Saturday, January 5, 2013

മരിക്കാന്‍ പോലും വിടില്ലാത്ത മൊബൈല്‍

പുരക്കകത്തു ഞാന്‍ ഏകാന്തനായി,
മൈതാനത്തില്‍ നിസ്സഹായനായി,
പള്ളികുടത്തിലോ നിരാലംബനായി,
പട്ടണത്തിലും      ഒറ്റക്കായിപോയി,

അങ്ങനെ ഞാന്‍ ഈ ഏകാന്ത മടുത്തു
അവള്‍ എന്‍ ചെവിയില്‍ വന്നു പറഞ്ഞു

നിറുത്തുക നീ നിന്‍ ജീവിതം
വരുക, എന്‍ ലോകത്തേക്ക്,

അത് ഞാനെന്‍ മനസ്സിലുറപ്പിച്ചു
ഒരുകെട്ടു കയറു ഞാന്‍ വാങ്ങി (ഒരു വീട്ടില്‍ ഒരു കയര്‍ ഉല്പന്നം: മുഖ്യമന്ത്രി)
കയറു ഞാന്‍ എന്‍ പങ്കയില്‍ കുരുക്കി

ദാ മൊബൈല്‍ ചിലക്കുന്നു, ഞാന്‍ അതെടുത്തു നോക്കി
അവളുടെ ചിത്രം സ്ക്രീനില്‍ തെളിഞ്ഞു
ഞാന്‍ താഴെ ഇറങ്ങി നോക്കിയപ്പോഴേക്കും
ആ കാളും മിസ്സായി, എല്ലാം പോക്കായി,

ഞാന്‍ തിരിച്ചു വിളിച്ചു. അവളുടെ മനോഹരമാം
ശബ്ദം എന്‍ കാതില്‍ മുഴങ്ങി

"നിങ്ങളുടെ അക്കൌണ്ടില്‍ ഫോണ്‍ വിളിക്കാനുള്ള
ബാലന്‍സ് ഇല്ല. നിങ്ങളുടെ എയര്‍ടെല്‍ പ്രീപൈഡ്
ഉടന്‍ തന്നെ റീചാര്‍ജ് ചെയ്യുക"


ലേബല്‍: ഗവിത പോലെ എന്തോ ഒന്ന്

16 comments:

  1. :D . kollaam. thudaratte vellirikkatharangal. :)

    ReplyDelete
  2. ചാവാന്‍ ഒരുങ്ങുന്നവനും മൊബൈലില്‍ മിനിമം ബാലന്‍സ് കീപ്പ് ചെയ്യണം അല്ലെ
    അല്ലെങ്കില്‍ വീണ്ടും വീണ്ടും മരിക്കേണ്ടി വരും

    ReplyDelete
  3. hahaha പോയി 10 എങ്കിലും ചെയ്യ്

    ReplyDelete
  4. നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  5. ഒരു തുണ്ട് കയര്‍ വാങ്ങിക്കേണ്ടതിന് ഒരു കെട്ട് കയര്‍ വാങ്ങി?!. എല്ലാം നശിപ്പിച്ചേ അടങ്ങൂ അല്ലേ? (പുരക്കകത്തു ഞാന്‍ ഏകാന്തനായി,
    മൈതാനത്തില്‍ നിസ്സഹായനായി,
    പള്ളികുടത്തിലോ നിരാലംബനായി,
    പട്ടണത്തിലും ഒറ്റക്കായിപോയി,)എന്താ കയറില്‍ തൂങ്ങി അങ്ങ് ചെന്നാല്‍ ആട്ടോം,പാട്ടും ബഹളവുമാണോ അവിടെ?

    ReplyDelete
  6. aashanei!....njangalude maanam kalanjallo! ..........!!!!!!!!!!!

    ReplyDelete
  7. ഹ ഹ കവിത ചിരിപ്പിച്ചു
    തുംബീടെ കമന്റു ചിന്തിപ്പിക്കേം ചെയ്തു ...
    ഹല്ലാ അതല്ലേ ശരി.. അവടെ എന്താ പെട്ടന്ന് ചെന്നാ കൊട്ടും പാട്ടും കൊണ്ട് സ്വീകരിക്കാന്‍..
    ആഘോഷക്കമ്മിറ്റി ഉണ്ടോ :D

    ReplyDelete
  8. മോനേ നമ്പർ തരൂ, ഞാനൊരു ഫ്ലെക്സി അടിച്ചു തരാം...

    ReplyDelete
    Replies
    1. 9037455249 idea
      pinne cheyyumbol 220 full talktime chytholu ketto

      Delete
    2. പുര കത്തുമ്പോള്‍ തന്നെ വാഴ വെട്ടണം......

      Delete
    3. എയര്‍ടെല്‍ പ്രീപൈഡ് ഉടന്‍ തന്നെ റീചാര്‍ജ് ചെയ്യുക!!! for idea connection???

      Delete
  9. കൊള്ളാം... കിടു....

    ReplyDelete
  10. ഹഹഹ
    ഇഷ്ടപ്പെട്ടു

    ReplyDelete
  11. ha ha ha kiduva post..................

    ReplyDelete