Thursday, July 5, 2012

ഭൂതത്താന്‍ കെട്ടിയ കെട്ടു

ഈ പേര് കേൾക്കുമ്പോൾ നിങ്ങളോർക്കും ഇത് ഭൂതത്താൻ പെണ്ണ് കെട്ടാൻ പോയ കഥയാണെന്ന്. അങ്ങനെയാണോ?? വായിച്ചു നോക്ക് അപ്പോൾ അറിയാം.
ആരെങ്കിലും ഭൂതത്താന്‍കെട്ട് എന്ന് കേട്ടിട്ടുണ്ടോ? കേള്‍ക്കാന്‍ സാധ്യത കുറവാണു, കാരണം മുല്ലപെരിയാര്‍ പോലെ ഇന്നോ അല്ലെങ്കില്‍ നാളയോ എന്ന മട്ടില്‍ കിടക്കുകയല്ലാത്തതിനാൽ ചാനലുകളുടെ ക്യാമറ കണ്ണുകള്‍ ഒന്നും ഇങ്ങോട്ട് പതിഞ്ഞിട്ടില്ല
ഈ പേരുകൾക്ക് പിന്നിൽ വല്യ ചരിത്രങ്ങൾ ഒക്കെ ഉണ്ടാവുമല്ലോ. അങ്ങനെ നമ്മുടെ ഭൂതത്താന്‍കെട്ടിനും എന്തേലും ചരിത്രങ്ങൾ ഉണ്ടോ എന്ന അന്വേഷണമാണ് എന്നെ ഈ പോസ്റ്റ്‌ എഴുതാൻ പ്രേരിപ്പിച്ചത്.
ഈ  ഭൂതത്താന്‍കെട്ടിനു ഈ പേര് വരാന്‍ ഒരു കാരണമുണ്ട്. ആ കഥയാണ് ഞാന്‍ ഇന്ന് ഞാൻ ഇവിടെ പറയുന്നത്.  ഈ കഥയും കഥാപാത്രങ്ങളും തീര്‍ത്തും സാങ്കല്പികമാണ് എന്ന് ഉണര്‍ത്തുന്നു.ഇനി വേറൊരു കാര്യം, കഥ കഴിയുമ്പോള്‍ ആരും ചോദ്യം ചോദിക്കരുത് കാരണം കഥയില്‍ ചോദ്യം ഇല്ല എന്ന സത്യവും ഉണര്‍ത്തുന്നു.

പണ്ട്  പണ്ട് പണ്ട് പണ്ട്.....  കുറെ പണ്ട്.... അല്പം കൂടി പണ്ട്.....
ഇപ്പോഴത്തെ ഭൂതത്താന്‍കെട്ടിലൂടെ പെരിയാര്‍ നദി കള കള ആരവം മുഴക്കി ചുമ്മാ ആര്‍ക്കും ഉപയോഗവും ഉപദ്രവവും ഇല്ലാതെ ഒഴികി കൊണ്ടിരിക്കുന്ന കാലം. പുഴയുടെ ഒരു വശത്ത് നല്ല ജിമ്മന്മാരായ ഭുതങ്ങള്‍. പട്ടണത്തിലെ ഭുതം പോലെ ഭൂതത്താന്‍കെട്ടിലെ ഭുതങ്ങള്‍.........................
മറുവശത്ത്‌ ദുര്‍ബലരായ പച്ച മനുഷ്യര്‍. ഭൂതത്താന്മാര്‍ക്ക് കൃഷി ചെയ്യാന്‍ ഒരു മോഹം, അതിനായി വെള്ളം ആവശ്യമായി വന്നു.
തന്റെ പ്രജകളുടെ എന്തു ആഗ്രഹവും സാധിച്ചു കൊടുക്കുന്ന ദേവിയോട് സഹായം ചോദിച്ചു. ദേവി അവര്‍ക്ക് ഒരു വഴിയും പറഞ്ഞു കൊടുത്തു. പുഴയ്ക്കു കുറുകെ പാറ കല്ലുകൊണ്ട്  വെള്ളം കെട്ടി നിറുത്തി, പുഴയില്‍ നിന്നും വെള്ളം എടുത്തോളാൻ പറഞ്ഞു. ദേവി ഭൂതത്താന്മാര്‍ക്ക്  പുഴയ്ക്കു കുറുകെ പാറ കല്ലുകൊണ്ട് കെട്ടാനുള്ള അനുവാദം കൊടുത്തു എന്നറിഞ്ഞ പുഴയുടെ മറു വശത്ത താമസിക്കുന്ന മനുഷ്യര്‍ പരാതിയുമായി എത്തി . അവര്‍ പറഞ്ഞു, "ഭൂതത്തന്മാർ പുഴയ്ക്കു കുറുകെ കല്ലുകൊണ്ട് കെട്ടിയാല്‍, വെള്ള പൊക്കത്താല്‍ അവർ മുങ്ങി പോകും എന്നാണ് മനുഷ്യരുടെ പക്ഷം. ട്ടു

തന്റെ ഇരു കരയിലുമുള്ള പ്രജകളെ നിരാശരാക്കാന്‍ ദേവി ഒരിക്കലും ശ്രമിക്കില്ല. പ്രജകള്‍ക്കു 24 മണിക്കൂര്‍ കസ്റ്റമര്‍ കെയര്‍ പോലെ എന്തിനും ഏതിനും ഇപ്പോഴും എന്തും സാധിച്ചു കൊടുക്കുന്ന ദേവിക്ക് പണി പാലും വെള്ളത്തില്‍ ആണ് കിട്ടിയിരിക്കുന്നത്. ഭൂതത്താന്മാരോട് പുഴയ്ക്കു കുറുകെ പാറ കല്ലുകൊണ്ട് കെട്ടാനുള്ള അനുവാദം കൊടുക്കുകയും ചെയ്തു,  ഈ പാവങ്ങളെ വെള്ളം കുടപ്പിച്ചു കൊല്ലാനും പാടില്ല.
അതിനായി എന്ത് വഴിയുണ്ടെന്ന് ആലോചിച്ച്‌ ഇരിക്കുമ്പോളാണ് ദേവി TV ഇല്‍ mentos ന്റെ പരസ്യം കണ്ടത്‌. ഉടന്‍ അടുത്ത കടയില്‍ നിന്നും ബുദ്ധിക്ക് ഉണര്‍ച്ച നല്‍കാന്‍ mentos വാങ്ങി, നുണഞ്ഞു കൊണ്ടിരുന്നപ്പോള്‍ പെട്ടന്ന്‍ ദേവി ചാടി എണീറ്റു '' ബുദ്ധിക്ക് ഉണര്‍ച്ച കിട്ടി''.
അങ്ങനെ ദേവിയുടെ മനസ്സില്‍ ബള്‍ബ്‌ കത്തിയിരിക്കുന്നു.

ഭൂതത്താന്മാരോട് പിറ്റേ ദിവസം രാവിലെ സൂര്യന്‍ ഉദിക്കുന്നതിനു മുമ്പ് കെട്ടി തീർക്കണം എന്ന ഒരു സമയ പരിധി വച്ചു . അങ്ങനെ ഭൂതത്താന്മാര്‍ പണി ആരംഭിച്ചു. മതിയായ അമ്ണ്ടന്‍ സൈസ്  ഉള്ള ഭൂതത്താന്മാര്ക്ക് വളരെ പെട്ടന്നു തന്നെ പണിയുടെ മുക്കാല്‍ ഭാഗവും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇങ്ങനെ പോയാല്‍ ഭൂതത്താന്മാര്‍ കെട്ടി കെട്ടുകയും പാവങ്ങള്‍ ചാവുകയും ചെയ്യും എന്ന് മനസ്സില്ലക്കിയ ദേവി ഒരു പൂവന്‍ കോഴിയുടെ രൂപം പ്രാപിച്ചു. അങ്ങനെ പൂവന്‍ കോഴിയുടെ രൂപത്തില്‍ സൂര്യന്റെ അടുത്ത പോയി കൂവി.
നേരം വെളുത്തു എന്ന് തെറ്റിദ്ധരിച്ച്‌ സൂര്യന്‍ ഉദിക്കുകയും ചെയ്തു. നേരം വെളുത്തിട്ടും പണി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ ഭൂതത്താന്മാര്‍ സ്ഥലം കാലിയാക്കുകയും ചെയ്തു. ഭൂതത്താന്മാര്‍ പണിത് പൂര്‍ത്തിയാക്കാത്ത പറകല്ലുകള്‍ കൊണ്ടുള്ള കെട്ട് ഇപ്പോഴും അവിടെ ഉണ്ട്.
പക്ഷെ അതിനു മുകളിൽ മനുഷ്യർ വേറൊരു ഡാം കൂടി കെട്ടി. പക്ഷെ അത് അന്ത കാലത്തല്ല. ഇന്ത കാലത്ത് തന്നെ. ആ ഡാമിന്റെ ചിത്രം താഴെ കൊടുക്കുന്നു.


34 comments:

 1. ഇതുവരെ കേട്ടിട്ടില്ലാത്ത കഥ.........:)

  ReplyDelete
  Replies
  1. ഞാന്‍ അങ്ങനെയാ ആരും കേള്‍ക്കാത്ത കഥയെ പറയൂ

   Delete
 2. കൊള്ളാം നല്ല ഫാവി(ഭാവി) ഉണ്ടു..

  ReplyDelete
 3. കൊള്ളാം. സത്യമായും എനിക്ക് ഇഷ്ടപെട്ടില്ല

  ReplyDelete
 4. എന്റെ റബ്ബേ നീയാരാ കുപ്പിയില്‍ നിന്നും വന്ന ഭൂതോ?? എഴുതുക...എഴുതുക..പോരാടുക!!

  ReplyDelete
 5. വായിച്ചു ..............ഭൂതത്താന്‍ കെട്ടും കഥകളും ............നന്നായിട്ടുണ്ട് :)

  ReplyDelete
 6. മനസ്സില്‍ ബള്‍ബ്‌ കത്തുന്നതിലും നല്ലത് ലഡ്ഡു പൊട്ടിക്കുന്നതായിരുന്നു..എന്തായാലും എഴുത്ത് നന്നായിരിക്കുന്നു..പുതിയ കഥ കേട്ട ഒരു ത്രില്‍ ഉണ്ടായി..അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുക..ആശംസകളോടെ ...

  ReplyDelete
  Replies
  1. അക്ഷര തെറ്റുകള്‍ കുറെ ഒക്കെ കുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
   ഇനി മുതല്‍ നന്നായി ശ്രദ്ധിച്ചോളം.
   അഭിപ്രായത്തിനു ഹൃദയം നിറഞ്ഞ നന്ദി.

   Delete
 7. എല്ലാം മനസ്സിലായി

  ReplyDelete
 8. ഭൂതത്താന്‍കെട്ട് എന്ന് കേട്ടിട്ടുണ്ട്....പക്ഷെ ഇങ്ങനെ ഒരു കഥ ആദ്യമായാണ്‌ കേള്‍ക്കുന്നത്...പക്ഷെ അന്ന് mentos എവിടെ നിന്നു ദേവിക്ക് കിട്ടി....??? അത് ചോദിക്കേണ്ട ഒരു ചോദ്യം അല്ലേ..?? ഹിഹിഹിഹി

  ReplyDelete
 9. വെത്യസ്തമായ ഭാവന ആശംസകള്‍

  ReplyDelete
 10. ഹഹ.. ഭൂതങ്ങള്‍ കേള്‍ക്കേണ്ട.. ഓടിച്ചിട്ട്‌ തല്ലും.. ഏതായാലും ഭാവന കലക്കി.. :)
  http://kannurpassenger.blogspot.in/2012/07/blog-post.html

  ReplyDelete
 11. ഇഞ്ചൂർ ഇങനെ ഒരു കൊച്ചു ബ്ലോഗ്ഗർ ഉണ്ടായിരുന്നൊ? നന്നായിട്ടുണ്ട്...ആശംസകൾ..

  ReplyDelete
 12. ഭൂതകഥ വായിച്ചു നന്നായി..
  വ്യത്യസ്തതയുണ്ട്..
  ആശംസകള്‍..

  ReplyDelete
 13. ഇനിയും എഴുതുക. അക്ഷരതെറ്റുകള്‍ തിരുത്തുക.എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 14. ഇതെ സംഭവം മാവേലികരക്ക് അടുത്തുള്ള കണ്ടിയൂര്‍ മഹാദേവ ക്ഷേത്രവും ആയി ബന്ധപെടുത്തി പറയുന്നുണ്ട്. അവിടെ ചുറ്റുവട്ടത്തായി ഉള്ള ശിവ ക്ഷേത്രങ്ങളില്‍ എല്ലാം ഒരേ പോലെ ഉള്ള മതില്‍ ആണ്. എന്നാല്‍ കണ്ടിയൂര്‍ അമ്പലത്തില്‍ മാത്രം അത് മുക്കാല്‍ ഭാഗമെ പണി നടന്നിട്ടുള്ളൂ... കാരണം ഇത് തന്നെ... 7 ഇടത്ത് പണിയാനുള്ള പ്ലാന്‍ ആരുന്നു ഭൂതത്താന്‍മാര്‍ക്ക്‌ എന്നാല്‍ 7th അമ്പലം ആയ കണ്ടിയൂര്‍ മതില്‍ നാലാമത്തെ side കേട്ടിത്തീരും മുന്‍പ്‌ കോഴി കൂകി പോലും....

  നന്നായിരിക്കുന്നു... ആശംസകള്‍......

  ReplyDelete
 15. നിന്നോടൊക്കെ ദേവി ചോയിക്കും ....


  നനായിട്ടുണ്ട് ... :)

  ReplyDelete
 16. .............ഈ കോഴികളെ സമ്മതിക്കണം....

  ReplyDelete
  Replies
  1. ..................... എന്നെയും സമ്മതിക്കണം....

   Delete
 17. ഞങ്ങളുടെ നാട്ടിലെ (എഴിപ്പുറം) ഏറെ പഴക്കമുള്ള എഴിപ്പുരത്തമ്മയുടെ അമ്പലം ഭൂതങ്ങള്‍ നിര്‍മിച്ചതാണെന്ന് പറയപ്പെടുന്നു !...

  ReplyDelete
 18. കൊള്ളാം

  ഇങ്ങളെ സമ്മതിക്കണമെങ്കില്‍ എന്നാ എന്നെയും സമ്മതിക്കണം, ഇല്ലെങ്കില്‍ ഞാന്‍ സമ്മതിക്കില്ല ഹാ പറഞ്ഞേക്കാം

  ReplyDelete
 19. കൊള്ളാല്ലോ സംഗതി

  ആശംസകള്‍

  ReplyDelete
 20. കണ്ണിചോരയില്ലേ നിനക്ക് ഇങ്ങനെ ബടായി എഴുതി വിടാൻ.. :P
  ഏതായാലും ഭാവനയും എഴുത്തും കലക്കി മോനെ.. രസായി ..

  ReplyDelete
 21. എന്‍റെ നാട്ടിലും ഉണ്ടൊരു കെട്ട്. ഞാനും ഇടട്ടെ ഒരു ബഡായി പോസ്റ്റ്‌

  ReplyDelete
 22. ഒന്നൊന്നര ചെയ്തു ആയി പോയി //
  ആ കൊഴിടെ ഒരു കാര്യം ബുദ്ധിയില്ലാത്ത കോഴി ..സൂര്യനു തീരെ ബുദ്ധിയില്ലേ ? ഭൂതങ്ങല്ക് പിന്നെ പണ്ടേ ബുദ്ധിയില്ല ..
  ചോദ്യങ്ങള്‍ കുറെ ഉണ്ട് ... ഉത്തരമില്ലതതിനാല്‍ ചോദിക്കുന്നില്ല...
  അടിപൊളി ആയിട്ടുണ്ട്‌ ...

  ReplyDelete
 23. തിതാണോ ലത്

  ഫയങ്കരാാാാാാാാാാാാാാാാാാാാാാാ

  ReplyDelete
 24. അങ്ങനെ പട്ടാമ്പി railway station ഉണ്ടായ കഥയ്ക്കുശേഷം ഭൂതത്താന്‍കെട്ടുണ്ടായ കഥയും വായിച്ചു.. :P

  ReplyDelete
 25. കൊള്ളാം നന്നായിട്ടുണ്ട്

  ReplyDelete
 26. അമ്പട പുളുസു ഇജ്ജ് ആള് കൊള്ളാലോ.ഹോ ആ ദേവിടെ ഒരു ഫുദ്ധി.നന്നായിരിക്കുന്നു.ആശംസകള്‍

  ReplyDelete
 27. this is the myth.....Some monsters planned to submerge the Trikkariyoor temple, whose presiding deity is Lord Shiva by making a dam in the Periyar river and flooding the area. But, Lord Shiva, suspecting trickery, came up with a plan to deter them. He made it appear that dawn was approaching by making a sound like the crowing of the rooster. The demons fearing the arrival of light fled from their task. But there remains to this day the visible proof of their effort - the huge stones the demons were supposed to have rolled onto the riverbed, the Old Bhothathankettu. The Periyar flows on through the narrow space which the demons did not quite manage to dam up.

  ReplyDelete
 28. ഇതൊക്കെ നേരത്തെ പറയണ്ടേ.... ഇങ്ങനെയൊരു ചരിത്രാന്വേഷകനെ ലോകം തിരിച്ചറിയാതായിപോകുമായിരുന്നു.

  ReplyDelete
 29. ഡാ ഭയങ്കരാ.....

  മെന്‍ടോസ് നുണയുന്ന ദേവി...

  കോഴിയുടെ കൂവല്‍ കേട്ട് വരുന്ന സൂര്യന്‍...

  :D

  ഇജ്ജ് പുലിയാ ട്ടാ...

  ReplyDelete
 30. ദേവിയെ കൊണ്ട് മെന്റോസ് തീറ്റിച്ചു അല്ലേ..

  എന്റെ വികാരം വ്രണപ്പെട്ടു. ഞാൻ കേസ് കൊടുക്കും നോക്കിക്കൊ..

  ReplyDelete