Wednesday, May 1, 2013

ഒരു ന്യു ജനറേഷന്‍ കാറ്റിനെ പറ്റി

' അണ്ണാ, പടം ഒന്ന് പോയി കണ്ടാലോ?"

'ഹോ, നമ്മളില്ലേ........ ആ ന്യു ജനറേഷൻ‍ കഷണ്ടീടെ പടമല്ലേ?"

"നല്ല പടമാണ്, ചേട്ടാ, കമ്പ്ലീറ്റ്‌ അടിച്ചു പോളിക്കുവല്ലേ?"

"അറിയാം അനിയാ, .....അവനൊരു കോട്ടും സൂട്ടും ഇട്ടു, WTF പറയുന്നത് കാണാൻ
ഞാന്‍ കാശു മുടക്കില്ല.. ഈ ന്യു ജനറേഷന്‍ കാറ്റ് ഒന്നടങ്ങീട്ടെ
ഞാനുള്ളൂ."

     മലയാള സിനിമയിലെ ന്യു ജനറേഷന്‍ കാറ്റിനെ പറ്റിയാണ് പറഞ്ഞു വരുന്നത്.കാറ്റും കോളും അടങ്ങിയപ്പോളൾ‍ എന്ത് ചര്‍ച്ച എന്ന് ചിന്തിക്കാം.പക്ഷെ
ഒരു പുനര്‍വിചിന്തനത്തിനു കാര്യമില്ലായിരിക്കും. എന്നാലും ഒന്ന് നോക്കാം.സത്യത്തിൽ‍ "ന്യു ജനറേഷന്‍" എന്ന ഒന്നുണ്ടോ???

ഇല്ല എന്നാണ് എന്‍റെ വിധി. പുതിയ പിള്ളേരു നല്ല കുറച്ചു പടംഹിറ്റാക്കിയപ്പോൾ‍ അവരെ പുച്ഛിക്കാനായി ഒരുവാക്ക്കണ്ടുപിടിച്ചു.
എന്നിട്ട്നമ്മുടെ old buddies (കാരണവന്മാര്‍) പറഞ്ഞു "ഇതൊരു പ്രതിഭാസം
മാത്രമാണ്. അല്ലാതെ പടം വിജയിച്ചത് അവതരണത്തിലെ വ്യത്യസ്ഥത കൊണ്ടോ
കഥയിലെ കഴമ്പുകൊണ്ടോ അല്ല"സത്യത്തിൽ‍ ഈ പുതു വസന്തം തച്ചുതകർ‍ത്തതു അവരുടെ അഹന്തയായിരുന്നില്ലേ?
ആവർ‍ത്തന വിരസത മലയാളിയെ സിനിമലോകത്ത് നിന്ന് അകറ്റി. ഈ പുതു
കൂട്ടായ്മയാണ് മലയാള സിനിമയെ പഴയ വസന്തത്തിലേക്കു മടക്കി കൊണ്ട് വന്നത്.ന്യു ജനറേഷനൻ‍ സിനിമയെ പഴിക്കുന്നവർ‍ പറയുന്ന പ്രധാന വിഷയം
സഭ്യതയില്ലാത്ത സംഭാഷണ ശകലങ്ങളാണ്. എന്താണ് ഈ സിനിമകളിലെ സഭ്യതയില്ലായ്മ?? ഇന്നത്തെ സമൂഹത്തെ തുറന്നു കാട്ടുന്നതോ? അതോ വല്ലപോഴും
പ്രയോഗിക്കുന്ന WTF അല്ലേല്‍ F*** പ്രയോഗമോ???

ഒന്ന് മനസ്സിലാക്കേണ്ടതുണ്ട് ആംഗലേയ ഭാഷ സംസാരിക്കുന്ന നാടുകളില്‍ അതൊരു മുഷിപ്പന്‍ പ്രയോഗം മാത്രമാണ്. ഇന്നത്തെ കാലത്ത് നമ്മുടെ എഴാം ക്ലാസ്സ്‌
പയ്യന്‍സ് വരെ ഹോളിവുഡ്‌ സിനിമകളിലൂടെ ആ പ്രയോഗങ്ങള്‍
മനസ്സിലാക്കിയിട്ടുണ്ട്. നമ്മള്‍ നമ്മുടെ സമൂഹത്തിന്‍റെ കഥയാണ്പറയുന്നത്. അപ്പോൾ‍ അവരുടെ രീതിയിൽ കഥ പറയണം. ഇന്ന് യുവാക്കളുടെ
ഇടയിൽ ഈ പ്രയോഗം വളരെ സാധാരണമാണ്.

''മോഹൻ‍ തോമസിന്‍റെ ഉച്ചിഷ്ട്ടം" മുതൽ‍ "കൂട്ടി കൊടുപ്പ്" കഥകൾ‍ വരെ ഹിറ്റ്

ഡൈലോഗാക്കിയ സമൂഹത്തിനു ഇപ്പോൾ‍ എന്തേ ഒരു സദാചാര ബോധം?

''ട്രിവാന്‍ഡ്രം ലോഡ്ജ്" എന്ന സിനിമയാണ് ഏറ്റവും കൂടുതൽ വിമര്‍ശനം
നേരിട്ട ഒരു സിനിമ.  ഒരു പക്ഷെ ആ സിനിമയിലെ ചില രംഗങ്ങള്‍ അല്ലെങ്കില്‍
നഗ്നമായ സത്യങ്ങള്‍ നമ്മെ നാണിപ്പിച്ചെക്കാം. എന്നാല്‍ അത്രെയേറെ സരസമായി
നമ്മുടെ സമൂഹത്തിലെ പുഴുത്തു നാറിയ വശങ്ങള്‍ പുറത്തു കാട്ടിയത്
ധീരതയല്ലേ?

പഴി കേട്ട വേറൊരു സിനിമയാണ് 22 ഫീമൈല്‍ കോട്ടയം. മലയാളം ഇതുവരെ
കേള്‍ക്കാത്ത ഒരു തീം അതും നമ്മുടെ ചുറ്റുപാടുകള്‍ക്ക്ഇടയില്‍ നിന്നും
ചികഞ്ഞെടുത്ത ഒരു കഥയുമായി ചേര്‍ത്തിണക്കിയപ്പോള്‍ പലരും നെറ്റി
ചുളിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ചതിക്കപെട്ട ഒരു പാവം
പെണ്‍കുട്ടി ചെയ്യുന്ന പ്രതികാരം പുരുഷന്മാരെ താഴ്ത്തി കേട്ടുന്നതായി
തോന്നിയതുകൊണ്ടോ? പീഡനങ്ങള്‍ക്കും ബലാല്‍സംഗങ്ങള്‍ക്കും പഞ്ഞമില്ലാത്ത
നാട്ടില്‍ 'ടെസ' യെ പെണ്‍കുട്ടികള്‍ മാതൃക ആക്കിയാലോ എന്ന് പേടിച്ചോ?

ലോകം കമ്പ്യൂട്ടറുകളിലേക്കും, മനുഷ്യബന്ധങ്ങള്‍ കച്ചവടത്തിലേക്കും
ചുരുങ്ങിയ ഈ കാലത്തില്‍ യുവാക്കളില്‍ നഷ്ട്ടമായ സൗഹൃദത്തിന്‍റെയും
പ്രണയത്തിന്‍റെയും വസന്തങ്ങളെ മനസ്സില്‍ സൂക്ഷിക്കുന്ന ഒരു
ചെറുപ്പക്കാരന്‍റെ കഥ പറഞ്ഞ 'ഋതു' ആണ് മറ്റൊരു ന്യൂ ജനറേഷന്‍ പടം.

പിന്നീടു പലരും സിനിമയില്‍ പല പുതിയ പ്രവണതകളും കൊണ്ടു വന്നു.അവയെ ന്യു ജനറേഷന്‍എന്ന് വിശേഷിപ്പിച്ചു.
ന്യു ജനറേഷന്‍ സിനിമകള്‍ക്ക് ഒരായിരം ആശംസകള്‍. ന്യു ജനറേഷന്‍ വിജയിക്കട്ടെ........

NB: സത്യത്തില്‍, സര്‍വ ബഹുമാനത്തോടും കൂടി പറയട്ടെ, ഞങ്ങള്‍ പയ്യന്‍സാണ്
മലയാള സിനിമയെ ജീവിപ്പിക്കുന്നത്‌. നിങ്ങള്‍ വയസ്സന്മാര്‍ക്ക് ഇവിടെ
റോളില്ല. ഒരു തിയറ്റര്‍ ഉടമയോടോ, ടിക്കെറ്റ് കൌണ്ടറില്‍ ഇരിക്കുന്ന ആളോടോ ചോദിച്ചാല്‍ അറിയാം ഈ കാര്യം. ഞങ്ങളാണ് സിനിമക്കു ലാഭം കൊടുക്കുന്നതും. അപ്പോള്‍ ഞങ്ങള്‍ ഇഷ്ട്ടപെടുന്ന സിനിമ വേണം. നിങ്ങള്‍ വയസ്സന്മാരുടെ ഭാഷയില്‍ ന്യു ജനറേഷന്‍ പടം തന്നെ വേണം.

44 comments:

  1. പൂര്‍ണമായും വിയോജിക്കുന്നു . മിക്ക അശ്ലീല പ്രയോഗങ്ങളും തുറന്നുകാട്ടല്‍ എന്നതിനപ്പുരത്തെക്ക് വെറും ഏച്ചുകെട്ടല്‍ മാത്രമാണെന്ന് കാണുവാന്‍ വല്യ താത്വിക അവലോകനത്തിന്റെ ആവശ്യമില്ല .

    ReplyDelete
    Replies
    1. നിങ്ങള്‍ അശ്ലീല പ്രയോഗങ്ങള്‍ എന്നത് കൊണ്ട് ഉദേശിക്കുന്നത് യുവാക്കള്‍ക്കിടയിലെ സംസാര ശൈലിയെ ആകാം. ഇത്തരം പ്രയോഗങ്ങള്‍ സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകളില്‍ വരെ കാണാം. ജനപ്രിയ നായകന്‍റെ സിനിമയില്‍ വരെ ന്യൂ ന്യു ജനറേഷനെ വെല്ലുന്ന രംഗങ്ങള്‍ ഉണ്ട്. ലാല്‍ ജോസ് സാറിന്റെ പുതിയ സിനിമകളില്‍ വരെ F*** പ്രയോഗങ്ങള്‍ കാണാം. ഇത് ന്യു ജനറേഷന്‍ സിനിമാക്കാര്‍ പറയുമ്പോള്‍ മാത്രം എന്താ തെറ്റാകുന്നത്. അതിരില്‍ കവിഞ്ഞ കുറ്റപെടുത്തലുകളെ ആണ് ഞങ്ങള്‍ കുറ്റപെടുത്തുന്നത്.

      Delete
  2. കലക്കി സതീശ ,
    പുതിയ പിള്ളേർ ഇപ്പൊൾ ഇറക്കുന്ന സിനിമയുടെ അത്രേം പണം വാരാൻ പഴയ സംവിധായകർക്ക് പറ്റുന്നില്ല.അതുകൊണ്ട് അവർ ന്യൂ generation സിനിമകൾക്ക്‌ എതിരെ പലതും പറയും.
    ഒരു കാര്യം എല്ലാരും ഒർക്കുക പ്രേക്ഷകരാണ് സംവിധായകരെ വളർത്തുന്നതും നശിപ്പിക്കുന്നതും....

    ReplyDelete
  3. അമ്പട കള്ളാ ... നീ അവസാനം നുംമാക്കിട്ടു താങ്ങി അല്ലേടാ ... കള്ളപ്പരിഷേ .... തൽഹത്ത് ,, നന്നായിട്ടുണ്ട് ... ഇത് ഒരു വലിയ ഡിസ്കഷനിലേക്ക് പോകാൻ സാധ്യത ഉള്ളതിനാലും , സമയക്കുറവിനാലും ഇപ്പൊ വിട ... ചര്ച്ച നടക്കട്ടെ ..... ആശംസകൾ . ഇനി എഴുതുമ്പോ ധൃതി ഒഴിവാക്കി ... രൂപ ഘടന ഒന്ന് മാറ്റി എഴുതുക .... നമ്മടെ ബെർലിചെട്ടനെ ഒക്കെ പോലെ ... നന്ദി

    ReplyDelete
  4. നിങ്ങള്‍ വയസ്സന്മാരുടെ ഭാഷയില്‍ ന്യു ജനറേഷന്‍ പടം തന്നെ വേണം

    ReplyDelete
  5. ആ ... നീയൊക്കെ വയസ്സന്മാരെ കളിയാക്കാനായോടാ ...
    ഡാ തൽഹൂ .. അവരാടാ മലയാള സിനിമയെ ഇങ്ങനെ ആക്കിയത് .. അവരെ തള്ളി പറയല്ലേ .. അവരുടെ മാർക്കറ്റ്‌ പോയാല കുട്ടികൾ പട്ടിണി ആകും .. അതല്ലേ new generation ഒന്നും ഇല്ല .. ഇതൊരു പ്രതിഭാസം എന്നൊക്കെ വെച്ച് കാച്ചുന്നത് ..
    പത്മരാജൻ പടങ്ങൾ ഇറങ്ങിയപ്പോൾ അക്കാലത്തെ new generation പടങ്ങൾ അതായിരുന്നു ..
    ഇത് ഇങ്ങനെ തുടർന്ന് കൊണ്ട് പോകും .. ഓരോരോ കാലത്തിനൊത്ത് അന്നത്തെ new generation പടം വരും ...

    ReplyDelete
  6. 70 കളില്‍ പദ്മരാജനും ഭരതനും കൊണ്ട് വന്ന പ്രമേയങ്ങളുണ്ട് അത് വലിയ മാറ്റമാണ് മലയാള സിനിമക്ക് നലകിയത്, ചിലപ്പൊ അത് അന്നത്തെ പുതിയ തലമുറ അതവ so called cinema ആയിരിക്കും, ഞാൻ കരുതുന്നു ന്യൂജെനറേഷൻ എന്ന ഒരു കൺസ്പറ്റേ തെറ്റാണ് ,മാറ്റമാണ് ഇവിടെ നടക്കുന്നത്, പുതിയ തീം, പുതിയ രീതി അവിടെ പുതുമയുണ്ടാക്കാനും ചങ്കൂറ്റത്തോടെ അതൊക്കെ അവതരിപ്പിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതാണ് പുതിയ സിനിമ,
    ഇന്ന് ഇങ്ങനെ വിളിക്കപ്പെടുന്ന സിനിമകൾ വിജയിക്കുന്നു ഇത് ഒരു മാറ്റത്തിന്റെ അല്ലെങ്കിൽ വരാൻ പോകുന്ന നല്ലകാലത്തിന്റെ മുന്നൊരുക്കമെന്ന് കരുതി എല്ലാവരും പ്രവർത്തിക്കുകയാണെങ്കിൽ മലയാള സിനിമയുടെ ഈ പ്രതിസന്ധി പാടെ മാറിക്കുട്ടും....................

    ReplyDelete
    Replies
    1. ഞങ്ങള്‍ പഴയ തലമുറയെ കുറ്റപെടുത്തുകയോ, അവരുടെ സംഭവനകളെ തള്ളിക്കളയുകയും അല്ല. മറിച്ചു മലയാള സിനിമയിലെ പുതുമുറക്കാരെ കരിവാരി തേക്കുന്ന കുലംകുത്തികളെ ആണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. വയസ്സന്മാര്‍ എന്ന പ്രയോഗം തെറ്റായി പോയെങ്കില്‍ ക്ഷമ ചോദിക്കുന്നു.

      Delete
  7. വയസ്സന്മാര്‍ എന്ന് പറഞ്ഞു പഴയ തലമുറയെ കുറ്റം പറയാന്‍ കഴിയില്ല. കാലമേറെ ചെല്ലുമ്പോള്‍ നമ്മളും വയസ്സന്മാരാകും അപ്പോള്‍ നമുക്കും അന്നത്തെ പുതു തലമുറ ചിത്രങ്ങള്‍ പിടിച്ചെന്നു വരില്ല.. അപ്പോള്‍ നമ്മള്‍ പറയും നമ്മുടെ കാലത്തിറങ്ങിയ ചിത്രങ്ങള്‍ ആയിരുന്നു നല്ലതെന്ന്.. അതിനാല്‍ വയസ്സന്മാരോടുള്ള അവഗണനയും ആക്ഷേപവും മറ്റും ശരിയല്ല. എന്നാല്‍ പുതു തലമുറയെ കൈവിടാനും പാടില്ല, കാരണം ഇന്നത്തെ മാര്‍ക്കറ്റ്‌ തല്‍ഹൂ പറഞ്ഞത് പോലെ യുവാക്കളുടെ കയ്യില്‍ തന്നെയാണ്. അപ്പോള്‍ അവര്‍ ഇഷ്ടപ്പെടുന്ന പടം പിടിക്കണം മുടക്ക് മുതല്‍ തിരിച്ചു കിട്ടണം എങ്കില്‍.

    ReplyDelete
    Replies
    1. ഞങ്ങള്‍ പഴയ തലമുറയെ കുറ്റപെടുത്തുകയോ, അവരുടെ സംഭവനകളെ തള്ളിക്കളയുകയും അല്ല. മറിച്ചു മലയാള സിനിമയിലെ പുതുമുറക്കാരെ കരിവാരി തേക്കുന്ന കുലംകുത്തികളെ ആണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. വയസ്സന്മാര്‍ എന്ന പ്രയോഗം തെറ്റായി പോയെങ്കില്‍ ക്ഷമ ചോദിക്കുന്നു.

      Delete
  8. ന്യു ജനറേഷന്‍ .film.
    എന്നാ ഒന്ന് ഇല്ല ...ഇനിയും എഴുത്ത് തുടരുക ....

    ReplyDelete
  9. Replies
    1. ഈ പിന്തുണ പോരെ? പിന്നെന്തു വേണം ?

      Delete
    2. ഇഞ്ചൂരെ .. ഈ പോസ്റ്റ്‌ ഞാൻ പണ്ട് വായിച്ച് അഭിപ്രായം പറഞ്ഞതാണ് ... എന്നാലും പറയട്ടെ ..ന്യൂ ജനറേഷൻ എന്നൊന്നില്ല എന്ന് തന്നെയാണ് എന്റെയും അഭിപ്രായം . പിന്നെ സദാചാരം അതെവിടെയായാലും നല്ലത് തന്നെയാണ് . പക്ഷെ അതിന്റെ പേരിൽ പൊട്ടിപ്പുറപ്പെടുന്ന ഒരു തരം ചൊറിച്ചിൽ ആണ് കപട സദാചാരം . അത് എല്ലായിടത്തുമെന്ന പോലെ സിനിമയിലും പ്രകടമാണ് . അതിന്റെ ഭാഗമായാണ് പലരും അത്തരം വിമർശനാത്മകമായ പ്രസ്താവനകൾ ഇറക്കുന്നത്‌ പോലും .

      അവളുടെ രാവുകൾ , രതി നിർവേദം തുടങ്ങീ സിനിമകളെല്ലാം ഇറങ്ങിയ സമയത്ത് ഇല്ലാതിരുന്ന സദാചാര ബോധമൊന്നും ഈ തലമുറയിലെ പ്രേക്ഷകർക്ക്‌ ഉണ്ടെന്നു വിശ്വസിക്കാൻ വയ്യ . അപ്പോൾ അതിനർത്ഥം ഇഞ്ചൂർ പറഞ്ഞ പോലെ ചില ഓൾഡ്‌ കശ്മല നായകന്മാരുടെ കുപ്രചരണം മാത്രമാണ് ഈ ന്യൂ ജനറേഷൻ പൊറോട്ടാ നാടകം .

      ഇനി ഇതിന്റെ മറ്റൊരു വശം കൂടി പറഞ്ഞാലേ ഈ ചർച്ച പൂർതതിയാകൂ എന്നാണു എനിക്ക് തോന്നുന്നത് . വെള്ളം ഒരു കൂട്ടർ കലക്കാൻ ശ്രമിച്ചു എന്നത് നേര് . കുറച്ചൊക്കെ കലങ്ങി എന്നതും നേര് . ആ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ചിലർ കിണഞ്ഞു പരിശ്രമിച്ച ഫലമാണ് ഇന്ന് സിനിമയിൽ കാണുന്ന അശ്ലീല പദപ്രയോഗങ്ങളുടെയും , അശ്ലീല രംഗങ്ങളുടെയും , അവിഹിത കഥകളുടെയും അതി പ്രസരണം .

      ഭരതൻ -പതമാരാജ സിനിമകളിൽ അശ്ലീലതകൾ ഉണ്ടായിട്ടില്ലേ എന്ന് ചോദിക്കാം . തീർച്ചയായും ഉണ്ട് . പക്ഷെ അശ്ലീലതയുടെ ആവശ്യകത നിറയുന്ന രംഗങ്ങളിൽ മാത്രമാണ് അതെല്ലാം ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളത് എന്ന് പറയേണ്ടി വരും . അവിഹിത കഥകൾക്ക് അനാവശ്യ പരിശുദ്ധി കെട്ടി ചമച്ചും , തുറന്ന പദപ്രയോഗങ്ങൾ നടത്തിയും മാത്രമാണ് ഇന്നത്തെ പല സിനിമകളും ഇറങ്ങുന്നത് .. അതിനെ ന്യായീകരിക്കാനുമാകില്ല . ഇവരാണ് ഞാൻ നേരത്തെ പറഞ്ഞ കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നവർ ..

      Delete
  10. നിന്റെ മുന്നില് വിശാലമായ ലോകം തുറന്നു കിടപ്പുണ്ട് .. എല്ലാം നിന്റെ വഴിയെ വരുത്താൻ (എഴുതി വരുത്താൻ ) സമയവും ഉണ്ട് . എഴുത്തിൽ നിനക്ക് അനാവശ്യ ധൃതി ഉണ്ട് അത് ഒഴിവാക്കു . നന്ദി . നല്ല നമസ്കാരം

    ReplyDelete
  11. ഈ പേര് നങ്ങളുടെ കാലത്തും പറയുമായിരുന്നു പക്ഷെ ഈ ഫാശയിലല്ല എന്നു മാത്രം
    നങ്ങൾ പറയും ചെറുപ്പക്കാരുടെ സില്മ എന്ന് :)
    പഴയ സിനിമയിൽ നിതംബം എന്നോ ചന്തി എന്നോ പറയും അത് ഇപ്പോൾ ആളുകള് കുണ്ടി എന്ന് പറയും
    അത്രതന്നെ
    പഹയാ ഒരു കാലത്ത് മലയാള സിനിമ നില നിര്ത്തിയിരുന്നത് നങ്ങളെപോലെയുള്ള വയസ്സംമാരായിരുന്നു

    ReplyDelete
  12. "SUPPER ithu KALAKKI"

    ReplyDelete
  13. ചര്‍ച്ച ചെയ്യാനാണെങ്കില്‍ ഈ കമന്റ് ബോക്സ് ഒന്നും മതിയാവാതെ വരുന്ന വിഷയം...


    പെട്ടന്ന് എഴുതി തീര്‍ത്തിട്ട് എവിടെയോ പോകാന്‍ ഉണ്ടായിരുന്ന പോലെ തോന്നി!!!

    വിപ്ലവാ....ഇജ്ജീ ധൃതി ഒക്കെ ഒന്ന് കണ്ട്രോള്‍ ചെയ്തെ....



    [[ടെസയെ ഞങ്ങള്‍ പഴമക്കാര്‍ക്ക് പേടിയാ :D ]]

    ReplyDelete
  14. പണ്ടും ഉണ്ട് ന്യൂ ജനറേഷന്‍. ഇടശ്ശേരിക്കാരന്‍ പറഞ്ഞത് പോലെ ഭാഷ പലതും ആണ്. പുതിയതായി വല്ല ട്രെന്‍ഡും വന്നാല്‍ അത് ചെക്കന്മാരുടെതാണ് എന്നാണ് പഴമക്കാര്‍ പറയാറ്.

    ReplyDelete
  15. പുതുമകൾക്ക് എപ്പോഴും തളരാത്ത പേര് ചേരും ...

    ReplyDelete
  16. ന്യൂ ജെനെരഷന് ഉള്ളത് ന്യൂ ജെനെറേഷനും ഓൾഡ്‌ ജെനെറേഷന് ഉള്ളത് ഓൾഡ്‌ ജെനെറേഷനും ..
    അദന്നെ !!!

    ReplyDelete
  17. നന്നായി എഴുതിയിരിക്കുന്നു പഹയാ...

    ReplyDelete
  18. തീം നല്ലത് ആണെങ്കിലും ഇവയില്‍ പലതും ഒരുമിച്ചിരുന്നു കാണാന്‍ പറ്റാത്തതാണ്..ചെറിയ കുട്ടികള്‍ക്ക് തെറ്റായ ധാരണയും അവരിത് വരെ കേള്‍ക്കാത്ത അശ്ലീല വാക്കുകള്‍ കേള്‍ക്കാനും ,അതിന്റെ അര്‍ഥം ചികയാനും അവര്‍ നിര്‍ബന്ധിതരാകും ..അത് കൊണ്ട് തന്നെ ഇത്തരം സിനിമകളിലെ അശ്ലീല സംഭാഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം...

    ReplyDelete
    Replies
    1. നിങ്ങള്‍ അശ്ലീല പ്രയോഗങ്ങള്‍ എന്നത് കൊണ്ട് ഉദേശിക്കുന്നത് യുവാക്കള്‍ക്കിടയിലെ സംസാര ശൈലിയെ ആകാം. ഇത്തരം പ്രയോഗങ്ങള്‍ സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകളില്‍ വരെ കാണാം. ജനപ്രിയ നായകന്‍റെ സിനിമയില്‍ വരെ ന്യൂ ന്യു ജനറേഷനെ വെല്ലുന്ന രംഗങ്ങള്‍ ഉണ്ട്. ലാല്‍ ജോസ് സാറിന്റെ പുതിയ സിനിമകളില്‍ വരെ F*** പ്രയോഗങ്ങള്‍ കാണാം. ഇത് ന്യു ജനറേഷന്‍ സിനിമാക്കാര്‍ പറയുമ്പോള്‍ മാത്രം എന്താ തെറ്റാകുന്നത്. അതിരില്‍ കവിഞ്ഞ കുറ്റപെടുത്തലുകളെ ആണ് ഞങ്ങള്‍ കുറ്റപെടുത്തുന്നത്.

      Delete
  19. കാലത്തിനൊത്ത് മാറിയ പുതിയ സിനിമക്കും കിട്ടി ഒരു പേര് "ന്യൂ ജനറഷന്‍""" ""

    ReplyDelete
  20. നഗ്ന സത്യങ്ങൾ വിളിച്ചു പറയുന്നവരെ നിങ്ങൾ ന്യൂ ജനറഷന്‍ എന്ന് വിളിച്ചു അവഹേളിക്കുന്നു.. അത്രേ ഉള്ളു.. :)

    ReplyDelete
  21. സത്യം വിളിച്ചു പറയാന്‍ ഉള്ള ഈ ചങ്കൂറ്റം തന്നെയാണ് മാഷേ ന്യൂ ജനറേഷന്‍ ..പക്ഷെ നേരിന്‍റെ വഴിയില്‍ നിന്ന് തെറ്റാതെ സഞ്ചരിക്കണം എന്ന് മാത്രം ..പുതിയ തലമുറയുടെ കഴിവുകളെ ആദരവോടെ കാണുന്ന ഒരു വയസ്സന്റെ അഭിവാദ്യങ്ങള്‍ ..

    ReplyDelete
  22. ഏതു ജനറേഷൻ ആയാലും കാമ്പുണ്ടായിരിക്കണം.

    വല്ലവനും വല്ല നാട്ടിലും എടുത്ത പടത്തിന്റെ കോപ്പി ആയിരിക്കരുത്.
    (കോപ്പിയടിച്ചിട്ട് അവരുടെ അനുവാദം പോലും വാങ്ങാതെ ഒടുക്കം ഒരു ഒഴുക്കൻ കടപ്പാട് വച്ചിട്ടൊന്നും കാര്യമില്ല.)

    ജെനുവിൻ ആണെങ്കിൽ ഏതു ജനറേഷൻ പടവും കാണാൻ തയ്യാർ!

    ReplyDelete
  23. ന്യൂ ജനറേഷൻ കാറ്റിനെ പറ്റി തന്നെ...ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും ആരാണ് ന്യൂ ജനറേഷൻ കുറ്റം പറയുന്നുത്,ഓൾഡ്‌ ജനറേഷൻ..ഓരോ കാലത്തും ചുവരെഴുതിനു അനുസരിച്ച് മാറ്റങ്ങൾ വന്നു കൊണ്ടിരിക്കും,മുന്പ് തൂവാന തുമ്പികള രിലീസേ ആയപ്പോൾ അത് ആ കാലത്തിലെ ന്യൂ ജനറേഷൻ ആയിരുന്നു,ഇനി അടുത്ത കാലത്ത് പുതിയ പടങ്ങൾ വരുമ്പോൾ അതാകും അന്നത്തെ ന്യൂ ജനറേഷൻ ,പിന്നെ അശ്ലീലം ഇന്ന് ബീപ് എങ്കിലും ഉണ്ട് നാളെ.....

    ReplyDelete
  24. എന്ത് തന്നെയായാലും സിനിമ നന്നാവണം. കണ്ട് കഴിയുമ്പോൾ മനസ്സിൽ തങ്ങി നിൽക്കുന്ന എന്തെങ്കിലുമുണ്ടാവണം. അതല്ലാത്തതൊക്കെ വേസ്റ്റ് തന്നെ.

    ReplyDelete
  25. സിനിമ ഒരു വ്യവസായം കൂടി ആണ് അതിലെ പുതു ട്രെണ്ടുകളെ ചിലര് വിമര്ശിക്കുന്നത് ആ കണ്ണോടു കൂടിയാണ് ... പക്ഷെ സിനിമയിലെ കലാ മൂല്യങ്ങളെ അധികരിച്ചുള്ള വിമർശങ്ങൾ സ്വാഗതം ചെയ്യപ്പെടണം അതെത് തലമുറ ആയാലും
    പിന്നെ ഗാനങ്ങളിലും കഥകളിലും യുവ ഹര പ്രകടങ്ങൾ കൊണ്ട് വന്നിട്ടുള്ളത് പലപ്പോഴും വയസ്സന്മാർ ആണ്
    എഴുത്തിലെ ഇത്തരം അപക്വങ്ങൾ ഒഴിവാക്കിയാൽ എഴുത്ത് നന്ന്
    പക്ഷെ അതോഴിവായാൽ പിന്നെ എന്ത് കുട്ടി ബ്ലോഗ്ഗര് !!!

    ReplyDelete
  26. സിനിമ കാണാന്‍ കൊള്ളാവുന്നത് ആകണം പിന്നെ പണ്ടത്തെ പോലെ ഫാമിലി ഒക്കെ ആയി സിനിമ കാണുന്ന പരിപാടി ഇപ്പോള്‍ ഈ ന്യൂ ജെനെരെഷേന്‍ എന്ന് പറയുന്നത് കാരണം നിര്‍ത്താരായി അതെന്നെ ..

    ReplyDelete
  27. പയ്യന്സിന്റെ വികാരം മനസ്സിലാക്കുന്നു.. :)

    ReplyDelete
  28. പടച്ചോനേ, കുഞ്ഞുവായില്‍ നിന്ന് എന്തൊക്കെ കേള്‍ക്കേണ്ടി വരുമിനി... :)

    ReplyDelete
  29. നല്ല പോസ്റ്റ്‌ തല്‍ഹൂ....വെല്‍ സെഡ്‌

    ReplyDelete
  30. എന്ത് ജെനറേഷൻ.., നല്ല സിനിമയാരിക്കണം., പ്രത്യേകിച്ചും കുടുംബാംഗങ്ങളുടെ കൂടെ ഇരുന്നു കാണാൻ പറ്റിയത്.., അല്ലാത്തതൊക്കെ വേസ്റ്റ് ജനറേഷൻ..

    ReplyDelete
  31. കല എന്നത് മനുഷ്യനിലെ നന്മ്മയെ പരിപോഷിപ്പിക്കുന്നതാകണം തിരുപനന്തപുരം ലോഡ്ജിലെ ക്ലോസെട്ടു സാഹിത്യത്തെ എന്തു ജനറെഷെന്റെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ല

    ReplyDelete
  32. http://bhraanthanchintha.blogspot.in/2013/06/blog-post_8.html?showComment=1370938063570#c177674181437462952
    ധ്വനി മനസ്സിലായി. ന്യൂ ജെനറേഷന് സിനിമകളെ അടച്ച് വിമര്‍ശിക്കുകയല്ല ഞാന്‍. മറിച്ച്, ന്യൂ ജെനറേഷന് സിനിമകളില്‍ കാണുന്ന ചില പ്രവണതകളെ എതിര്‍ത്തു എന്ന് മാത്രം. ഞാന്‍ 'ട്രാഫിക്ക്' സിനിമ കണ്ടതാണ്. 'ആമേന്‍' കണ്ടതാണ്. ഏറ്റവും അവസാനമായി 'നേരം' എന്നാ സിനിമയും കണ്ടു.
    http://bhraanthanchintha.blogspot.in/2013/05/blog-post_28.html
    ഇതെല്ലാം എനിക്കിഷ്ടപ്പെട്ടു. ന്യൂ ജെനറേഷന് എന്നാ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന സിനിമകളാണല്ലോ ഇവയൊക്കെ. എന്തെങ്കിലും തോന്നിയത് എഴുതി എങ്ങനെയെങ്കിലും ചിത്രീകരിച്ച് പടച്ചു വിടുന്നതല്ല സിനിമ. ഏതു തരം സിനിമയാണ് എങ്കിലും സിനിമയ്ക്ക് ആത്മാവ് ഉണ്ടാവണം. നല്ല കഥയും തിരക്കഥയും സംവിധാനവും വേണം. മാറ്റങ്ങള്‍ വേണം, എല്ലാത്തിലും. കാരണം, നമ്മുടെ ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളും എല്ലാം മാറുകയാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന ജീവിത സാഹചര്യമല്ല ഇന്ന്. അതിനനുസരിച്ച് സിനിമയും മാറണം. നല്ല മാറ്റങ്ങള്‍ വരട്ടെ. അങ്ങനെ സിനിമ വളരട്ടെ.

    ReplyDelete
  33. സമ്മതം ഈ പറഞ്ഞ കാര്യങ്ങളോട്... :)

    ReplyDelete
  34. ചെറുപ്രായത്തില്‍ ഇങ്ങിനെ പലതും തോന്നും. കൂടുതല്‍ പക്വത വരുന്തോറും അഭിപ്രായത്തില്‍ വ്യതിയാനം വരാം. (എന്റെ സ്വന്തം അഭിപ്രായം ആണ് കേട്ടോ).

    ReplyDelete
  35. കഥ പറയുന്ന രീതികൊണ്ടും സംഭാഷണത്തിലെ പ്രത്യേക ശൈലികൊണ്ടും ആസ്വദിക്കാന്‍ കഴിയുന്നു എന്നതിനപ്പുറം ഈ പറയുന്ന സിനിമകള്‍ക്ക്‌ എന്ത് മഹിമയാണ് ഉള്ളത്...പറയാന്‍ നല്ല കഥ പോലും ഇല്ലെങ്കിലും ആ ചിത്രങ്ങളൊക്കെ വിജയിക്കുന്നു..പഴയകാല സിനിമകളില്‍ നിന്നും വ്യത്യസ്തമായി ചുംബനരംഗങ്ങളില്‍ കുടയോ പൂവോ വെച്ച് മറക്കാതെ, തെറി വിളികളില്‍ ബീപ് ശബ്ദമില്ലാതെ കാണിക്കുന്നു എന്നത് കൊണ്ട് മാത്രം ഒരു സിനിമയും മികച്ചതായി എന്ന് കരുതാന്‍ കഴിയില്ല. പഴയകാലത്തെ എന്ന് പുച്ചിക്കുന്ന ചിത്രങ്ങള്‍ നമ്മള്‍ എത്രയോ തവണ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുന്നു. ചെറുപ്പക്കാരുടെ സിനിമ എന്ന് വിശേഷിപ്പിക്കുന്നവ എത്ര തവണ ആവര്‍ത്തിച്ചു കാണാന്‍ കഴിയും?.
    ലോ വെയിസ്റ്റ്‌ ജീന്‍സും 'hai buddy' എന്ന തരത്തിലുള്ള സംസാരവും കണ്ടുകൊണ്ടിരിക്കുമ്പോള്‍ ആരോചകമാകും. കോളേജ് വിദ്യാര്‍ത്ഥികളുടെ ഫാഷന്‍ പോലെത്തന്നെയാണ് അതും.മാറിക്കൊണ്ടേയിരിക്കും.
    മലയാള സിനിമ എന്നും ഇതുപോലെ മാറ്റങ്ങളുടെ പിന്നാലെ തന്നെയാണ്. മലയാള സിനിമയിലുണ്ടായ ആവര്‍ത്തനവിരസത പുതിയ മാറ്റത്തെ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചു എന്നത് സത്യമാണ്. അതിനിടയിലും
    മികച്ച നിലവാരം പുലര്‍ത്തിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതും കാണാതെ പോകരുത്.

    ReplyDelete
  36. എല്ലാ കാലത്തും ഓരോ ന്യൂ ജെനറെഷൻ പടം ഉണ്ടായിട്ടുണ്ട് - ഇതു പടം ആയാലും കാമ്പുള്ള കഥയും തിരക്കഥയും അഭിനയവും ഒക്കെയാണെങ്കിൽ വിജയിക്കും, ആസ്വദിക്കും. പക്ഷെ, ഇതാണ് ഞങ്ങളുടെ ജീവിതം എന്നും പറഞ്ഞു എന്ത് ആഭാസത്തരം പറഞ്ഞാലും കാണിച്ചാലും തൊണ്ട തൊടാതെ വിഴുങ്ങാൻ പറ്റുമോ അനിയാ..? അനിയൻ തന്നെ കൂട്ടുകാരോട് സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന ഭാഷയാണോ അച്ഛനോടും , അമ്മയോടും സംസാരിക്കുമ്പോൾ ഉപയോഗിക്കുന്നത്? നമുക്കെല്ലാവര്ക്കും ഒരു സാംസ്കാരികമായ ചില പരിധികൾ, ചട്ടക്കൂടുകൾ ഉണ്ട് -അതിനെ ചോദ്യം ചെയ്യുന്ന സിനിമകൾ കാണണോ കഥകൾ വായിക്കണോ ഉദാത്തം എന്ന് പുകഴ്ത്താനോ കഴിയുന്നില്ല എന്ന് മാത്രം. ഈ പറഞ്ഞ 22 female കോട്ടയം ഞാൻ ഈ അടുത്തിടെ കണ്ടതിൽ ഒരുപാട് ഇഷ്ടം ആയ ചിത്രം ആണ്. Trivandrum lodge കൈകാര്യം ചെയ്ത വിഷയങ്ങള വളരെ പ്രസക്തമാണ്‌ -പക്ഷെ ഒരു ചിത്രം എന്ന രീതിയിൽ അതിന്റെ totality നന്നായില്ല എന്ന് തോന്നി

    ReplyDelete
  37. ന്യൂ ജനറേഷൻ എന്നൊന്നില്ല എന്ന് തന്നെയാണ് എന്റെയും അഭിപ്രായം .

    ReplyDelete