Friday, March 29, 2013

ആരെയൊക്കെ വിമര്‍ശിക്കാന്‍ പാടില്ല

നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മ ഗാന്ധിയോട് എല്ലാ ബഹുമാനവും നിലനിർത്തി കൊണ്ടാണ് നമ്മ ഈ പോസ്റ്റ്‌ എഴുതുന്നത്‌. ഈ ഗാന്ധിയുടെ ചില നിലപാടുകളോട് എനിക്ക് വിയോജിപ്പുണ്ട്. ഗാന്ധിജിയുടെ സിദ്ധാന്തങ്ങളെ വിമർശിച്ചു കൊണ്ട് ഞാൻ ഒരു പോസ്റ്റ്‌ എഴുതണം എന്ന് കുറെ നാളായി ആലോചിച്ചിരുന്നു.
ഇന്ത്യ പോലുള്ള ഒരു  ജനാധിപത്യ രാജ്യത്ത്, അതിനൊക്കെ ഉള്ള അധികാരം എനിക്ക് ഉണ്ടെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. പക്ഷേ വിശ്വാസം അതല്ല എല്ലാം എന്നെനിക്കു മനസ്സിലായി.



ഈ ഏതു വിവരമില്ലാത്തവനും എന്ത് തോന്ന്യാസം വേണമെങ്കിലും പറയാനുള്ള ഒരു അവകാശം  
ഉണ്ടല്ലോ ???
അഭിപ്രായ സ്വന്തന്ത്രം (FREEDOM OF EXPRESSION) ഒക്കെ സാമൂഹ്യ പാഠം പുസ്തകത്തില്‍  അച്ചടിച്ച്‌ പിള്ളേരെ പഠിപ്പിക്കാനെ കൊള്ളൂ എന്നു സകല വിവരമില്ലാത്തവനും മനസ്സിലാകുന്ന രീതിയിലാണ്‌ മ്മടെ രാജ്യത്തു നടക്കുന്നതു.

ശിവസേന നേതാവായിരുന്ന ബൽതാക്രയുടെ മരണത്തെ തുടർന്ന് മുംബൈ പട്ടണം ഹർത്താൽ ആചരിച്ചപ്പോൾ  അതിനെതിരെ ഫേസ്ബുക്കിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത പെണ്‍കുട്ടിയും, അത്
ലൈക്‌ ചെയ്ത മറ്റൊരു പെണ്‍കുട്ടിയും അറസ്റ്റു ചെയ്ത വിവരം അറിഞ്ഞു കാണുമല്ലോ.
ഞാൻ എന്റെ പല സുഹൃത്തുക്കളുടെയും സ്റ്റാറ്റസ് വായിക്കാറില്ല, ഓരോ ലൈക്‌ കൊടുത്തു വിടും. പോസ്റ്റ്‌ ഇട്ടവന്റെ സന്തോഷം അതാണ് നമ്മക്ക് എന്നും വലുത്.  എന്റെ ഊഹം ശരിയാണെങ്കിൽ ആ പെണ്‍കുട്ടിയും അങ്ങനെ ലൈക്‌ ചെയ്തത് ആയിരിക്കണം. അല്ല എന്റെ ഊഹം അങ്ങനെ തെറ്റാറില്ല.



അസീം ത്രിവേദി
പിന്നെ നമ്മുടെ അസീം ത്രിവേദിയുടെ കാര്യം. പാവം പയ്യന് തന്റെ വെബ്സൈറ്റിലൂടെ പബ്ലിഷ് ചെയ്ത കാർട്ടൂണുകൾ വഴി ലോക മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയത് വളരെ പെട്ടനയിരുന്നു. പക്ഷെ എന്ത് കാര്യം ഇന്ത്യൻ പാർലെമെന്റിനെ "National Toilet" എന്ന് വിശേഷിപിച്ചു കൊണ്ടുള്ള കാർടൂണ്‍ പുള്ളിക്കാരനെ രാജ്യദ്രോഹിയാക്കി.  യൂറോപ്യൻ ക്ലോസറ്റായി പർലെമെന്റ് കെട്ടിടതെയും, നാപ്കിൻ പേപ്പറായി ബലെറ്റ് പേപ്പറിനെയും ചിത്രീകരിക്കുന്നതായിരുന്നു ആ കാർട്ടൂണ്‍. അങ്ങനെ ദേശദ്രോഹ കുറ്റത്തിന് മുംബൈയിൽ അറസ്റ്റു ചെയ്യപെട്ട് പാവം ജയിലിലായി....... തോം തരികിട തം..............ദാ കെടക്കുന്നു ചട്ടിം കലവും.

ഇനി നിങ്ങൾ പറ......... ഞാൻ ഗാന്ധിജിയെ കുറിച്ച് ഒരു പോസ്റ്റ്‌ എഴുതിയാൽ (ഞാൻ എഴുതിയിട്ടില്ലേ, ചുമ്മാ ഊഹിച്ചാൽ മതി കേട്ടോ) എന്റെയും അവസ്ഥ ലവരെ പോലെ തന്നെ അല്ല എന്നാരു കണ്ടു. മൂന്ജുമ്പോ ആരു മൂജും നമ്മ മൂന്ജും.

 ഇനി എന്നെ ജയിലിൽ പിടിച്ചിട്ടാൽ, ഞാൻ പറയും എന്നെ തിഹാർ ജൈലിൽ ഇട്ടാൽ മതിയെന്ന്. അവിടെ ഭയങ്കര സെറ്റപ്പാന്നെ.... നമ്മുടെ രാജാണ്ണൻ ഒക്കെ അവിടല്ലയോ കിടന്നത്. പുള്ളി കിടന്ന സെല്ല് കിട്ടിയാൽ സുഗമായി.  എന്നാൽ പിന്നെ രാജയോഗമല്ലേ..... AC യും ഇന്റർനെറ്റും ഒക്കെ ഉണ്ടാവും.

പിന്നെ യാതൊരു പണിയും ഇല്ലാതെ തെക്ക് വടക്കു നടക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം ഒന്ന് രണ്ടു മാസം ഗോതമ്പ് ഉണ്ട കഴിക്കുന്നത് അത്ര വല്യ കാര്യം ഒന്നും അല്ല..   പിന്നെ അതൊരു കേസൊക്കെ ആയികഴിഞ്ഞാൽ പിന്നെ പറയണ്ട. പത്രങ്ങളുടെ ഒക്കെ ഫ്രണ്ട് പേജിൽ എന്റെ ഫോട്ടോ ഒക്കെ വരും. പിന്നെ TV യിൽ അഭിമുഖം.. അങ്ങനെ കുറച്ചു നാളത്തേക്ക് ഷൈൻ ചെയ്യം.
എന്റമ്മോ  ഓർക്കുമ്പോൾ തന്നെ  ഒരു രോമാഞ്ചം.......

പക്ഷെ വേറൊരു പ്രശ്നം കൂടിയുണ്ട്. ഞാൻ മാത്രമല്ല അഴിക്കുള്ളിൽ ആകുന്നത്‌. മറകണ്ട മുംബൈയിൽ, സ്റ്റാറ്റസ് ലൈക്‌ ചെയ്ത കുട്ടിയേയും അറസ്റ്റു ചയ്തു. അപ്പൊ ആ പോസ്റ്റിൽ കമന്റ്‌ ഇടുന്നവരം കുടുങ്ങും.

ഗാന്ധിജി ആ പോസ്റ്റ്‌ വായിക്കില്ലയിരിക്കും. ഗാന്ധിജിയുടെ കരണം നോക്കി ഒരെണ്ണം കൊടുത്താൽ മറ്റേ കരണം കാട്ടി തരുമായിരിക്കും, പക്ഷെ ഗാന്ധിജിയുടെ അനുയായികൾ(കോണ്‍ഗ്രസ്സുകാർ) എന്റെ കയ്യും, കാലും, തലയും അരിഞ്ഞു റോഡിലിടും. പിന്നെ അത് കണ്ടിട്ട് വേണം റോഡിലൂടെ പോകുന്ന പിള്ളേര് പേടിക്കാൻ. വേണ്ട.............  പോസ്റ്റ്‌ എഴുതേണ്ട.

നമുക്ക് വിമർശിക്കാൻ വല്ല ഒബാമയോ, UN ജനറൽ സെക്രടറിയെയോ ഒക്കെ പിടിക്കുന്നതാണ് ബുദ്ധി.
അവരതു വായിക്കാനും പോകുന്നില്ല. നമ്മുടെ ഭാവിയും സുരക്ഷിതം..... 

50 comments:

  1. അഭിപ്രായ സ്വന്തന്ത്രം ഉണ്ടന്നതൊക്കെ സത്യം , പക്ഷെ അത് പറഞ്ഞാൽ ആ സ്വാതന്ത്രം ഇല്ലാതാകുന്നു, അങ്ങനെ വല്ലതും പറയണമെങ്കിൽ ചിലരുടെ ഓശാനപാട്ടിൽ നിന്ന് തന്നെ കഴിയൂ അല്ലെങ്കിൽ അവൻ അസീം ത്രിവേദി

    ReplyDelete
    Replies
    1. സത്യം പറയുന്നവരെ എന്നും ലോകം ക്രൂശിച്ചിട്ടെ ഉള്ളു. വെള്ളിരിക്ക പട്ടണത്തിൽ വന്നു അഭിപ്രായം പങ്കുവച്ചതിനു വളരെ നന്ദി......

      Delete
  2. അഭിപ്രായം തുറന്നു പറയാന്‍ പറ്റാത്ത അഭിപ്രായസ്വാതന്ത്ര്യമാണ് നമുക്കുള്ളത്.

    ReplyDelete
    Replies
    1. അഭിപ്രായം തുറന്നു പറയാന്‍ പറ്റാത്ത പിന്നെന്തിനാ ഈ കുന്തം???

      Delete
  3. അഭിപ്രായ സ്വാതന്ത്ര്യം എനിക്കുള്ളത് കൊണ്ട് ഞാന്‍ പറയട്ടെ....

    ഫേസ്ബുക്ക്‌ സ്റ്റാറ്റസ് വായിച്ചു നോക്കാതെ ലൈക്‌ ചെയ്യുന്നത് ആരെ സുഖിപ്പിക്കാനാണെങ്കിലും അത് നല്ല പ്രവണത അല്ല... ഇയാളുടെ ഒരു ലൈക്‌ കിട്ടാത്തത് കൊണ്ട് ആര്‍ക്കും വല്യ സങ്കടം തോന്നാന്‍ സാധ്യത ഇല്ല...

    പിന്നെ സ്പെല്ലിംഗ് മിസ്ടെക്കുകള്‍ തിരുത്തുക...

    അഭിപ്രായം ആരെ പറ്റിയായാലും അത് സത്യമാണെങ്കില്‍ തുറന്നു പറയാനുള്ള തന്റേടം കാണിക്കൂ....

    ReplyDelete
    Replies
    1. ഞാൻ എന്റെ കാര്യം സത്യസന്ധമായി പറഞ്ഞു എന്നെ ഉള്ളു. ആ മറ്റേ കൊച്ചിന് പണി പാലും വെള്ളത്തില്‍ കിട്ടിയത് മുതൽ ഞാൻ കൃത്യമായി വായിച്ചു നൊക്കീട്ടെ ലൈക്‌ കൊടുക്കാറുള്ളു. ശിവസേന, ബാല്തക്രെ എന്നീ പദങ്ങൾ ഉപയോഗിച്ചില്ല എന്നും ഞാൻ വായിച്ചു ഉറപ്പു വരുത്താറുണ്ട്.

      Delete
    2. ennittui dairymayi jalil poku alle masheeeeee

      Delete
  4. വായിക്കാതെ എനിക്ക് കിട്ടിയ ലൈക്കുകള്‍ തിരിച്ചേല്‍പ്പിക്കുന്നു . :)

    ReplyDelete
    Replies
    1. ഞാൻ വായിക്കതെ അനയ്ക്ക് തന്ന ലൈക്കുകൾ മുഴുവൻ തിരിച്ചു കൈപറ്റിയിരിക്കുന്നു.....
      പെരുത്തു നന്ദി

      Delete
  5. ഈ ഗാന്ധി എന്ന് പറയുന്നത് മറ്റേ നൂറിന്റെ നോട്ടേലൊക്കെ ചിരിച്ചോണ്ട് നിക്കണ അങ്ങേര് തന്നേ? നീ എന്തെരോക്കെ ചുമ്മാ പറയെടാപ്പി ..
    പക്ഷെ ആ മാമന്റെ മരുമകളുണ്ടല്ലോ മ്മടെ നാവികരെ നാട്ടീന്നു വന്ന അമ്മച്ചി, അവരെ പറ്റി എന്തേലും പറഞ്ഞാലുണ്ടാല്ലോടെ, "സീവിടുവെൻ" ...

    നിനക്ക് തോന്നിയതൊക്കെ എഴ്താൻ ഇതെന്താ "വെള്ളരിക്കാപട്ടണ"മോ ?

    ReplyDelete
    Replies
    1. എനിക്ക് തോന്നുന്നതൊക്കെ ഹന അല്ലെ എന്റെ വെള്ളിരിക്ക പട്ടണം

      Delete
  6. വേണ്ട............. പോസ്റ്റ്‌ എഴുതേണ്ട. ഹ ഹ
    കലക്കി ഡാ... സത്യം വിളിച്ചു പറയുന്നവന്റെ അവസ്തക്കൊരു മാറ്റവുമില്ല .. അന്നും ഇന്നും എന്നും..... :)

    ReplyDelete
    Replies
    1. നിങ്ങൾ പറഞ്ഞത് കൊണ്ട് ഞാൻ എഴുതുന്നില്ല

      Delete
  7. ഗോതമ്പുണ്ട മാത്രമല്ല ജയിലില്‍ , നല്ല ചിക്കനും മട്ടനും കിട്ടും ട്ടോ

    ReplyDelete
    Replies
    1. ഹോ എങ്കിൽ പിന്നെ ജയിലിൽ പോകാം

      Delete
  8. ഞാന്‍ ഈ പോസ്റ്റില്‍ അഭിപ്രായം പറയില്ല ,കട്ടായം , എനിക്ക് വയ്യ ജയിലില്‍ കിടക്കാന്‍ :)

    ReplyDelete
    Replies
    1. ചുമ്മാ ജയിലിൽ വാ മാഷെ..............
      നമുക്ക് ഒരുമിച്ചു ജയിലിൽ പോയി കിടക്കാം എന്നെ.......

      Delete
  9. ഈ പോസ്റ്റിനു മറുപടി ഈ ലിങ്കിൽ ക്ലിക്കിയാൽ കിട്ടുംമോനെ
    അവിടെ പോയി അര്മാതിക്ക്
    പിന്നെ അയാളെ ഫോളോ ചെയ്യാനും മറക്കണ്ട
    http://rakponnus.blogspot.ae/2013/03/blog-post.html

    ReplyDelete
  10. സത്യം നിങ്ങളുടെ പക്ഷത്താണെങ്കില്‍ ആരെയും വിമര്‍ശിക്കാം .............
    അതില്‍ ഉറച്ചു നില്‍ക്കാനും പൊരുതാനും നട്ടെല്ല് ഉണ്ടെങ്കില്‍ മാത്രം

    ReplyDelete
    Replies
    1. ജയിലിൽ കൊണ്ട് പോയി നട്ടെല്ല് തല്ലി ഓടിച്ചാലോ

      Delete
  11. അകത്ത് കിടന്ന് തിളക്കുന്ന ധാർമ്മികരോഷം പുറത്തു വരട്ടെ!
    അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമാണെങ്കിലും അത് പതിച്ചു കിട്ടുമ്പോൾ കിട്ടുമ്പോലെയെന്നാണ് ചട്ടം. ഗാന്ധിജിയെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ നല്ല ഒരു ലേഖനമായിട്ടും എഴുതാലോ? വിറളിപിടിച്ച പ്രയോഗങ്ങൾ ഒഴിവാക്കി ഒരു നിരീക്ഷണം പോലെ.

    അക്ഷരത്തെറ്റുകൾ എമ്പാടും കാണുന്നു. ഇനി മലയാളഭാഷാപ്രേമികൾ കേസ് കൊടുത്താലും അതിശയിക്കണ്ട!!!

    ReplyDelete
    Replies
    1. സത്യസന്ധമായി മറുപടി പങ്കു വച്ചതിനു നന്ദി

      Delete
  12. അനിയാ കൊള്ളാം .. അക്ഷരത്തെറ്റു കുറക്കാൻ ശ്രമിക്കുക ... പിന്നെ ഒന്ന് കൂടി നന്നാക്കാനും ശ്രമിക്കുക ... പ്രതികരണങ്ങൾ തുടർന്ന് കൊള്ളുക ... ജയിലിൽ നീ ഒറ്റയ്ക്കും കിടക്കുക . :)

    ReplyDelete
    Replies
    1. അക്ഷരതെറ്റുകൾ കുറക്കാൻ ശ്രമിക്കാം
      നന്ദി :)

      Delete
  13. ഒരാളുടെ ഇതു സ്വാതന്ത്ര്യവും അപരന്റെ മൂക്കിന്റെ തുമ്പു തുടങ്ങുന്നത് വരെ അല്ലെ ഉള്ളൂ

    കൊള്ളാം
    ഇനിയും എഴുതുക

    ReplyDelete
    Replies
    1. ഇത് മമ്മൂക്കാന്റെ പടത്തിലെ dialog അല്ലെ???
      ഞാനും ആ പടം കണ്ടു മോനെ........
      അഭിപ്രായത്തിനു നന്ദി :)

      Delete
  14. സത്യം നിങ്ങളുടെ പക്ഷത്താണെങ്കില്‍ വിമര്‍ശിക്കാം.

    ReplyDelete
    Replies
    1. എന്നിട്ട് വേണം ഞാൻ ജയിലിൽ പോകാൻ. എന്നെ ജയിലിൽ കെട്ടിയിട്ടു നിങ്ങൾ അങ്ങനെ സുഖിക്കേണ്ട.....

      Delete
  15. ആവിഷ്ക്കാര സ്വാതന്ത്ര്യം അതിര് കടക്കുമ്പോള്‍ മാത്രമേ പ്രശ്നമുള്ളൂ ..

    എഴുതുക പലരെ കുറിച്ചും. ജയിലില്‍ പോകുക (ഒറ്റയ്ക്ക്) :)

    ReplyDelete
    Replies
    1. അങ്ങനെ ഞാന്‍ മാത്രം ജയിലില്‍ പോകുന്നില്ല.
      നിങ്ങളെ എല്ലാം കൂട്ടി ഒരുമിച്ചു അങ്ങ് പോകാം.

      Delete
  16. ഞാൻ എന്റെ പല സുഹൃത്തുക്കളുടെയും സ്റ്റാറ്റസ് വായിക്കാറില്ല, ഓരോ ലൈക്‌ കൊടുത്തു വിടും. പോസ്റ്റ്‌ ഇട്ടവന്റെ സന്തോഷം അതാണ് നമ്മക്ക് എന്നും വലുത്. എന്റെ ഊഹം ശരിയാണെങ്കിൽ ആ പെണ്‍കുട്ടിയും അങ്ങനെ ലൈക്‌ ചെയ്തത് ആയിരിക്കണം. അല്ല എന്റെ ഊഹം അങ്ങനെ തെറ്റാറില്ല.

    ഹഹ .. കലക്കി മോനെ.. നല്ല ഉശിരൻ പ്രകടനം.. :)

    ReplyDelete
  17. പത്രത്തിലും ചാനലിലുമൊക്കെ എന്തുവേണെങ്കി പറയാം
    അതിനൊക്കെ കേസ് കൊടുക്കണമെങ്കില്‍ ഒത്തിരി ചടങ്ങുകളുണ്ട്
    എന്നാല്‍ ഓണ്‍ലൈനില്‍ എന്തെങ്കിലും പറഞ്ഞാല്‍....മോനെ പണി പാളും

    ചിത്രകാരന്‍ന്നൊരു ബ്ലോഗറുണ്ട്. എനിയ്ക്ക് തോന്നുന്നത് കേരളത്തില്‍ ആദ്യമായി പോസ്റ്റ് പബ്ലിഷ് ചെയ്തതിന് ജയിലില്‍ പോകേണ്ടിവന്ന ആള്‍ ചിത്രകാരന്‍ ആണെന്നാ.
    സൈബര്‍ സെല്ലിലേയ്ക്ക് “വിശ്വാസം വ്രണപ്പെടുത്തീ”ന്നോ സാമൂഹികകുഴപ്പങ്ങളുണ്ടാക്കീന്നോ മതസ്പര്‍ധ വളര്‍ത്തുന്നൂന്നോ ഒക്കെ പോയി പറയുകപോലും വേണ്ട, ഒരു ഇ-മെയില്‍ അയച്ചാല്‍ മതി രാവിലെ പൊലീസ് വന്ന് കതകില്‍ മുട്ടിയേക്കാം.

    ReplyDelete
    Replies
    1. പിന്നെന്തിനാ അജിതേട്ടാ ഈ ബ്ലോഗ്‌ ഒക്കെ???
      നമ്മുടെ അഭപ്രായം ലോകത്തിനു മുൻപിൽ പറയാനല്ലേ???
      അത് പറഞ്ഞാൽ അവൻ തീവ്രവാദി,
      നമ്മുടെ നിയമവ്യവസ്ഥകൾ മുഴുവൻ പരിഷ്കരിക്കേണ്ട സമയം പണ്ടേ കഴിഞ്ഞിരിക്കുന്നു.

      Delete
  18. ഗാന്ധിജിയുടെ സിദ്ധാന്തങ്ങളെ വിമർശിച്ചു കൊണ്ട് ഞാൻ ഒരു പോസ്റ്റ്‌ എഴുതണം എന്ന് കുറെ നാളായി ആലോചിച്ചിരുന്നു.
    സിദ്ധാന്തങ്ങളെ വിമര്‍ശിക്കാന്‍;ആരെയും പേടിക്കേണ്ട.....സിദ്ധാന്തങ്ങള്‍ ആര്‍ക്കെതിരെയും കേസ്‌ കൊടുക്കില്ല.

    ReplyDelete
    Replies
    1. അങ്ങനെ ഒക്കെ ഇപ്പൊ പറയും എഴുതി കഴിഞ്ഞാല്‍ പിടിച്ചു ജൈലിലും ഇടും.
      ഗോതമ്പുണ്ട തിന്നാന്‍ ഞാന്‍ ഇനിയും ബാക്കി

      Delete
  19. തല്‍ഹത്തേ എന്റെ കയ്യില്‍ ഒന്നു മുറുകെ പിടിച്ചേ....എനിക്കും മൂന്ന് നാല് കാര്യത്തില്‍ ഗാന്ധിജിയെ വിമര്‍ശിക്കണമെന്നുണ്ട്. ഞാനും അല്‍പ്പം മന:സമാധാനക്കുറവുള്ള ആളാണേ..അതിനി കൂടുതലാക്കണ്ടല്ലോ എന്നോര്‍ത്തിട്ടാ....ഇപ്പൊ ഒരു സമാധാനമുള്ളത് ഞാന്‍ ജയിലീ..പ്പോയാ...മതിലിന്റെ അപ്പുറത്ത് തല്‍ഹത്തും ഉണ്ടാകൂല്ലോന്നാ...

    ReplyDelete
    Replies
    1. എങ്കില്‍ നമുക്ക് ഒരുമിച്ചു ഇരുന്നു പോസ്റ്റ്‌ എഴുതി കളയാം.
      ജയിലില്‍ ഒരുമിച്ചു തന്നെ പോകാം

      Delete
  20. ഗാന്ധിജിയുടെ സിദ്ധാന്തങ്ങൾക്ക് ഏതുകാലത്തും നിലനില്പുണ്ട് എന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. പിന്നെ അഭിപ്രായസ്വാതന്ത്ര്യം, അതിനും ചില നിയന്ത്രണങ്ങളുണ്ടാകണം.കാണുന്നതെന്തും വിളിച്ചുപറയുന്നതല്ല ആവിഷ്കാരസ്വാതന്ത്ര്യം ഭാസ്കരൻ ഉണ്ണിത്താൻ ശശീന്ദ്രകുമാർ

    ReplyDelete
    Replies
    1. ശരി എങ്കില്‍ അത് അങ്ങനെ ആകട്ടെ ഭാസ്കരൻ ഉണ്ണിത്താൻ ശശീന്ദ്രകുമാർ

      Delete
  21. ഇത്രേം വേണമായിരുന്നോ എന്ന് തോന്നി വായിച്ചപ്പോള്‍...എന്തായാലും എനിക്കിങ്ങനെ ചിന്തിക്കാനോ എഴുതാനോ കഴിയില്ല, തല്‍ഹത്ത്...:)

    ReplyDelete
    Replies
    1. ഇത്രയും മോശമായി എഴുതാനോ ചിന്തിക്കാനോ എനിക്കല്ലാതെ ആര്‍ക്കും കഴിയില്ല.

      Delete
  22. ഏതോ പോസ്റ്റ്‌ ലൈകിയതിനല്ല ആ കൊച്ചിനെ പിടിച്ച് അറസ്റ്റ്‌ ചെയ്തത്. താക്കറെ മരിച്ചതിനു ഹര്‍ത്താല്‍ നടത്തിയിരുന്നു. അദ്ദേഹത്തോടുള്ള ആദരവുകൊണ്ടല്ല ജനം പുറത്തിറങ്ങാത്തത് മറിച്ച് ഭയന്നിട്ടാണ്...എന്ന് പോസ്റ്റ്‌ ചെയ്തിട്ടാണ്.
    ചില നഗ്നമായ സത്യങ്ങള്‍ ചിലര്‍ക്കൊന്നും പിടിച്ചെന്നു വരില്ല...അത് തന്നെ അവിടെയും നടന്നു
    കേസും പുക്കാറും തീര്‍ന്നെങ്കിലും പെണ്ണും കുടുംബവും പേടിച്ചു സ്ഥലം മാറി പോയി...ഗുജറാത്തിലെക്കോ മറ്റോ..

    ReplyDelete
  23. തുറന്നെഴുത്ത്.. ഒരുപാടിഷ്ട്ടായി..

    ReplyDelete