Tuesday, May 7, 2013

മാധ്യമങ്ങള്‍ക്ക് ഇസ്ലാമിനോടുള്ള നിലപാടും, പര്‍ദ്ദ പ്രാകൃതമാക്കലും


ഒരിക്കല്‍ ഒരു യുവാവ്‌ കാട്ടിലൂടെ നടക്കുകയായിരുന്നു. പെട്ടന്നാണ് ഒരു വൃദ്ധസ്ത്രീയെ ഒരു പട്ടി ആക്രമിക്കുന്നത് ആ യുവാവിന്‍റെ ശ്രദ്ധയില്‍ പെട്ടത്. ഉടനെ തന്നെ ആ വൃദ്ധസ്ത്രീയെ രക്ഷപെടുത്തനായി ആ യുവാവ്‌ തന്‍റെ തോക്കെടുത്ത് ആ പട്ടിയെ വെടി വച്ച് കൊന്നു. ഈ രംഗം കണ്ടു നിന്നിരുന്ന ഒരു പത്രപ്രവര്‍ത്തകന്‍ ഓടി വന്നു ആ യുവാവിനോട് പേര് ചോദിച്ചു. രസികനായ ആ യുവാവ്‌ മറുപടി പറഞ്ഞു "എന്‍റെ പേര് ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്താല്‍ 'ജോസഫ്‌ എബ്രഹാം' എന്നാണ്. മുഴുവന്‍ കേള്‍ക്കാന്‍ ക്ഷമ കാണിക്കാതെ ആ പത്രപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട്‌ ചെയ്തു
"ജോസഫ്‌ എബ്രഹാം എന്ന യുവാവ്‌ ഒരു പാവം വൃദ്ധസ്ത്രീയെ ഒരു പേപ്പട്ടിയുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ചു"
പക്ഷെ ആ യുവാവ്‌ പറഞ്ഞു "സര്‍, എന്‍റെ യഥാര്‍ത്ഥ പേര് 'യൂസെഫ് ഇബ്രാഹിം' എന്നാണ്. ഇത് കേട്ടപ്പോള്‍ തന്നെ താന്‍ മുന്‍പ് കൊടുത്ത റിപ്പോര്‍ട്ട്‌ തിരുത്തികൊണ്ട്‌ പത്രപ്രവര്‍ത്തകന്‍ പറഞ്ഞു
 "യൂസെഫ് ഇബ്രാഹിം എന്ന ഒരു തീവ്രവാദി ഒരു പാവം പട്ടികുട്ടിയെ ക്രൂരമായി വെടി വച്ച് കൊന്നു.

ഇതാണ് ഇന്നത്തെ മാധ്യമങ്ങള്‍ക്ക് ഇസ്ലാമിനോടും മുസ്ലിങ്ങളോടുമുള്ള നിലപാട്. ഈ നിലപാടിന്‍റെ ഏറ്റവും പുതിയ മുഖമാണ് ഇന്ത്യവിഷന്‍ ചാനലിലൂടെ പര്‍ദ്ദയെ പ്രാകൃതമാക്കിയതും.

ഇസ്ലാം വിഭാവനം ചെയ്യുന്ന സ്ത്രീ, മാന്യയും കുലീനയുമാണ്. ചാരിത്രവതിയും സദ്‌വൃത്തയുമാണ്‌. അവളുടെ അടുത്തേക്ക് ലൈംഗികദാഹം പൂണ്ട ചെന്നായ്ക്കള്‍ ഓടിയടുക്കേണ്ടതില്ല. ഇത് അവളുടെ വസ്ത്രത്തില്‍ നിന്നും തന്നെ മനസ്സിലാക്കണം. ഇതിനാണ് പര്‍ദ്ദ.വ്യഭിചാരവും, ബലാല്‍സംഗങ്ങളും, സ്ത്രീകള്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങളും അവസാനിപ്പിക്കാന്‍ മാന്യമായ വസ്ത്രധാരണം ആവശ്യമാണ് എന്നാണ് എന്‍റെ അഭിപ്രായം. മാന്യമായ വസ്ത്രധാരണത്തിലൂടെ സ്ത്രീകള്‍ സ്വന്തം ശരീരത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

 അതിരാവിലെ കുടിക്കുന്ന ചായയേതാണെന്ന് തിരഞ്ഞിടക്കുന്നതുതൊട്ട്, രാത്രി ഉറങ്ങുമ്പോള്‍ വക്കേണ്ട തലയിണവരെ തീരുമാനിക്കുന്നതിനും പെണ്ണിന്‍റെ നഗ്നതയിലൂടെ കണ്ണുപായിക്കണം എന്നുള്ള അവസ്ഥയിലാണു നാം ഉള്ളത്.പുരുഷന്മാരില്‍ ദുര്‍മോഹം ജനിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്നു പറയുന്നവര്‍ തന്നെ പലപ്പോഴും പര്‍ദ്ദയെ വിമര്‍ശിക്കുന്നു എന്നുള്ളതാണ് ഏറെ വിചിത്രമായ കാര്യം.
സത്യത്തില്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നു നിര്‍ദേശിക്കുക വഴി സ്തീകളുടെ ആത്മാഭിമാനം ഉയര്‍ത്തുകയും, അവര്‍ ആക്രമിക്കപെടുന്ന അവസ്ഥ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുകയുമാണ് ചെയ്യുന്നത്. പര്‍ദ്ദ അടിമത്തത്തിന്‍റെ അടയാളമല്ല. അത് സംരക്ഷണത്തിന്‍റെ മേലാടയാണ്.

46 comments:

 1. ഇസ്ലാം വിഭാവനം ചെയ്യുന്ന സ്ത്രീ, മാന്യയും കുലീനയുമാണ്. ചാരിത്രവതിയും സദ്‌വൃത്തയുമാണ്‌. അവളുടെ അടുത്തേക്ക് ലൈംഗികദാഹം പൂണ്ട ചെന്നായ്ക്കള്‍ ഓടിയടുക്കേണ്ടതില്ല. ഇത് അവളുടെ വസ്ത്രത്തില്‍ നിന്നും തന്നെ മനസ്സിലാക്കണം. ഇതിനാണ് പര്‍ദ്ദ.

  പര്‍ദ്ദ അടിമത്തത്തിന്‍റെ അടയാളമല്ല. അത് സംരക്ഷണത്തിന്‍റെ മേലാടയാണ്.

  Well Said Thalhaa.. :)

  ReplyDelete
  Replies
  1. ബ്ലോഗ്‌ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനു വളരെ നന്ദി ഫിറോസ്‌ ഇക്കാ

   Delete
 2. പര്‍ദ്ദ ഇഷ്ടമുള്ളവര്‍ അത് ധരിക്കട്ടെ അല്ലാത്തവര്‍ അവര്‍ക്കിഷ്ടമുള്ളതും ഇതിലൊക്കെ മാധ്യമങ്ങള്‍ക്കും മറ്റും എന്ത് കാര്യം !-ഹല്ലപിന്നെ.

  ReplyDelete
 3. അന്നും ഇന്നും ഇസ്ലാമാണ് മാധ്യമങ്ങളുടെ റേറ്റിങ്ങ്...............

  ReplyDelete
 4. ഇസ്ലാം വിഭാവനം ചെയ്യുന്ന സ്ത്രീ, മാന്യയും കുലീനയുമാണ്. ചാരിത്രവതിയും സദ്‌വൃത്തയുമാണ്‌.

  ReplyDelete
 5. pardha ittal sthree surakshithayanennathu asambadham aanu..attitude aanu penninte karuthu..

  ReplyDelete
  Replies
  1. സ്തീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ക്ക് ഒരു കാരണം മോശമായ വസ്ത്രധാരണവും സ്തീകളുടെ അഴിഞാട്ടവും ആണ്. പര്‍ദ്ദ മാന്യമായ ഒരു വസ്ത്രം ആണെന്നിരിക്കെ. മാന്യമായ വസ്ത്രത്തലൂടെ സ്തീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ കുറക്കാന്‍ സാധിച്ചാല്‍ പര്‍ദ്ദ നല്ലതല്ലേ???

   Delete
 6. വസ്ത്രം ശരീരത്തിന്റെ നഗ്നത മറയ്ക്കാൻ ഉള്ളതാണ്. പർധ മാത്രമാണ് അതിനുള്ള പ്രതിവിധി എന്നുണ്ടോ?
  പർധയിട്ടവർ കുലസ്ത്രീകൾ ആണെന്നും അല്ലാത്തവർ ഞാൻ പെഴകളാനെന്നും ഞാൻ കരുതാരുമില്ല..
  റേപ്പ് ചെയ്യാൻ മുട്ടുമ്പോ പർധയുണ്ടോ ഇല്ലേ എന്നൊന്നും ഞാൻ നോക്കാറില്ല.
  ഇനിയിപ്പോ കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കി പർധ ഷോപ്പ് രണ്ടെണ്ണം ഞാനും തുടങ്ങട്ടെ.

  ReplyDelete
  Replies
  1. പര്‍ദ്ദ ശരീരത്തിന്‍റെ നഗ്നത മുഴുവനായി മറക്കാന്‍ ഉള്ള വസ്ത്രം ആണ്.

   ##"റേപ്പ് ചെയ്യാൻ മുട്ടുമ്പോ പർധയുണ്ടോ ഇല്ലേ എന്നൊന്നും ഞാൻ നോക്കാറില്ല"##
   പിന്നെ എന്താണാവോ അങ്ങ് നോക്കുന്നത്????

   Delete
 7. ഇന്നത്തെ കാലത്ത് പര്ദ്ധതന്നെ ആഭാസകരമായ തലത്തിലേക്ക് മാറിയിരിക്കുകയാണ്,എന്ത് ധരിക്കണം എന്ന് പെണ്ണിന് തീരുമാനിക്കാം,ഇസ്ലാമിക വസ്ത്രധാരണം അതിനു പര്ദ്ധ തന്നെ വേണം എന്നില്ല.ശരീര വടിവ് പ്രദര്ഷിപ്പിക്കാനും കാമ കണ്ണുകൾക്ക്‌ മുന്നിലൊരു പ്രദര്ശന വസ്തുവായി ജീവിക്കാനും താല്പര്യാല്ലാതവർക്കൊക്കെ അത് സ്വീകരിക്കാം,അതിൽ ബാലാല്കാരമില്ല.മാദ്ധ്യമങ്ങളുടെ ഇസ്ലാമോ ഫോബിയയെ കുറിച്ച് പരാമര്ശിക്കപ്പെട്ട ഭാഗം ശ്രദ്ധേയമായിരുന്നു,wish you all the very best...

  ReplyDelete
  Replies
  1. ആഭാസകരമായ വസ്ത്രം എന്തായാലും അത് വിമര്‍ശിക്കപെടണം. അതിനു പര്‍ദ്ദ എന്ന് പേരിട്ടാലും ശരി.

   അഭിപ്രായത്തിനു നന്ദി

   Delete
 8. പര്‍ദ്ദ അടിമത്തത്തിന്‍റെ അടയാളമല്ല. അത് സംരക്ഷണത്തിന്‍റെ മേലാടയാണ്.

  കൂടുതല്‍ എഴുതാമായിരുന്നു,

  ഇസ്ലാമിലെ വസ്ത്ര ധാരണയെ കുറിച്ച് ,ആണായാലും പെണ്ണായാലും ദരിക്കേണ്ട വസ്ത്രങ്ങളെ കുറിച്ച് ,ഇതു ചുരുങ്ങി പോയി.ഒരു മാധ്യമം ഇങ്ങനെ പറഞ്ഞത് കൊണ്ട് തകരുന്നതല്ല ഇസ്ലാം

  നന്നായിരിക്കുന്നു

  ReplyDelete
 9. മാന്യതയുള്ള വസ്ത്രങ്ങള്‍ ധരിച്ച് സ്ത്രീയെ സംരക്ഷിക്കാനാണ് ഇസ്ലാം പറയുന്നത് .അതില്‍ പര്‍ദ്ദ എന്ന വേഷ വിദാനം ഒരു ഉദാഹരണമാണ് ........ഇസ്ലാമിനെ തെറി പറയുന്നതില്‍ ആനന്തം കണ്ടെത്തുന്ന ഇത്തരം കനേഷ്മാരി മുസ്ലിംകളുടെ ജല്‍പ്പനങ്ങള്‍ തള്ളികളയുക .മാറു മറക്കാന്‍ സമരം നടത്തിയിരുന്ന ഒരു ഭൂതകാലമുണ്ട് കേരളത്തിന് ഇന്നാ സമരം മാറു തുറന്നിടാനുള്ളതായി...
  നല്ല തുറന്നെഴുത്തിന്‍ അഭിനന്ദനങ്ങള്‍

  ReplyDelete
 10. പര്‍ദ്ദ അടിമത്തത്തിന്‍റെ അടയാളമല്ല. അത് സംരക്ഷണത്തിന്‍റെ മേലാടയാണ്.

  ReplyDelete
 11. ജീവിതത്തിൽ ഒരിക്കല്ലെങ്കിലും പർദ്ധ അണിഞ്ഞ മുസ്ലീം പെണ്‍കുട്ടി ആണ് പര്ദ്ധയെ പറ്റി ആ റിപ്പോർട്ടിൽ പറഞ്ഞത് , ആ റിപ്പോർട്ടിൽ പര്ദ്ധയെ കുറിച്ച് മാത്രം അല്ല .
  പ്രവാസികളുടെ ആര്ഭാടത്തെ കുറിച്ചും , വിവാഹ ദൂർത്തിനെ കുറിച്ചും പറഞ്ഞിട്ടുണ്ട് , അതിനെ കുറിച്ച് ആർക്കും ഒന്ന് പറയാൻ ഇല്ല , പിന്നെ പറഞ്ഞത് ഈ വര്ഷം എസ് എസ് എല് സി എഴുതിയതിൽ 10% ത്തോളം പെണ്‍കുട്ടികൾ വിവാഹിതകൾ ആയിരുന്നു എന്നാണു , 14 ഓ 15 വയസ്സിൽ പെണ്‍കുട്ടികളെ പിടിച്ചു കെട്ടിക്കുന്ന അസ്ലീലത്തെ കുറിച്ചും ആര്ക്കും ഒന്നും പറയാൻ ഇല്ല . ആകെ പറയാൻ ഉള്ളതു പർദ്ദ ....പരട്ട ...മാത്രം , അതും പറയുന്നത് ജീവിതത്തിൽ ഇതുവരെ പർദ്ദ അനിയത്ത പുരുഷ കേസ്സരികൾ .
  പർദ്ദ ഒരു വസ്ത്രം എന്നതിന് അപ്പുറത്തേക്ക് മറ്റെന്തൊക്കെയോ ആക്കി മാറ്റാൻ ഇവർ ശ്രമിച്ചു കൊണ്ടിരിക്കുന്നു .
  പർദ്ദ ദരിക്കുന്നതു സ്ത്രീകൾ ആണ് , പക്ഷെ ഈ ചര്ച്ച കണ്ടാല മനസ്സിലാകുക , പർദ്ദ ദരിക്കുകയല്ല , അവരെ കൊണ്ട് ദരിപ്പിക്കുകായാണ് എന്നാണു .
  റിപ്പോർട്ടർ പറഞ്ഞ മറ്റു വിഷയങ്ങൾ എല്ലാം മാറ്റി നിറുത്തി എന്ത് കൊണ്ട് ഈ പുരുഷ കേസ്സരികൾ എല്ലാരും കൂടി പർദ്ദയിൽ കയറി പിടിച്ചു ?
  അതാണ്‌ ഇതിലെ തമാശ ............... മനസ്സിലാകാതെ പോകുന്നതും ഈ തമാശ തന്നെ ...

  ReplyDelete
  Replies
  1. "അതും പറയുന്നത് ജീവിതത്തിൽ ഇതുവരെ പർദ്ദ അനിയത്ത പുരുഷ കേസ്സരികൾ"- നിങള്‍ ഇപോ പര്‍ദയെ പറ്റി പറഞ്ഞതു അത് ധരിക്കുന്നത് കൊണ്ടാണോ?? പര്‍ദ്ദ അല്ലാത്ത എല്ലാ വസ്ത്രങ്ങളും പുരുഷ കേസ്സരികൾ ഉപയോകിക്കുന്നുണ്ടോ? എന്റെ അറിവില്‍ ഇല്ല....

   "പർദ്ദ ഒരു വസ്ത്രം എന്നതിന് അപ്പുറത്തേക്ക് മറ്റെന്തൊക്കെയോ ആക്കി മാറ്റാൻ ഇവർ ശ്രമിച്ചു കൊണ്ടിരിക്കുന്നു"-പർദ്ദ ഒരു വസ്ത്രം എന്നതിന് അപ്പുറത്തേക്ക് കാന്നുന്നത് നിങ്ങളെ പോലെയുള്ളവര്‍ തന്നെയാണ്...ചുരിദാര്‍,സാരി തുടങ്ങിയ വസ്ത്രങ്ങളെ എന്തെ ഈ റിപോര്‍ട്ടറും ആരും കാണുന്നില്ലേ...പര്‍ദ്ദ കാണുമ്പോ മാത്രമെന്താ ഇത്ര ചൊറിച്ചില്‍????

   Delete
 12. ഞാനൊരു പർദ്ദ വിരോധി ഒന്നും വസ്ത്രധാരണം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലക്ക് ,ഒരു വസ്ത്രം എന്ന നിലക്ക് ഏതൊരു വസ്ത്രം പോലെ ഞാനും പർദ്ദയെ അംഗീകരിക്കുന്നു .പക്ഷെ ഈ പർദ്ദ ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗം ആണ് എന്ന് പറയുന്നിടത്ത് എനിക്ക് സംശയം ഉണ്ട് . ഈ പർദ്ദ എന്ന മാന്യ വസ്ത്രം നമ്മുടെ നാട്ടിൽ വന്നിട്ട് കൂടി വന്നാൽ പത്തു വർഷം ആയിക്കാണും .അതുവരെ കേരളത്തിലെ മുസ്ലിം സ്ത്രീകള് മാന്യമായിട്ട് അല്ലായിരുന്നോ വസ്ത്രം ധരിച്ചിരുന്നത് ???????  ഇസ്ലാമിക വിശ്വാസം അനുസരിച്ച് കണ്ണുകളും പിന്നെ കൈയും മാത്രമേ സ്ത്രീക്ക് പുറത്ത് കാണിക്കുവാൻ അനുവധിനീയം ആയിട്ടുള്ളൂ .ആ വിശ്വാസത്തെ ഞാനും അംഗീകരിക്കുന്നു .പക്ഷെ ഈ വിശ്വാസം പിന്തുടരാൻ ,ശോകത്തിന്റെയും മരണത്തിന്റെയും നിറമായ കറുപ്പു തന്നെ വേണമെന്ന് വല്ല നിർബന്ധവും ഉണ്ടോ ???????  പിന്നെ പർദ്ദ അല്ലങ്കിൽ സ്ത്രീകൾ ശരീരഭാഗങ്ങൾ മുഴുവൻ പൂർണമായി മറച്ചാൽ സ്ത്രീപീടനങ്ങളും ബലത്സങ്ങങ്ങളും കുറയും(പൂർണമായി ഇല്ലാതാകും എന്നല്ല ) എന്നു പറയുന്നതിൽ വല്ല അർഥവും ഉണ്ടോ????????  അങ്ങനെയെങ്കിൽ അറബു രാജ്യങ്ങളിൽ ഈ പറഞ്ഞ പ്രവർത്തികൾ കുറവായിരിക്കണം . പക്ഷെ നിർഭാഗ്യവശാൽ ഈ പറഞ്ഞ രാജ്യങ്ങളിൽ അന്താരാഷ്ട്ര കണക്കുകളെക്കാൾ കൂടുതലാണ് ഇത്തരം കുറ്റകൃത്യങ്ങൾ ..അപ്പോൾ പിന്നെ യഥാർത്ഥത്തിൽ മാറേണ്ടത് സ്ത്രീയുടെ വസ്ത്രധാരണമോ അതോ പുരുഷന്റെ കാഴ്ചപ്പാടുകളോ ???????  സ്ത്രീയെ അടിച്ചമർത്തി അവന്റെ കാമപൂരണത്തിനു മാത്രം ഉപയോഗിക്കുന്ന അറബു വംശത്തിന്റെ പ്രതീകം മാത്രമല്ലെ ഈ കറുത്ത നിറം ???????  അത്തരം ഒരു സംസ്കാരം കേരളത്തിലും വേണം എന്ന ചില വ്യക്തികളുടെ, മതത്തെയും ജനങ്ങളുടെ വിശ്വാസത്തെയും കൂട്ടു പിടിച്ചുള്ള ആഗ്രഹത്തിന്റെ ഭാഗമല്ലേ ഈ കറുത്ത വസ്ത്രം ??????????  അങ്ങനെ അല്ല എങ്കിൽ ചൂടിനേയും മണൽ കാറ്റിനെയും പ്രതിരോധിക്കാൻ അറബു പുരുഷന്മാർ ഉപയോഗിക്കുന്ന വെളുത്ത വസ്ത്രം "പർദ്ദ വേണം എന്നാലെ സ്ത്രീ സുരക്ഷിത ആകു" എന്ന് പറയുന്ന പുരുഷ സഹോദരന്മാർ ധരിക്കുന്നില്ല ???????(അവരക്കറിയാം അത് ഒരു പ്രാകൃത വേഷം ആണെന്ന് )  പിന്നെ മുഖപുസ്തകത്തിൽ പലരും ചോദിക്കുന്നതു കണ്ടു കന്യാസ്ത്രീകൾ ഇത്തരം വേഷമല്ലേ ധരിക്കുന്നത് എന്ന് ,അതെ എന്നാണ് എന്റെ ഉത്തരം, പക്ഷെ ഒരു വ്യത്യാസം ഉണ്ട് അവർ ഒരു സമൂഹത്തിന്റെ പ്രതിനിതികൾ അല്ല ,അവർ ഒരു സംഘടനയുടെ പ്രതിനിധികൾ മാത്രം ആണ് ,ആ വസ്ത്രം അവരുടെ യൂണിഫോമും ആണ് !!!!!

  അത് പോലെ തന്നെ അവരും ഭൌതിക ചിന്തകളും ആഗ്രഹങ്ങളും അടിച്ചമർത്തപ്പെട്ടവരാണ് (ഒന്നുകിൽ മതത്തിനു വേണ്ടി ,അല്ലങ്കിൽ കുടുംബത്തിനു വേണ്ടി അതുമല്ലങ്കിൽ സ്വയമേ )അപ്പോൾ പിന്നെ ഇത്തരം നിർബന്ധിത വസ്ത്ര ശീലങ്ങൾ അസ്വതന്ത്ര്യത്തിന്റെയും അടിച്ചമർത്തലിന്റെയും പ്രതീകമായിട്ടല്ലേ കണക്കാക്കപെടുക?????  സംശയങ്ങൾ ഇനിയും ബാക്കിയുണ്ട് എന്റെ സമയപരിധി മൂലം തത്കാലം ചുരുക്കുന്നു

  ReplyDelete
  Replies
  1. അഫ്സല്‍May 8, 2013 at 7:21 PM

   "ഈ പർദ്ദ എന്ന മാന്യ വസ്ത്രം നമ്മുടെ നാട്ടിൽ വന്നിട്ട് കൂടി വന്നാൽ പത്തു വർഷം ആയിക്കാണും "
   "
   "അങ്ങനെ അല്ല എങ്കിൽ ചൂടിനേയും മണൽ കാറ്റിനെയും പ്രതിരോധിക്കാൻ അറബു പുരുഷന്മാർ ഉപയോഗിക്കുന്ന വെളുത്ത വസ്ത്രം "പർദ്ദ വേണം എന്നാലെ സ്ത്രീ സുരക്ഷിത ആകു" എന്ന് പറയുന്ന പുരുഷ സഹോദരന്മാർ ധരിക്കുന്നില്ല ???????(അവരക്കറിയാം അത് ഒരു പ്രാകൃത വേഷം ആണെന്ന് )"
   ---നിങ്ങളുടെ കണക്കില്‍ പര്‍ദ്ദ വന്നിട്ട് പത്തു വർഷം ആയിട്ടെ ഉള്ളൂ...അപ്പോഴേക്കും അത് പ്രാകൃത വേഷം ആയി...എന്തൊരു കണ്ടെത്തല്‍....????

   ചേട്ടന്‍ ഇന്ന് തന്നെ ഒരു പര്‍ദ്ദ കടയിലേക്ക് പോയി നോക്ക്...അപ്പൊ അറിയാം ഏതൊക്കെ കളറില്‍ പര്‍ദ്ദ ഉണ്ടെന്നു....

   Delete
  2. .പക്ഷെ ഈ പർദ്ദ ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗം ആണ് എന്ന് പറയുന്നിടത്ത് എനിക്ക് സംശയം ഉണ്ട് .
   = അങ്ങനെയാരും പറഞ്ഞില്ലല്ലോ... പർദ്ദയെന്നത് ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമല്ല. പക്ഷേ, മാന്യമായ വസ്ത്രധാരണം ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമാണു താനും.

   .ഇസ്ലാമിക വിശ്വാസം അനുസരിച്ച് കണ്ണുകളും പിന്നെ കൈയും മാത്രമേ സ്ത്രീക്ക് പുറത്ത് കാണിക്കുവാൻ അനുവധിനീയം ആയിട്ടുള്ളൂ .ആ വിശ്വാസത്തെ ഞാനും അംഗീകരിക്കുന്നു .പക്ഷെ ഈ വിശ്വാസം പിന്തുടരാൻ ,ശോകത്തിന്റെയും മരണത്തിന്റെയും നിറമായ കറുപ്പു തന്നെ വേണമെന്ന് വല്ല നിർബന്ധവും ഉണ്ടോ ???????
   =താങ്കളെവിടുന്നാണ് ഇസ്ലാമിനെക്കുറിച്ച് പഠിച്ചത്? മുഖം മറക്കണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. നിങ്ങളീ പറഞ്ഞ വിശ്വാസത്തെ താങ്കളംഗീകരിച്ചാലും ഇസ്ലാം അംഗീകരിക്കുന്നില്ല. വിശ്വാസം പിന്തുടരാൻ കറുപ്പുതന്നെ വേണമെന്നു നിർബന്ധവുമില്ല. പലനിറത്തിലുള്ള പർദ്ദകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. അവയിൽതിന്നെ പർദ്ദയുടെ സംസ്കാരത്തിനു നിരക്കാത്തതും ലഭ്യമാണ്. മാന്യമായതല്ലെങ്കിൽ പർദ്ദകൊണ്ടും പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാകാൻ പോകുന്നില്ലതാനും.

   .സ്ത്രീയെ അടിച്ചമർത്തി അവന്റെ കാമപൂരണത്തിനു മാത്രം ഉപയോഗിക്കുന്ന അറബു വംശത്തിന്റെ പ്രതീകം മാത്രമല്ലെ ഈ കറുത്ത നിറം ???????
   അത്തരം ഒരു സംസ്കാരം കേരളത്തിലും വേണം എന്ന ചില വ്യക്തികളുടെ, മതത്തെയും ജനങ്ങളുടെ വിശ്വാസത്തെയും കൂട്ടു പിടിച്ചുള്ള ആഗ്രഹത്തിന്റെ ഭാഗമല്ലേ ഈ കറുത്ത വസ്ത്രം ??????????
   =ദേ വീണ്ടും...

   .പിന്നെ മുഖപുസ്തകത്തിൽ പലരും ചോദിക്കുന്നതു കണ്ടു കന്യാസ്ത്രീകൾ ഇത്തരം വേഷമല്ലേ ധരിക്കുന്നത് എന്ന് ,അതെ എന്നാണ് എന്റെ ഉത്തരം, പക്ഷെ ഒരു വ്യത്യാസം ഉണ്ട് അവർ ഒരു സമൂഹത്തിന്റെ പ്രതിനിതികൾ അല്ല ,അവർ ഒരു സംഘടനയുടെ പ്രതിനിധികൾ മാത്രം ആണ് ,ആ വസ്ത്രം അവരുടെ യൂണിഫോമും ആണ് !!!!!
   അത് പോലെ തന്നെ അവരും ഭൌതിക ചിന്തകളും ആഗ്രഹങ്ങളും അടിച്ചമർത്തപ്പെട്ടവരാണ് (ഒന്നുകിൽ മതത്തിനു വേണ്ടി ,അല്ലങ്കിൽ കുടുംബത്തിനു വേണ്ടി അതുമല്ലങ്കിൽ സ്വയമേ )അപ്പോൾ പിന്നെ ഇത്തരം നിർബന്ധിത വസ്ത്ര ശീലങ്ങൾ അസ്വതന്ത്ര്യത്തിന്റെയും അടിച്ചമർത്തലിന്റെയും പ്രതീകമായിട്ടല്ലേ കണക്കാക്കപെടുക?????
   =കന്യാസ്ത്രീകൾക്ക് അവരുടെ വസ്ത്രം ധരിച്ച് നടക്കാനുള്ളള സ്വാതന്ത്ര്യമുണ്ടെങ്കിൽ എന്തുകൊണ്ട് പർദ്ദ ധരിക്കുന്നവർക്ക് അവർക്കിഷ്ടപ്പെടുന്ന രീതിയിൽ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമില്ല. മലപ്പുറത്ത് ജനിച്ചു വളർന്ന എന്റെ കുടുംബത്തിൽ പലരും പർദ്ദ ധരിക്കുന്നുണ്ട്. അവരിലാരെയും ഇതുവരെ നിങ്ങൾ പർദ്ദ ധരിക്കണമെന്ന് ആരെങ്കിലും ഉപദേശിക്കുന്നതു പോലും ഞാൻ കേട്ടിട്ടില്ല. മറ്റു വസ്ത്രങ്ങളെ അപേക്ഷിച്ച് അവർക്ക് കംഫർട്ടായത് അവർ ധരിക്കുന്നുവെന്നു മാത്രം. (ചുരിദാർ, സാരി പോലുള്ള വസ്ത്രങ്ങളും വളരെ മാന്യമായി ധരിക്കുന്നവരുമുണ്ടല്ലോ. അവരൊട് പർദ്ദ തന്നെ ധരിക്കണമെന്ന് ആരും ആവശ്യപ്പെടുന്നുമില്ല.) കന്യാസ്ത്രീകൾ ധരിക്കുന്ന വസ്ത്രം അവരുടെ ഇഷ്ടപ്രകാരവും പർദ്ദ ധരിക്കുന്നവർ അടിച്ചമർത്തലിന്റെ പ്രതീകവും..., ഇതിലെ യുക്തിയാണ് മനസ്സിലാവാത്തത്. ഇതിന്റെ കഥയല്ലേ ത്വൽഹത്ത് പോസ്റ്റിലെ ജോസഫ് ഇബ്രാഹീമിലൂടെ പറഞ്ഞുവെച്ചത്?

   ഇതാണ് ഇസ്ലാമെന്ന് താങ്കൾ തന്നെ പറയുകയും എന്നിട്ടതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് ന്യായമല്ലല്ലോ. ഇസ്ലാമെന്താണെന്നു മനസ്സിലാക്കിയില്ലെങ്കിലും, മിനിമം പറയുന്ന അഭിപ്രായത്തിൽ ഇസ്ലാമിന്റെ കാഴ്ചപ്പാടെന്താണെന്നെങ്കിലും മനസ്സിലാക്കാൻ ശ്രമിക്കൂ സുഹൃത്തേ.

   Delete
 13. പര്‍ദ്ദ വേണ്ടവര്‍ അത് ചൂരിദാര്‍ വേണ്ടവര്‍ അത് ധരിക്കട്ടെ പക്ഷെ മാന്യമായി ധരിക്കണം എന്ന് മാത്രം....

  ReplyDelete
 14. പര്‍ദ്ദ വേണ്ടവര്‍ അത് ചൂരിദാര്‍ വേണ്ടവര്‍ അത് ധരിക്കട്ടെ പക്ഷെ മാന്യമായി ധരിക്കണം എന്ന് മാത്രം....

  ReplyDelete
 15. ഈ വിഷയം കുറച്ചു കൂടി വിശദീകരിച്ചു എഴുതാമായിരുന്നു ...
  തീരെ കുറഞ്ഞു പോയോ എന്നൊരു തോന്നൽ ..
  പിന്നെ തൽഹതിന്റെ കണ്ടെത്തലുകൾ അഭിനന്ദനാർഹം തന്നെ ..
  ഗുഡ് പോസ്റ്റ്‌

  ReplyDelete
 16. NB: താഴെ FB ബട്ടണ്‍ ക്ലിക്ക് ചെയ്തു ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാം>>>> ഇതു ഫൈസുബുക്കിൽ ഷെയർ ചെയ്യാമാത്രം ഒന്നും ഇല്ലാ...
  എന്നിരുന്നാലും കവിത അസ്സലായി കേട്ടോ

  ReplyDelete
 17. പർദ്ദതന്നെ വേണമെന്ന് ഇസ്‌ലാമിനൊരു നിർബന്ധവും ഇല്ല. മുഖവും മുൻ‌കയ്യും ഒഴികെയുള്ള ശരീരഭാഗങ്ങൾ ഇറുകിയതല്ലാത്ത വസ്ത്രം കൊണ്ട് മറയ്ക്കണം എന്നേ ഉള്ളൂ. ചിലർ അവരുടെ സൌകര്യത്തിനായി പർദ്ദ സ്വീകരിച്ചു. അതുതന്നെ, പലനിറത്തിലും ഇന്ന് ലഭ്യമാണ്. കറുപ്പിനഴക് കൂടുതലാണെന്ന് കരുതി കുറേയാളുകൾ അങ്ങനെയും സ്വീകരിച്ചു. നിങ്ങൾ കറുപ്പ് നിറത്തിലുള്ള പർദ്ദമാത്രമേ ധരിക്കാവൂ എന്ന് ഇസ്‌ലാമിൽ ഒരു കല്പനയുള്ളപോലെയാണ് ചിലരുടെ ജല്പനം കേട്ടാൽ തോന്നുക. അങ്ങനെ വിശ്വസിക്കുന്നവർ അതാണ് തെളിയിക്കേണ്ടത്.

  ടെക്സ്റ്റൈൽ കുത്തകകളിൽ നിന്ന് അച്ചാരം വാങ്ങി ഉണ്ടാക്കിയ റിപോർട്ടാണോ എന്നുള്ളതു കൂടി ആരെങ്കിലുമൊന്ന് അന്വേഷിച്ചിരുന്നെങ്കിൽ... :)

  ReplyDelete
  Replies
  1. മുഖവും മുൻ‌കയ്യും ഒഴികെയുള്ള ശരീരഭാഗങ്ങൾ ഇറുകിയതല്ലാത്ത വസ്ത്രം, അതാണ് പര്‍ദ്ദ.

   Delete
  2. അതാണ് പർദ്ദ എന്നല്ല, പർദ്ദ അതാണ്. അതായത്, മുഖവും മുൻ‌കയ്യും ഒഴികെയുള്ള ശരീരഭാഗങ്ങൾ ഇറുകിയതല്ലാത്ത വ പർദ്ദ മാത്രമല്ലെന്നു ചുരുക്കം :)

   Delete
 18. മാന്യമായ വസ്ത്രധാരണം ആവശ്യമാണ് എന്നാണ് എന്‍റെ അഭിപ്രായം. മാന്യമായ വസ്ത്രധാരണത്തിലൂടെ സ്ത്രീകള്‍ സ്വന്തം ശരീരത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്....!

  ReplyDelete
 19. വസ്ത്രം അതിന്റെ ലക്ഷ്യം നിറവേറ്റുന്നതാവണം, അതിന് പർദ്ദ എന്നൊ മറ്റേത് പേരിട്ടാലും ശരി.

  ReplyDelete
 20. ലൈംഗികദാഹം പൂണ്ട ചെന്നായ്ക്കള്‍ ഓടിയടുക്കേണ്ടതില്ല എങ്കില്‍ പര്‍ദ്ദ ധരിച്ചാല്‍ മാത്രം പോരാ .. അത് മാന്യമായ രീതിയില്‍ തന്നെ ധരിക്കണം .... ഇന്നത്തെ ചില സ്ത്രീകളുടെ പര്‍ദ്ദ ധാരണം കണ്ടാല്‍ , ടീ ഷര്‍ട്ടും ജീന്‍സും ആണ് ഇതിനെക്കാള്‍ ഭേദം എന്ന് തോന്നിപോകും

  ReplyDelete
 21. വസ്ത്രധാരണം വ്യക്തിപരമായ അവകാശമാണ്. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ആരെകൊണ്ടും "അയ്യേ" എന്ന് പറയിക്കാതെ ഉള്ള വസ്ത്രം ധരിക്കണം. അതാണ്‌ എന്റെ അഭിപ്രായം. വ്യക്തിപരമായി പറഞ്ഞാല്‍ പര്‍ദ്ദ എനിക്ക് ഇഷ്ടമല്ല. പിന്നെ മനുഷ്യരുടെ ഞെരമ്പ് രോഗത്തിന് മരുന്ന് വേറെ കണ്ടുപിടിക്കണം. ശരിയായ ലൈംഗിക വിദ്യാഭ്യാസം അതിലേക്കുള്ള മാര്‍ഗ്ഗമാണ്. സ്ത്രീയും പുരുഷനും സഹജീവികള്‍ ആണെന്ന് ആദ്യം പഠിപ്പിക്കുക.

  ReplyDelete
  Replies
  1. ഞെരമ്പ് രോഗത്തിന് മാന്യമായ വസ്ത്രധാരണം ഒരു മരുന്നാണ്. വേറെ മരുന്ന് ഒന്നും ഇല്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷെ ഈ മരുന്ന് കഴിക്കാതെ വേറെന്തു മരുന്ന് കഴിച്ചിട്ടും കാര്യമില്ല എന്നാണ് എന്‍റെ അഭിപ്രായം.

   നിങ്ങളുടെ അഭിപ്രായത്തിനു നന്ദി

   Delete
  2. വസ്ത്രം മാന്യമായത് കൊണ്ട് ഒരാളുടെ മനസ്സ് മാന്യമാവില്ല അനിയാ

   Delete
  3. വസ്ത്രം മാന്യമായത് കൊണ്ട് ഒരാളുടെ മനസ്സ് മാന്യമാവണം എന്നില്ല. പക്ഷെ വസ്ത്രം മാന്യമയാല്‍ മറ്റുള്ളവരുടെ മനസ്സു മലിനമാകുന്നതില്‍ നിന്നും തടയാം.

   Delete
 22. പര്‍ദ്ദയോളം സുരക്ഷിതത്വം നല്‍കുന്ന ഒരു വേഷം ഈ ദുനിയാവിലില്ല എന്ന്‌ മാത്രം മനസ്സിലാക്കുക. കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ ബലാത്സംഘം മൂലം പൊറുതി മുട്ടിയ ബ്രിട്ടണില്‍ അവിടെത്തെ അധികാരികള്‍ ആഹ്വാനം ചെയ്തത്‌ പര്‍ദ്ദ ധരിക്കാനായിരുന്നു.

  സ്ത്രീകള്‍ ഒരു തീജ്വാലയാവണം - അക്രമത്തിനെതിരെ പ്രതികരിക്കാനവള്‍ക്കാകണം. തങ്ങളുടെ ശരീരം പ്രദര്‍ശിപ്പിക്കാനുള്ളതല്ല... സ്ത്രീ എന്ന ഉത്പന്നം എന്നാണോ പരസ്യപ്പലകയില്‍ ഇടം പിടിച്ചത്‌ അന്ന്‌ തുടങ്ങി നാശം. പര്‍ദ്ദക്കെതിരെയുള്ള എല്ലാ നീക്കങ്ങള്‍ക്ക്‌ പിന്നിലും കുത്തക മൂല ധന ശക്തികളുടെ കറുത്ത കൈകളുണ്‌ട്‌ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. കുത്തഴിഞ്ഞ ജീവിത രീതിയെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക്‌ എന്നും കണ്ണിലെ കരടാവും ഈ വസ്ത്രം.

  ReplyDelete
 23. വസ്ത്രം ഏതായാലും മാന്യത ഉള്ളതാകണം
  കഴിഞ്ഞ കുറെ നാളുകളായി പർദ്ദ പർദ്ദ എന്നാ അലമുറയിടാൻ തുടങ്ങിയിട്ട്
  കന്യാസ്ത്രീകൾ ധരിക്കുന്ന വസ്ത്രത്തെ കുറിച്ച് വിവാദം ഉണ്ടാക്കി രസിക്കാത്തത് എന്തെ..?
  ഫൗസിയ പറഞ്ഞു വരുന്നത് ചുരിദാർ ധരിക്കണം എന്നോ ജീന്സും ടോപ്പും ധരിക്കണമെന്നൊ ആണ്

  ReplyDelete
 24. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഇടുന്ന ആളിന്റെ ഇഷ്ട്ടമാണ്.വസ്ത്രങ്ങള്‍ എല്ലാം പവിത്രമാണ് പക്ഷെ അത് ഇട്ടതു കൊണ്ട് ആരും പവിത്രയും പവിത്രനും ആവില്ല.

  ReplyDelete
 25. വ്യഭിചാരവും, ബലാല്‍സംഗങ്ങളും, സ്ത്രീകള്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങളും അവസാനിപ്പിക്കാന്‍ മാന്യമായ വസ്ത്രധാരണം ആവശ്യമാണ് എന്നാണ് എന്‍റെ അഭിപ്രായം. മാന്യമായ വസ്ത്രധാരണത്തിലൂടെ സ്ത്രീകള്‍ സ്വന്തം ശരീരത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

  ReplyDelete
 26. ഒരാളുടെ മാന്യമായ മനസ്സ് പോലെയാണ് വസ്ത്രങ്ങള്‍ ...ആര് എന്ത് പറഞ്ഞാലും വസ്ത്രങ്ങള്‍ക്ക് വലിയ പ്രാധ്യനം ഉണ്ട്

  ReplyDelete
 27. ഒന്നും കിട്ടാതെ ഫ്ലാഷ് ന്യൂസ്‌ സ്ക്രോള്‍ ബാറില്‍ മാറാല കെട്ടുമ്പോള്‍ ചിലര്‍ക്ക് തോന്നുന്ന കൃമി കടിയാണ് ഇത്തരം വിവാദങ്ങളുടെ പിറവിക്ക് കാരണം,

  ReplyDelete
 28. പര്‍ദ്ദ എന്ന പേര് കേട്ടാല്‍ തന്നെ ചിലര്‍ക്ക് ചൊറിച്ചില്‍ ഇളകും

  ReplyDelete
 29. ഇപ്പോളാണ് ബ്ലോഗ് ശ്രദ്ധിച്ചത്… നന്നായിരിക്കുന്നു.

  ReplyDelete
 30. മാന്യമായ വസ്ത്രധാരണം അനിവാര്യമാണു..പർദ്ദയായാലും, മാക്സിയായാലും..

  ReplyDelete
 31. പക്ഷെ എനിക്ക് അങ്ങനെ തോന്നുനില്ല ...ചിലപ്പോ എന്‍റെ മാത്രം അഭിപ്രായം ആവും

  ReplyDelete
 32. ഇതു വായിച്ചപ്പോള്‍ എനിക്കോര്‍മ്മവന്നത് എം.എന്‍ കാരശ്ശേരിയുടെ ഒരു കമെന്‍റാണ്.പട്ടിക്ക് പേ ഇളകിയെന്നു വെച്ച് നാട്ടുകാരെ മുഴുവന്‍ ചങ്ങലക്കിടണോ അതൊ പട്ടിയെ ഇടണോ. തെറ്റ് ചെയ്യരുത് എന്നു നമ്മള്‍ പഠിക്കുമ്പോള്‍ ഒരു കാര്യം കൂടി പഠിക്കേണ്ടതുണ്ട്.ഏതൊരു സാഹചര്യത്തിലായാലും അതു ചെയ്യരുത്.അതായത് നാലാള്‍ കാണ്‍കേ നമ്മള്‍ ചെയ്യാന്‍ മടിക്കുന്നത് ആരുമില്ലെങ്കിലും ചെയ്തു പോകരുത്, അതിന്‍റെ പേരാണ്‍ ധാര്‍മികത.എന്നുവെച്ചാല്‍ ആരുടെയോ ഒരു പേഴ്സ് തുറന്നിരിക്കുന്നു, ചുറ്റും ആരുമില്ല, പേഴ്സിനാണെങ്കില്‍ നമ്മളെ ഒന്നും ചെയ്യാനും പറ്റില്ല. എന്നല്പിന്നെ അതുമുഴുവന്‍ കട്ടെടുത്തു കളയാം എന്നു കരുതിയാല്‍ ശരിയാകുമോ, പേഴ്സ് തുറന്നിരുന്നേ അതുകൊണ്ടാ എടുത്തത് എനു പറഞ്ഞാല്‍ തെറ്റ് തെറ്റല്ലാതാകുമോ, ഏതു സാഹചര്യ്ത്തിലായാലും സ്വന്തം ചോദനയെ, വികാരത്തെ നിയന്ത്രിക്കാന്‍ കഴിയുക അപ്പൊഴാണ്‍ ഒരു മനുഷ്യന്‍ വിജയിക്കുന്നത്, അല്ലാതെ നിയമവ്യവസ്തയെയൊ മതത്തെയോ പേടിച്ച് ചെയ്യാതിരിക്കുമ്പോഴല്ല. പര്‍ദ ഇട്ടാലേ ഞങ്ങള്‍ആക്രമിക്കാതിരിക്കൂ അതുകൊണ്ട് നിങ്ങള്‍ അതിടൂ എന്നു പറയുന്നത് എത്ര ദയനീയമാണ്.സ്വന്തം മനസ്സില്‍ വിശ്വാസമില്ലാത്ത ഭീരുക്കളേ ഇത്തരം സഹതാപാര്‍ഹമായ പ്രയോഗങ്ങള്‍ നടത്തൂ. ത്വല്‍ഹു കുട്ടിയായതു കൊണ്ടാണ്‍ ഞാനീ comment വിടുന്നത്. ഒരു മുപ്പതു വയസ്സായ ആളാണെങ്കില്‍ ഞാന്‍ മനസ്സില്‍ ഇത്രയേ കരുതൂ, ഈ മനോരോഗിക്ക് നല്ല അടിപ്പായസം കൊടുക്കണം എന്ന്.

  ReplyDelete