരിക്കട്ടെ.എല്ലാ ആശംസകളും....

    ReplyDelete
    Replies
    1. നന്ദി ശ്രീജയ ചേച്ചി

      Delete
  35. പോലീസുകാരൻ അകന്നതു - എങ്ങോട്ട് അകന്നത് ??
    സ്വപനം ??
    തെറുപിക്കുന്ന ??
    പോലീസെ ആകുന്നതും
    എന്നെങ്കിലം പോലീസ്
    അപ്പൊ ഇടുതോളം
    പലരോടം
    ട്വിസ്റ്റ്‌ താ - ട്വിസ്റ്റ്‌ തായല്ല ട്വിസ്റ്റ്‌ ഥാ ..
    വേരെയൊരു
    _______

    ഇത്രേം ഒറ്റ നോട്ടത്തില്‍ കണ്ടതാണ്.. ഈ പോസ്റ്റ്‌ ഞാന്‍ മുന്‍പ് വായിച്ചിട്ടും ഉണ്ട്.. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്.. ആദ്യം നീ അക്ഷരത്തെറ്റുകള്‍ ഇല്ലാതെ എഴുതുന്ന ഒരു ബ്ലോഗ്ഗര്‍ ആകൂ.. :)

    കൊച്ചുപയ്യനാണ് എന്ന് കരുതി സുഖിപ്പിക്കുന്ന കമന്റുകള്‍ തരൂല ട്ടോ.. പറയുന്നത് നിന്റെ നല്ലതിനും കൂടിയാണ് എന്ന് കരുതുമല്ലോ .. :)

    സ്നേഹം, സന്തോഷം.

    #Comment No. 1

    ReplyDelete
    Replies
    1. സംഘീതേട്ടാ
      ഇത് പോലുള്ള കമന്റ്‌ ആണ് നമുക്ക് വേണ്ടതും. സുഖിപ്പിക്കുന്ന കമന്റ്‌ പോസ്റ്റ്‌ വയിക്കാതവര്‍ക്കും ചെയ്യാം. എന്നാല്‍ ഇത്രയും തെറ്റുകള്‍ കണ്ടു പിടിക്കാന്‍ അത് നന്നായി ഒന്ന് വായിക്കണം.
      എന്‍റെ പോസ്റ്റ്‌ വായിച്ചതിനും അതിലെ തെറ്റുകള്‍ ചൂണ്ടി കാണിച്ചു തന്നതിനും പെരുത്ത്‌ നന്ദി.ഇനിയും പോസ്റ്റ്‌ വായിച്ചു എന്‍റെ തെറ്റുകള്‍ കാണിച്ചു തരും എന്ന് വിശ്വസിക്കുന്നു.

      സ്നേഹം, സന്തോഷം.

      Delete
    2. ഹ ഹ.. അന്റെ ഓരോ ആഗ്രഹങ്ങൾ കേട്ടിട്ട് എനിക്ക് കുളിര് കോരുന്നു ഇഞ്ചൂരെ ..എന്തായാലും എഴുത്ത് കലക്കി . ചൂണ്ടി കാണിക്കാനുള്ള തെറ്റുകൾ സംഗീ കാണിച്ചു തന്നത് കൊണ്ട് വീണ്ടും അത് തന്നെ പറയുന്നില്ല . പിന്നെ സംഘീ എന്നല്ല കേട്ടോ സംഗീ എന്നാക്കി മാറ്റി എഴുതുക .. അല്ലെങ്കിൽ ഓനതിനും പണി തരും ..

      Delete
  36. ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ..ഇപ്പോളും ആഗ്രഹിച്ചു കൊണ്ടേ ഇരിക്കുന്നു...:)

    ReplyDelete
    Replies
    1. നന്ദി ഇവടെ വന്നതിനു

      Delete
  37. ആഗ്രഹങ്ങളാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്ന ചാലക ശക്തി. ആഗ്രഹങ്ങൾ ദുരാഗ്രഹങ്ങൾക്ക് വഴിമാറുമ്പോൾ നാശം തുറ്റങ്ങുന്നു എന്ന് ശാസ്ത്രം.... തൽഹൂ നല്ല എഴുത്തിനാശംസകൾ

    ReplyDelete
  38. കൊള്ളാം ഡാ ...
    ആഗ്രഹങ്ങള്‍ക്ക് വേലി കേട്ടാതിരിക്കെട്ടെ ...
    ചിറകു മുളച്ച് പറക്കെട്ടെ ......ആമേന്‍
    ആശംസകളോടെ
    നിന്റെ സ്വന്തം അസ്രുസ്

    ReplyDelete
  39. oru ezhuthukaran ninakullil urangikidakunnundu.

    ReplyDelete
  40. സ്വപ്നങ്ങൾ, സ്വപ്നങ്ങളെ നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ തഹ്ലത് എന്തു വിപ്ലവം കാട്ടിയേനെ

    ReplyDelete
  41. jcb driver aakaanulla aagraham kalakki.....i like that....

    ReplyDelete
  42. എഴുതുക എന്നതിലല്ല. സരസമായി എഴുതുക എന്നതിലാണ് കൂടുതല്‍ കാര്യം. നീ അത് നന്നായി ചെയ്യുന്നു. ചില അക്ഷര പിശകുകളുടെ കല്ല്‌ കടി ഉണ്ടെങ്കിലും രസകരമായി പറഞ്ഞു. ധൈര്യത്തോടെ തുടര്‍ന്നു. നീ ഒരു "കപ്പല്‍ മുതലാളി" ആവട്ടെ. എന്നാല്‍ ലോകം മുഴുവന്‍ കറങ്ങാല്ലോ.

    ReplyDelete
  43. അറിയാന്‍ വൈകി ഈ അയല്‍ക്കാരനെ...........നല്ല എഴുത്ത്

    ReplyDelete