Friday, January 18, 2013

നബിദിനം - ഉസ്താദിനൊരു തുറന്ന കത്ത്

ബഹുമാനപെട്ട ഉസ്താദേ
അസ്സലാമു അലൈക്കും


നമ്മുടെ മുത്ത്‌ മുഹമ്മദ്‌ നബി (സ്വ ) യുടെ ജന്മദിനമായി കരുതപെടുന്ന റബീഉല്‍ അവ്വല്‍ മാസത്തിലാണല്ലോ നാം ഉള്ളത്. നമ്മളെല്ലാം അതിനുള്ള തയ്യാറെടുപ്പിലാണല്ലോ. ഉസ്താദെ എന്നാല്‍ ചില വഹാബികള്‍ പറയുന്നു നബിദിനം അനിസ്ലാമികമാണെന്നു. അതിലു വെല്ല പതിരുണ്ടോ ഉസ്താദേ??? നബി നമ്മോട് നബി ദിനം ആഘോഷിക്കാനും, ശാപ്പാട് ഉണ്ടാക്കി കൊടുക്കാനും, മൌലൂദ് കഴിക്കാനും,  പറഞ്ഞില്ലേ ഉസ്താദേ????

ഇസ്ലാമിന്‍റെ മൌലിക പ്രമാണമായ ഖുര്‍ആനിലും നബിയെ കുറിച്ച് അള്ളാഹു ഒരു പാട് പറഞ്ഞിട്ടില്ലേ ഉസ്താദേ?? ഏതെങ്കിലും ആയത്തില്‍ നബി ദിനം ആഘോഷിക്കാന്‍ പറഞ്ഞിട്ടില്ലേ ഉസ്താദേ??? ആ ലോകത്തിന്‍റെ നേതാവിനെ ബഹുമാനിക്കാന്‍ നബി ദിനം ആഘോഷിക്കാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്തില്ലേ ഉസ്താദേ???

"നിങ്ങളെ സ്വര്‍ഗത്തിലേക്ക് അടുപ്പിക്കാനുള്ള യാതൊരു കാര്യവും ഞാന്‍ പറയാന്‍ മറന്നിട്ടില്ല എന്ന് പഠിപ്പിച്ച മുഹമ്മദ്‌ (സ്വ ) നമ്മോട് ഇങ്ങള്‍ എന്റെ ജന്മദിനത്തിനു ബല്യ പോത്തിനെ ഒക്കെ  
ബാങ്ങി, എല്ലാവര്‍ക്കും ശാപ്പാട് വച്ച് കൊടുത്തു നിങ്ങള്‍ എന്നോടുള്ള ഹുബ്ബ്‌ (സ്നേഹം) കാണിക്കണം എന്ന് നമ്മളെ തിരു നബി പഠിപ്പിച്ചില്ലേ ഉസ്താദേ????

തന്റെ ജീവനേക്കാള്‍ മുത്ത്‌ നബിയെ സ്നേഹിച്ച,  യുദ്ധത്തില്‍ പോലും തന്‍റെ നെഞ്ചിന്‍ കൂടിനുള്ളില്‍ അമ്പുകള്‍ തളച്ചിട്ടെ നബിയുടെ നെഞ്ചില്‍ അമ്പുകള്‍ തളക്കുകയുള്ളൂ എന്ന് പറഞ്ഞു നബിയെ സംരക്ഷിച്ച നബിയുടെ അനുജരന്മാര്‍., അവര്‍ ആരും തന്നെ നബിയുടെ ജന്മദിനം ആഘോഷിച്ചില്ലേ ഉസ്താദേ???
നമ്മളെക്കാള്‍ പുണ്യ നബിയോട് അവര്‍ക്കല്ലേ ഉസ്താദേ ഹുബ്ബും മദുഹും ഒക്കെ???

അല്ല ഉസ്താദു അപ്പൊ നമ്മള്‍ ആഘോഷിക്കുന്ന നബിദിനത്തിന് പ്രമാണബന്ധമായ ഒരു തെളിവും ഇല്ലേ ഉസ്താദേ ??? ഖുര്‍ആനില്‍ പറയാത്ത, നബി നമ്മെ പഠിപ്പിക്കാത്ത, നബിയുടെ അനുചരന്മാര്‍ അനുഷ്ടിക്കാത്ത, ഒരു അനചാരം ആണോ ഉസ്താദേ നബിദിനം.

നബി ഇത് പഠിപിക്കാത്ത ഒന്നാണെങ്കില്‍ ഇത് യഥാര്‍ത്ഥ നബി നബിനിന്ദ അല്ലെ ഉസ്തദെ. നബിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചവരെ പോലെ നബിക്കെതിരെ സിനിമ പിടിച്ചവരെ പോലെ നമ്മളും നബി നിന്ദകരെ പോലെ  തന്നെ അല്ലെ ഉസ്തദെ???

സ്നേഹപൂര്‍വ്വം
നിഷ്പക്ഷന്‍ ഇഞ്ചൂര്‍ 

49 comments:

 1. നിങ്ങള്‍ ഇത്കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?...നബിദിനം ആഘോഷിക്കണ്ട എന്നാണോ?,നബിദിനം 'നബിജന്മദിനം' എന്ന രീതിയില്‍ ആരും ആഘോഷിക്കുന്നില്ല.നബി ജനിച്ചതും മരിച്ചതും ഒരേ ദിവസം തന്നെയാണെന്ന സത്യം മനസിലാക്കുക.നിങ്ങള്‍ കരുതുന്നുണ്ടാവും ഞാന്‍ 'സുന്നി'യുടെ ഭാഗക്കാരനായിരിക്കുമെന്ന്‍....,.പക്ഷെ അല്ല.ഞാനും താങ്കളെപ്പോലെ 'അഹുല് സുന്നത്ത് വല്‍ ജമാഅത്തില്‍'അടിയുറച്ച് വിശ്വിക്കുന്ന ഒരു നിഷ്പക്ഷനായ മുസല്‍മാന്‍.........,...താങ്കളുടെ പോസ്റ്റില്‍ പറയപ്പെട്ടത് പോലെയുള്ള ഉസ്താദുമാര്‍ പറഞ്ഞിട്ടുള്ളതെന്തെന്നാല്‍ നബി ജനിച്ചതും മരിച്ചതുമായ ദിവസം,അതായത് റബീഉല്‍ അവ്വല്‍ 12 എന്ന അറബിമാസദിനം നബിയെ സ്മരിക്കുന്നത് ചെയ്‌താല്‍ ഗുണമുള്ളതും ചെയ്യാതിരിക്കല്‍ തെറ്റില്ലാത്തതുമായ ഒരു കര്‍മമാണ് എന്നാണ്.ആ ദിനം,നബിയെ സ്മരിക്കുന്നതിന് ഉതകമായ കര്‍മങ്ങള്‍,അതായത് മവുലിദു പാരായണം,സ്വലാത്ത് ചെല്ലല്‍ മുതലായ കര്‍മങ്ങള്‍ ചെയ്‌താല്‍ നന്നായിരിക്കും.താങ്കള്‍ ഈ പോസ്റ്റിലൂടെ ഉദ്ദേശിച്ചത് നബിയെ നബി ജനിച്ച്തും മരിച്ചതും ആയ ദിവസത്തില്‍ സ്മരിക്കണ്ട എന്നാണെങ്കില്‍ താങ്കള്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു.ടെംപോവാനില്‍ കയറി ഒരുകൂട്ടം ആളുകള്‍ ബഹളമുണ്ടാക്കികൊണ്ട് പോകുന്നതിനോടും വലിയ കോലാഹലങ്ങള്‍ നബിധിനത്തിന്റെ പേരില്‍ സൃഷ്ട്ടിക്കുന്നതിനോടും ഞാനെതിരാണ്.മറിച്ച്,ഈ ദിവസത്തില്‍ നബിയോടുള്ള എല്ലാവിധ ആദരവുകളോടുംകൂടി നബിയുടെ 'ജനനമരണ'ദിനത്തില്‍ നാം നബിയെ സ്മരിക്കുകയും വാഴ്ത്തുകയും അത്യന്താപേക്ഷിതമാണ്.
  പിന്നെ താങ്കള്‍ 'അനാചാരം' എന്ന വാക്ക് ഉപയോഗിച്ചത് എന്തിനാണ്?എന്താണ് അനാചാരം?..നമ്മുടെ നബി ജനിച്ചതും മരിച്ചതുമായ ദിനത്തില്‍ നബിയെ സ്മരിച്ചതാണോ?വിവാഹമെന്ന പേരില്‍ സമൂഹത്തിലെ മുസ്‌ലിം കുടുംബങ്ങള്‍ ചിലവാക്കുന്ന പണം,അത് അനാചാരമല്ലേ?..താങ്കളുടെ തൂലിക എന്ത്കൊണ്ട് ഇത്പോലുള്ള 'അനാചാരങ്ങള്‍ക്കെതിരെ' തിരിഞ്ഞില്ല?..മാത്രമല്ല, മുത്ത് മുഹമ്മദ്(സ്വ)തങ്ങളുടെ ജനനമരണദിനത്തില്‍ ലോകത്തിന്‍റെ നേതാവായ തിരുനബിയെ സ്മരിക്കുന്നത്പോലെയുള്ള സല്‍കര്‍മങ്ങള്‍ക്കെതിരെ താങ്കള്‍ തിരിഞ്ഞതെന്തിനാണെന്ന് മനസിലാവുന്നില്ല!

  താങ്കളെപ്പോലെ,
  ഒരു നിഷ്പക്ഷന്‍

  ReplyDelete
  Replies
  1. @ Anonymus......... oru kalavu paranju kondaanu thankal aarambhikkunnath thanney, sunni pakshakkaaranalla ennu paranjitt athinu mumbum sheyshavum parnjadellam Oru padu sunni parayunna kaaryangal thanneyaanu. nabidinam aakhoshikkeyndathilley ennanu thankaludey chodyam, utharam aakhoshikkan padilla ennaanu. kaaranam anginey oru sneyha prakadanam undayirunnu enkil athu padippikkeynda aal aayirunnu Pravajakan S. pakshey athinu thelivu kaanuka saadhyamalla. <<< അതായത് റബീഉല്‍ അവ്വല്‍ 12 എന്ന അറബിമാസദിനം നബിയെ സ്മരിക്കുന്നത് ചെയ്‌താല്‍ ഗുണമുള്ളതും ചെയ്യാതിരിക്കല്‍ തെറ്റില്ലാത്തതുമായ ഒരു കര്‍മമാണ് എന്നാണ് >>> ithu thankaludey ooham maathram, ithinu enthanu thankalkulla thelivu. thankaludey naav allallo Islamiley pramanam. Islamil oru kaaryam thettano shariyano ennu theerumaanikkan thankalk avakasham nalkiyath aaranu ? <<< ആ ദിനം,നബിയെ സ്മരിക്കുന്നതിന് ഉതകമായ കര്‍മങ്ങള്‍,അതായത് മവുലിദു പാരായണം,സ്വലാത്ത് ചെല്ലല്‍ മുതലായ കര്‍മങ്ങള്‍ ചെയ്‌താല്‍ നന്നായിരി... ITHUM THANKALUDEY SWANTHAM VAKA AANU, ISLAMINU ORU PARIJAYAVUM ILLATHA MAALAYUM MOULIDUM EE DIVASAM CHOLLAL NALLATHANU ENNA VIDHI PARAYAN THANKAL AARA ? ANACHARAM ENTHU ENNU THANKAL ONNU PADIKKUKA, ATHU DEENIL PADIPPIKKA PEDATHA KAARYANGAL AANU, ORU PAKSHEY ATHU QUR'AN PARAYANAM AAVAM ALLENKIL NAMASKARAM AAVAM, ALLENKIL NOMB AAVAM , EYTHUMAAVATTEY NABIYUDEY MAATHRUKAYIL ILLATHA ITHARAM KAARYANGALEY AANU BID'ATH, ANACHARAM ENNU PARAYUNNATH.

   Delete
 2. സ്വന്തം കുടുംബക്കാരുടേയോ വേണ്ടപ്പെട്ടവരുടെയോ ജന്മദിനം വരുമ്പോൾ മധുരം വിതരണം ചെയ്തും കേക്ക്‌ മുറിച്ചും ബിരിയാണി വിളമ്പ്യും ആഘോഷിക്കുന്നുണ്ടല്ലോ ഇക്കൂട്ടർ. സ്വന്തം ശരീരത്തേക്കാളും ബന്ധപ്പെട്ടവരേക്കാളേറെ നബി(സ)യെ സ്നേഹിക്കണം എന്ന് തന്നെയാണു താങ്കളും പഠിച്ചത്‌ എന്ന് കരുതുന്നു. എന്നിട്ടും എന്തേ അങ്ങനെ ഒരാളുടെ ജന്മദിനത്തിൽ നബിയെ സ്മരിക്കുന്നത്‌ അനാചാരം എന്ന് താങ്കൾക്ക്‌ തോന്നിയത്‌ എന്ന് മനസ്സിലാവുന്നില്ല

  ReplyDelete
  Replies
  1. janmadinam arudeyum agoshikkan padilla mufeed. athu aru agoshichalum kuttamanu,
   nabiye jeevanu thulyam snehicha swahibakal nabi dinam agoshikkan marannu poyathayirikkum alle??? athayo avrekkalum nabiyodu hubbu namukkano????

   Delete
  2. പ്രേമത്തിന് കണ്ണും മൂക്കുമില്ല, ഈ പറഞ്ഞത് ഒന്നു നന്നായി മനസ്സിലാക്കിയാല്‍ കൊള്ളാം... ഇതൊന്നു ഒരു പെണ്ണിനോട് മാത്രം പറയുമ്പോള്‍ വലിയ കാര്ര്യം കാര്യത്തിലേക്ക് വരുമ്പോള്‍ എന്ത് സംഭവിക്കുന്നു.. ഡിയര്‍ തോല്‍ഹാത്...

   Delete
 3. ഈ ആഘോഷത്തിന്ന് കുട്ടില്ല, അഭിപ്രായവുമില്ല

  ReplyDelete
 4. നബി(സ)യോടുള്ള സ്നേഹത്തിന്റെ പേരിലാണ് ഇത് സംഘടിപിക്കപെടുന്നത്. നബി(സ)യോടുള്ള സ്നേഹം പ്രകടിപിക്കേണ്ടത് അദ്ധേഹത്തിന്റെ മാതൃക ജീവിതത്തില്‍ പകര്ത്തി കൊണ്ടാണ്. നബി(സ)യുടെ മാതൃകയില്‍ എവിടെയുമില്ലാത്ത ജന്മദിനാഘോഷം സന്ഘടിപിക്കാതിരികുന്നതാണ് യഥാര്ത്ഥി പ്രവാചകസ്നേഹം. മറിച്ചു ചെയുന്നത് പ്രവാചകനെ ദിക്കരികലാണ്. പില്കാകലത്ത് ഉണ്ടായ ഉണ്ടായ ബിദ്അത്താണ് ഇതെന്ന് ഇബ്നു ഹജര്‍ ഹൈതമി(റ) പറയുന്നത്:
  “മൌലിദിന്റെ അടിസ്ഥാനം തന്നെ ബിദ്അത്താണ്. ഇത് മൂന്നാം നൂറ്റാണ്ട് വരെയുള്ള നല്ലവരായ സലഫുകളില്‍ നിന്ന് ഉദ്ധരിക്കപെട്ടിടില്ല.” (അല്ഹാനവി 1-259)

  ReplyDelete
 5. nabi padippikkathathayi onnum deenil illa makkale...
  Nabi janicha monday nomb pidikkan paranjappo Aa divasam pothine aruth sadhya undakki viliambunnath Nalla karyam Ano?
  Ningalk matham poorthi aakki thannirikkunnu ennu Nabi paranjittundel pinne deenil illatha oru nabisneham rabeeul avval 12 nu arum cheyyendathillalo..

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. കൊള്ളാമെടാ . കുറെക്കാലമായി ഈ ചോദ്യങ്ങള്‍ . പക്ഷെ , ചക്കമാങ്ങാ എന്നല്ലാതെ വേറെ ഒരുത്തരവും പ്രതീക്ഷിക്കരുത്.

  ReplyDelete
 8. നോ കമന്റ്സ്

  ReplyDelete
 9. ഇമ്മാതിരി കത്തുകള്‍ ഉസ്താദ്‌ കീറി ചവറ്റുകൊട്ടയിലേക്കിടും.

  ReplyDelete
  Replies
  1. അതെന്താ ഉസ്താദിന് ഒരു പതിനെഴുകാരന്റെ സംശയങ്ങള്‍ തീര്‍ക്കാന്‍ പോലും ഉള്ള കഴിവ് ഇല്ലേ

   Delete
 10. ഈ ബിധിഅത്ത് ചെയ്യുന്ന നേരം കൊണ്ട് ഒരു പുതിയ ഹദീസ് പഠിച്ച അത് ജീവിതത്തില്‍ പകര്‍ത്താന്‍ ഈ സമുദായം ഉത്സാഹം കാണിച്ചിരുന്നെങ്കില്‍ !

  ReplyDelete
 11. ഉസ്താദിനോട് ചോദ്യം മാത്രം! ചോദ്യത്തില്‍ ഉത്തരം വായിച്ചെടുക്കാം എങ്കിലുംഉത്തരം കൂടി പറയിക്കാമായിരുന്നു.
  നബിയോട് ആദരവു കാട്ടുന്നവര്‍ നബി (സ )യുടെ സുന്നത്തുകള്‍ അപ്പാടെ ജീവിതത്തില്‍ പകര്‍ത്തുകയാണു വേണ്ടത്.
  ഈ ആഘോഷങ്ങള്‍ പ്രതിഭലത്തിന്‍റെ തട്ടില്‍ ഘനം കൂട്ടുകയില്ല.

  ReplyDelete
 12. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ചോദിച്ചു ഉസ്താദിനെ കുഴക്കല്ലേ കുട്ടീ ....
  ബിരിയാണി നാന്നായി കഴിച്ചോളൂ.... സ്വന്തം വയറാണെന്ന ബോദ്ധ്യം ഉണ്ടായാല്‍ മതി
  വല്ല ഏനകേടും ഉണ്ടായാല്‍ ഉസ്താതിനെ കുറ്റം പറഞ്ഞേക്കരുത് .... അല്ലപിന്നെ

  ReplyDelete
 13. പാവം ഉസ്താത് ..അക്ഷരങ്ങള്‍ക്ക് ഒരു ചെരിവ് പോലെ ബ്ലോഗ്‌ തീം ആണോ
  അതോ എന്‍റെ കണ്ണിന്‍റെ ടബ്ബ അടിച്ചു പോയതോ

  ReplyDelete
 14. ഇതിനെ കുറിച്ചു പറയാനൊന്നും എനിയ്ക്കറിയില്ല പക്ഷേ ഒന്നു പറയാം. അക്ഷര തെറുകള്‍ കുറെ ഉണ്ട് .@PRAVAAHINY

  ReplyDelete
 15. നബിദിനം – ശിഷ്യനു മറുപടി
  പ്രിയപ്പെട്ട ശിഷ്യ,
  കുട്ടിന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഉസ്താദ്‌ താഴെ മറുപടി തരുന്നു. ങ്ങള്‍ നല്ലോണം വായിച്ചു മനസ്സിലാക്കിന്‍.
  “ചില വഹാബികള്‍ പറയുന്നു നബിദിനം അനിസ്ലാമികമാണെന്നു”.
  = ചില വഹ്ഹബികളല്ല റബീഉല്‍ അവ്വല്‍ ആയാല്‍ എല്ലാ .വഹ്ഹബികള്‍ക്കും അത് തന്നെയാണ് പണി. മോന്‍ അത് കേട്ട് ബേജാറാകണ്ട.
  “അതിലു വെല്ല പതിരുണ്ടോ ഉസ്താദേ???”
  = അതില്‍ ഒരു പതിരും ഇല്ല കുട്ട്യേ.
  “നബി നമ്മോട് നബി ദിനം ആഘോഷിക്കാനും, ശാപ്പാട് ഉണ്ടാക്കി കൊടുക്കാനും, മൌലൂദ് കഴിക്കാനും, പറഞ്ഞില്ലേ ഉസ്താദേ????”
  = നബി തങ്ങളല്ല ഖുറാന്‍ തന്നെ അത് പറഞ്ഞിട്ടുണ്ട്. “ലോകത്തിനു അനുഗ്രഹമായിട്ടല്ലാതെ തങ്ങളെ നാം നിയോഗിച്ചിട്ടില്ല “ (അന്ബിയാ 107). അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും അനുഗ്രഹം കൊണ്ടും അവര്‍ സന്തോഷിക്കട്ടെ (യൂനുസ്‌ 58). അപ്പോള്‍ അനുഗ്രഹം കൊണ്ട് സന്തോഷിക്കാം എന്ന് ഖുറാന്‍ പറയുമ്പോള്‍ സര്‍വ ലോകത്തിന്റെയും അനുഗ്രഹമായ നബിയെകൊണ്ടും സന്തോഷിക്കാം.
  ഇനി ശപ്പടുണ്ടാക്കുന്ന കാര്യം, നമുക്ക് സന്തോഷമുല്ലപ്പോഴല്ലേ ശപ്പടുണ്ടാക്കി കൊടുക്കുന്നത്. ഉദാ: കല്യാണം സന്തോഷത്തിന്റെ ദിവസമല്ലേ?. അന്ന് ശാപ്പടുണ്ടാക്കി കൊടുക്കുന്നു.അതുപോലെ സന്തോഷത്തിന്റെ ദിവസമായ നബിടിനതിനും ശപ്പടുണ്ടാക്കി കൊടുക്കുന്നു.കൂടുതല്‍ തെളിവുകളിലേക്ക് ഞമ്മക്ക് അവസാനം ബരാം.
  ഇനി മൌലിദ് : ഇമാം സുയൂഥി(റ)എഴുതുന്നു: “മൌലിദിന്റെ അടിസ്ഥാനം ജനങ്ങള്‍ ഒരുമിച്ചു കൂടുക, ഖുര്‍ആന്‍ പാരായണം നടത്തുക, നബി(സ്വ)യുടെ ജീവിതത്തിന്റെ ആരംഭത്തിലുായ സംഭവങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ പാരായണം ചെ യ്യുക, ജനനത്തില്‍ സംഭവിച്ച അല്‍ഭുതങ്ങളെടുത്തുപറയുക എന്നിവയാണ്…. ഇത് പ്രതിഫലാര്‍ഹമായ സുന്നത്തായ ആചാരങ്ങളില്‍ പെട്ടതാകുന്നു. അതില്‍ നബി(സ്വ)യെ ആദരിക്കലും അവിടത്തെ ജനനം ക്െ സന്തോഷിക്കലുമുള്ള തുക്ൊ”(അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 181, ശര്‍വാനി വാ: 7, പേ:422).
  നമുക്ക് സന്തോഷം ഉള്ള ആളെ പുകഴ്ത്തി പറയല്‍ സ്വാഭാവികമല്ലേ?. അത് തന്നെയാണ് ഈ മൌലിദും.
  “ഇസ്ലാമിന്‍റെ മൌലിക പ്രമാണമായ ഖുര്‍ആനിലും നബിയെ കുറിച്ച് അള്ളാഹു ഒരു പാട് പറഞ്ഞിട്ടില്ലേ ഉസ്താദേ??”
  = ഉണ്ട് മോനെ , ഒരുപാട് ഉണ്ട്
  “ഏതെങ്കിലും ആയത്തില്‍ നബി ദിനം ആഘോഷിക്കാന്‍ പറഞ്ഞിട്ടില്ലേ ഉസ്താദേ???”
  = അകൊഷിക്കാന്‍ പറഞ്ഞ ആയത്തല്ലേ മുകളില്‍ പറഞ്ഞത്. സന്തോഷ പ്രകടനമാനല്ലോ ആഘോഷം.
  “ആ ലോകത്തിന്‍റെ നേതാവിനെ ബഹുമാനിക്കാന്‍ നബി ദിനം ആഘോഷിക്കാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്തില്ലേ ഉസ്താദേ???”
  = ആ നേതാവിനോടുള്ള ബഹുമാനം നമുക്കെപ്പോഴുമുണ്ടല്ലോ.

  ReplyDelete
  Replies
  1. പ്രിയ അനോണിമി സുഹൃത്തേ
   ഈ ചോദ്യത്തിന് ഉത്തരം നിങ്ങള്‍ പറഞ്ഞു തരുമോ????
   ചോദ്യം 1. മുഹമ്മദ്‌ നബി(സ്വ)ക്ക് മുന്‍പ് ഒരു പാട് പ്രവാചകന്മാര്‍ കിടന്നു പോയിട്ടുണ്ട്. ആ പ്രവാചകന്‍ മാരുടെ ആരുടെയെങ്കിലും ഒരാളുടെ ജന്മദിനം നബി(സ്വ) കൊണ്ടാടിയിട്ടുണ്ടോ???

   ചോദ്യം 2. അല്ലാഹുവിന്റെ റസൂല്‍ (സ്വ) 23 വര്‍ഷകാലം ദീന്‍ പ്രബോധനം ചെയ്തു കൊണ്ട് ഈ കാലയളവില്‍ ഏതെങ്കിലും ഒരു ദിവസം ഒരു കാരക്ക എങ്കിലും സ്വഹബികള്‍ക്ക് കൊടുത്തു കൊണ്ട് നബി സ്വന്തം ജന്മദിനം കൊണ്ടാടിയിട്ടുണ്ടോ???

   ചോദ്യം 3. പ്രവാചകനെ സ്വന്തം ജീവനേക്കാള്‍ സ്നേഹിച്ച സ്വഹാബികള്‍ ആരെങ്കിലും ഒരാള്‍ നബിദിനം കൊണ്ടയിട്ടുണ്ടോ???

   ചോദ്യം 4. നാലു മദ്ഹബില്‍ ഏതെങ്കിലും ഒരു ഇമാം നബി ദിനം ആഘോഷിച്ച തെളിവ് ഉണ്ടോ???

   ചോദ്യം 5. അള്ളാഹു ആദരണീയമായ നാലു മാസങ്ങളില്‍ റബീഉല്‍ അവ്വല്‍ ഉള്പെടുമോ???

   പ്രിയ അനോണിമി സഹോദര ചിന്തിക്കുക, പഠിക്കുക, മനസിലാക്കുക. അള്ളാഹു അനുഗ്രഹിക്കട്ടെ......... ആമീന്‍..............................

   Delete
 16. "നിങ്ങളെ സ്വര്‍ഗത്തിലേക്ക് അടുപ്പിക്കാനുള്ള യാതൊരു കാര്യവും ഞാന്‍ പറയാന്‍ മറന്നിട്ടില്ല എന്ന് പഠിപ്പിച്ച മുഹമ്മദ്‌ (സ്വ ) നമ്മോട് ഇങ്ങള്‍ എന്റെ ജന്മദിനത്തിനു ബല്യ പോത്തിനെ ഒക്കെ
  ബാങ്ങി, എല്ലാവര്‍ക്കും ശാപ്പാട് വച്ച് കൊടുത്തു നിങ്ങള്‍ എന്നോടുള്ള ഹുബ്ബ്‌ (സ്നേഹം) കാണിക്കണം എന്ന് നമ്മളെ തിരു നബി പഠിപ്പിച്ചില്ലേ ഉസ്താദേ?"
  = തോനെ ആള്‍ ഉണ്ടെങ്കില്‍ പോത്ത് മാണ്ട ഒരു ഒട്ടകത്തെ അരത്തോളാണ്ടി.ഭക്ഷണം നല്‍കലാണ് ഇസ്ലാം എന്നല്ലായ്നോ മുത്ത്‌ നബി പറഞ്ഞത് .
  "തന്റെ ജീവനേക്കാള്‍ മുത്ത്‌ നബിയെ സ്നേഹിച്ച, യുദ്ധത്തില്‍ പോലും തന്‍റെ നെഞ്ചിന്‍ കൂടിനുള്ളില്‍ അമ്പുകള്‍ തളച്ചിട്ടെ നബിയുടെ നെഞ്ചില്‍ അമ്പുകള്‍ തളക്കുകയുള്ളൂ എന്ന് പറഞ്ഞു നബിയെ സംരക്ഷിച്ച നബിയുടെ അനുജരന്മാര്‍., അവര്‍ ആരും തന്നെ നബിയുടെ ജന്മദിനം ആഘോഷിച്ചില്ലേ ഉസ്താദേ???
  നമ്മളെക്കാള്‍ പുണ്യ നബിയോട് അവര്‍ക്കല്ലേ ഉസ്താദേ ഹുബ്ബും മദുഹും ഒക്കെ??? "
  = നിശ്ചയം അല്ലാഹുവും തന്റെ മലകുകളും നബി(സ്വ)യുടെ മേല്‍ ‘സ്വലാത്ത്’ ചൊ ല്ലുന്നു. സത്യ വിശ്വാസികളെ, നിങ്ങളും നബി(സ്വ)യുടെ മേല്‍ സ്വലാത്ത്’ ചൊല്ലുക’ യെന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ വ്യാഖ്യാനമായി ഇമാം ബുഖാരി(റ) അബുല്‍ ആലിയ ത്തി(റ)ന്റെ റിപോര്‍ട്ട് ഉദ്ധരിക്കുന്നു. ‘അല്ലാഹു നബിയുടെ മേല്‍ സ്വലാത്ത്’ ചൊല്ലുന്നു വെന്നതിന്റെ സാരം മലകുകളുടെ സമീപത്തുവെച്ച് നബിയുടെ മാഹാത്മ്യങ്ങള്‍ അല്ലാഹു എടുത്തുദ്ധരിക്കുന്നു വെന്നാണ്’ (ബുഖാരി). സത്യവിശ്വാസികളോടും ഇതേകാര്യം ചെയ്യാനാണ് അല്ലാഹു ആജ്ഞാപ്പിക്കുന്നത്. ‘അല്ലാഹുവും മലകുകളും നബി(സ്വ)യുടെ മഹാത്മ്യങ്ങള്‍ വിവരിക്കുന്നതിലും ഗുണമഹിമകള്‍ വര്‍ണ്ണിക്കുന്നതിലും പ്രത്യേക തല്‍പ രരാണ്.’ എന്ന് ഇമാം ബൈളാവി(റ) വ്യാഖ്യാനിക്കുന്നു. അത്കൊണ്ട് നബിയുടെ മാഹാ ത്മ്യങ്ങള്‍ ലോകര്‍ക്ക് വിവരിച്ചു കൊടുക്കാനും നബിയുടെ ഗുണമഹിമകള്‍ അവതരി പ്പിക്കാനും വിശ്വാസികളായ നാം ബാധ്യസ്ഥരാണെന്ന് വ്യക്തമാകുന്നു.
  ഖുറാന്‍ കല്‍പ്പിച്ചത് സഹാബത്ത് മുടക്കോ ന്‍റെട്ട്യെ ?
  "അല്ല ഉസ്താദു അപ്പൊ നമ്മള്‍ ആഘോഷിക്കുന്ന നബിദിനത്തിന് പ്രമാണബന്ധമായ ഒരു തെളിവും ഇല്ലേ ഉസ്താദേ?"
  = ഇത്രയും പറഞ്ഞിട്ട് അന്റെ മണ്ടയില്‍ ഇതൊന്നു കയറുന്നില്ലേ ചങ്ങായിയെ? എന്നാല്‍ ഒന്നോടെ പിടിചൂളീ :
  ഇമാം നവവി(റ)യുടെ ഉസ്താദ് അബൂശാമഃ (റ) പറയുന്നു.” നബി(സ്വ) യുടെ ജന്മദിനത്തില്‍ നടത്തപ്പെടുന്ന സല്‍കര്‍മ്മങ്ങള്‍, ദാനധര്‍മ്മങ്ങള്‍, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളില്‍ പെട്ടതാണ്. കാരണം അതില്‍ പാവപ്പെട്ടവര്‍ക്കു ഗുണം ചെയ്യല്‍ ഉള്ളതോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നബി(സ്വ)യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കുന്നവയാണ്. ലോകത്തിനാകെയും അനുഗ്രഹമായി അയ ക്കപ്പെട്ട നബി(സ്വ)യുടെ ജന്മത്തില്‍ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെ യും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അറിയിക്കുന്നു” (അല്‍ ബാഇസ്, പേജ്: 23)
  "നബി ഇത് പഠിപിക്കാത്ത ഒന്നാണെങ്കില്‍ ഇത് യഥാര്‍ത്ഥ നബി നബിനിന്ദ അല്ലെ ഉസ്തദെ. നബിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചവരെ പോലെ നബിക്കെതിരെ സിനിമ പിടിച്ചവരെ പോലെ നമ്മളും നബി നിന്ദകരെ പോലെ തന്നെ അല്ലെ ഉസ്തദെ? "
  = അല്ല പഹയാ , ഇത്രയും തെളിവുണ്ടായിട്ടും നബിദിനം പാടില്ലെന്ന് പറയുന്ന വിട്ടിയടോ നബിയെ നിന്നിക്കുന്നത്.
  ഓണസദ്യ കഴിക്കുന്നത് ഇസ്ലാമിനെതിരല്ല, എന്നാല്‍ നബിദിന ഭക്ഷണം അനിസ്ലാമികം’ (മാതൃഭൂമി 2006 ഡിസംബര്‍ 11, പേജ്: 12). എന്ന് പറഞ്ഞ സുല്ലമിയും കൂട്ടരുമാണീ മോനെ നിന്ദകന്മാര്‍.

  ReplyDelete
 17. അപ്പൊ ഞമ്മക്ക്‌ ആഘോഷം രണ്ടല്ല മൂന്നാണ് അല്ലെ ഉസ്താതെ ?

  ReplyDelete
  Replies
  1. നബിക്ക് ഇറങ്ങാതെ പോയ ചില വഹ്യുകള്‍ ഇവിടുള്ള ചില പണ്ഡിതന്മാര്‍ക്ക് ഇറങ്ങി സഹോദര

   Delete
  2. ഹദീസുകള്‍ ഒക്കെ ഇപ്പൊ വന്നു വന്നു മര്‍ക്കസില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങി

   Delete
 18. http://www.islamic-life.com/forums/deviants-heretics/celebrating-prophet-muhammads-pbuh-birthday-403

  ReplyDelete
 19. http://www.muslimpath.com/newversion/?p=1899

  ReplyDelete
 20. http://www.muslimpath.com/newversion/?p=1913

  ReplyDelete
 21. മുകളില്‍ കൊടുത്ത ഒന്നാം ലിങ്കില്‍ നബിദിനാഘോഷം വിശദമായി ചര്‍ച്ച ചെയ്യുന്നു..താങ്കള ആത്മാര്തതയോടെയാണ് ഈ പോസ്റ്റ്‌ നടത്തിയതെങ്കില്‍ ഒന്നാമത്തെ ലിങ്ക പൂര്‍ണമായും വായിക്കണം..ഇസ്ലാമിക ലോകത്തെ പ്രമുഖരായ ഇമാമീങ്ങള്‍ മുഴുക്കെ ഇബ്നു തൈമിയ്യ അടക്കം പ്രോത്സാഹിപ്പിച്ച ഈ നന്മയെ മനസ്സിലാവനമെന്കില്‍ ആദ്യം താന്‍ വഹാബിയോ മൌദൂദിയൂ ആണെങ്കില്‍ ആ കുപ്പായം തല്‍ക്കാലത്തേക്ക് ഒന്ന് ഊരി വെക്കണം..എന്നിട്ട് വായിച്ചു കഴിഞ്ഞിട്ട് ധരിച്ചോളൂ ..ഇനി താന്‍ മന്തബുധിയാനെകില്‍ എന്നോട് ക്ഷമിക്കണം..ഇനി ഇത് ആഘോഷിക്കാന്‍ പാടില്ല എന്ന് കുരാനിലോ ഹദീസിലോ ഉണ്ടെങ്കില്‍ അത താഴെ കൊടുക്കണം..ലോകത് അറുപതോളം രാഷ്ട്രങ്ങളില്‍ നബി ദിനം പൊതു അവധിയാണ്..ആഘോഷിചോളൂ..

  ReplyDelete
  Replies
  1. ലോകത്തെ അറുപതോളം രാജ്യങ്ങളില്‍ ആഘോഷിക്കുന്ന എല്ലാ ആചാരവും ഇസ്ലാമികമാണോ സഹോദര????
   ഖുര്‍ആനും നബിചര്യയുമാണ് ഇസല്മിന്റെ അടിസ്ഥാന പ്രമാണങ്ങള് അല്ലാതെ ഒരു ആചാരം എത്ര രാജ്യങ്ങള്‍ ആഘോഷിക്കുനുണ്ട് എന്നതല്ല

   Delete
  2. ഖുര്‍ആനിലും ഹദീസിലും ഒന്നും ഇല്ലെങ്കിലും ഇഷ്ടമുള്ള എന്ത് ഇബാദത്തും ദീനില്‍ ഉള്ളതാക്കാം.
   ഒരുപാട് വിശദീകരിച്ചാല്‍ മതി.   Delete
 22. എന്റെ ഉമ്മത്ത്‌ മുഴത്തിനു മുഴമായും ചാണിനു ചാണ്‍ ആയും ജൂത-ക്രിസ്ത്യാനികളെ അനുകരിക്കും എന്ന് നബി (സ:അ:) യുടെ ഹദീസ്‌ ഉണ്ട് അത് നബിദിനാഘോഷക്കാര്‍ മറക്കരുത്...

  ReplyDelete
  Replies
  1. ഈ പറഞ്ഞത് പിശാചിന്‍റെ വഴി തേടുന്ന പുത്തന്‍ പ്രസ്ഥാനക്കാര്‍ക്കും ഭാധകമല്ലേ.

   Delete
 23. അല്ലാഹുവിന്റെ ഹബീബായ മുത്ത്‌ റസൂല്‍ (സ:അ:) യാതൊന്നും പൂര്‍ത്തിയാക്കാതെ ബാക്കി വെച്ചിട്ടില്ല അവിടുന്ന് കാണിച്ചു തന്നിട്ടില്ലാത്തത് ഒന്നും നമ്മള്‍ ദീനില്‍ കൂട്ടി ചേര്‍ക്കാന്‍ പാടുള്ളതും അല്ല! അവിടുന്ന് ജീവിച്ചിരുന്ന കാലം എപ്പോള്‍ എങ്കിലും തന്റെയോ മറ്റാരുടെ എന്കിലുമോ ജന്മദിനം ആഘോഷിച്ചതിന് യാതൊരു ചെറിയ തെളിവും ഇല്ല. എന്താണ് സുന്നത്ത്? അത് നമ്മള്‍ ജീവനേക്കാള്‍ സ്നേഹിക്കുന്ന നമ്മുടെ പുന്നാര നബി (സ:എ:)യുടെ ജീവിത മാര്‍ഗം അതേപടി കഴിവിന്റെ പരമാവധി ജീവിതത്തില്‍ പകര്‍ത്തല്‍ ആണെന്നാണ്‌ എനിക്ക് തോന്നുന്നത്...

  ReplyDelete
 24. കൊച്ചു ഗള്ളാ നീ ആള് കൊള്ളാമല്ലോ? ഇപ്പോളാണ് വെള്ളരിക്കാപട്ടണം കാണുന്നത്. ഇനി ഇടക്കിടക്ക് വരാം. പത്രക്കാരന്‍ ചേട്ടന്‍റെയും ബ്ലോഗനാര്‍ കാവിലംമെടെം എല്ലാ അനുഗ്രഹവും ഉണ്ടാകും.

  ReplyDelete
 25. മതങ്ങള്‍ വാണിജ്യവല്ക്കരിക്കപ്പെടുന്നു ഇന്നത്തെ സമൂഹത്തില്‍

  ReplyDelete
  Replies
  1. അത് കൊണ്ട് മൂല്യങ്ങള്‍ക്ക് പ്രസക്തി ഇല്ലാതെയാവുന്നില്ല..

   Delete
 26. ബ്ലോഗ്‌ എഴുതണം എന്ന് ഖുര്‍ആനിലോ ഹദീസിലോ ഉണ്ടോ പീകിലി?? പിന്നെ എന്തിനാ ഇസ്ലാമില്‍ ഇല്ലാത്തതു കൂട്ടി ചേര്‍ത്ത് മുശ്രിക് ആകുന്നതു?? മണ്ടത്തരം പറയണം, പക്ഷെ ഇത്തരം മണ്ടത്തരങ്ങള്‍ പറയരുത്!!

  ReplyDelete
  Replies
  1. അന്റെ തലയില്‍ ജനിക്കുമ്പോള്‍ തന്നെ ചെകിരിചോറും ചാണകവും ആയിരിക്കും എന്ന് ഏത് ഖുര്‍ആനില്‍ ആണ് ഉള്ളത്? തലച്ചോറില്ലാത്തവന്‍ മണ്ടത്തരമേ പറയൂ..

   Delete
 27. അനോണിയായി വരുന്ന രണ്ടും കേട്ടവരെ അങ്ങോടു മാറ്റി നിര്ത്തൂ ... നേരെ വരട്ടെ അപ്പോൾ മറുപടിയും ഉണ്ട് . .... കചോടക്കാരല്ലേ പലതും കൊണ്ട് വരും .

  ReplyDelete
  Replies
  1. http://www.islamic-life.com/forums/deviants-heretics/celebrating-prophet-muhammads-pbuh-birthday-403

   Delete
 28. http://kalapilakaaryangal.blogspot.in/

  ReplyDelete
 29. ഇതല്ലേ ശരിക്കും നബി നിന്ദ...ചിന്തിക്കുനത് നന്നായിരിക്കും..വഹാബികള്‍ക്ക് തെറ്റെ പറ്റിയിട്ടുള്ളൂ..

  ReplyDelete
 30. അലി (റ ) നെ കാഫിരാക്കിയ ഖവാരിജുകൾ പറഞ്ഞതും ഇത് തന്നെ!!
  ഉമർ (റ ) തരാവീഹ് ഇരുപതു നമസ്കരിച്ചതിനെ പറ്റി ശിയാക്കൾ പിന്നീട് പറഞ്ഞതും ഇത് തന്നെ!!!
  വാഹ്ഹാബികൾ എന്നും ഇമാമീങ്ങല്ക്കും സഹാബതിനും എതിര് തന്നെ!!!!

  ReplyDelete
 31. "ജന്മദിനമായി കരുതപെടുന്ന"...ഇതില്‍ മനസ്സിലാകുന്നത് പതിനേഴു വയസ്സായിട്ടും അന്തം വെച്ചിട്ടില്ല എന്നാണ് .. ആദ്യം മദ്രസയില്‍ പോയി ശരിക്ക് പഠിച്ചിട്ടൊക്കെ പോരെ വിശ്വാസ സംബന്ധമായ കാര്യങ്ങളെ കുറിച്ചെഴുതി ലൈക് വാങ്ങല്‍ ? വീട്ടില്‍ അന്തമുള്ളവര്‍ ഉണ്ടെങ്കില്‍ ചോദിച്ചു നോക്കുക. ഇല്ലെങ്കില്‍ പിന്നെ വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയാം ... ഇത്തരം കാര്യങ്ങളെ കുറിച്ച് ബ്ലോഗ്ഗെഴുതി നല്ല എഴുത്തുകാരെ പറയിപ്പിക്കരുത് പ്ലീസ് ...

  ReplyDelete
 32. nabi dinam akoshikunath kond thankalku enthanu budhimuttu sahodara

  ReplyDelete
 33. ഇതൊരു മതാനുഷ്ഠാനമാണെങ്കിൽ ഫിഖ്ഹിന്റെ ഏത് ഗ്രന്ഥത്തിലാണ് ഇതിന്റെ ശർത്തുകളും ഫർന്നു കളും വിശദീകരിച്ചിട്ടുള്ളത്?

  ReplyDelete
 34. ഇതൊരു മതാനുഷ്ഠാനമാണെങ്കിൽ ഫിഖ്ഹിന്റെ ഏത് ഗ്രന്ഥത്തിലാണ് ഇതിന്റെ ശർത്തുകളും ഫർന്നു കളും വിശദീകരിച്ചിട്ടുള്ളത്?

  ReplyDelete