Tuesday, July 17, 2012

എന്തിനി കൊല- ചതി

തുമ്പയിലെ ശാസ്ത്രജ്ഞരെ സംബന്ധിച്ച് 12 മുതല്‍ 18 മണിക്കൂര്‍ വരെ ജോലി ചെയ്യുക എന്നത് ഒരു പുത്തിരി അല്ല. ഒരു കൂടം ശാസ്ത്രജ്ഞര്‍ തന്റെ ബോസ്സിന്റെ ഇഷ്ട്ട പ്രകാരം ജോലി ചെയ്തു കൊണ്ടിരിക്കുന്നു

ഒരു ദിവസം ഒരു ശാസ്ത്രജ്ഞന്‍ തന്റെ ബോസ്സിനോട് ചോദിച്ചു; ''സര്‍, ഞാന്‍ എന്റെ കുട്ടികള്‍ക്ക് വാക്കുകൊടുത്തു എന്റെ കുട്ടികളെ Exhibition കാണിക്കാന്‍ 5.00 pm കൊണ്ട് പോകാം എന്ന്. അതുകൊണ്ട് എന്നെ ഇന്ന് നേരത്തെ വിടണം. ബോസ്സ് അതിനു സമ്മതം മൂളുകയും ചയ്തു. ശാസ്ത്രജ്ഞന്‍ സന്തോഷമായി ജോലി തുടര്‍ന്നു, പിന്നീട് സമയം നോക്കിയപ്പോള്‍ 8.00 pm ആയിരുന്നു.

അപ്പോഴാണ് തന്റെ മക്കള്‍ക്ക്‌ കൊടുത്ത വാക്കിനെ കുറിച്ച് അദ്ദേഹം ഓര്‍ത്തത്‌....., അപ്പോള്‍ തന്നെ അദ്ദേഹം വീടിലേക്ക് തിരിച്ചു. വീട്ടില്‍ ചെന്നപ്പോള്‍ തന്റെ കുട്ടികളെ കാണാന്‍ സാധിച്ചി ല്ല, കുട്ടികളെ അന്വേഷിച്ചപ്പോള്‍ ഭാര്യ പറഞ്ഞു അപ്പൊ നിങ്ങള്‍ ഒന്നും അറിഞ്ഞില്ലേ താങ്കളുടെ ബോസ്സ് 5.00 മണിക്ക് ഇവടെ വന്നു കുട്ടികളെ Exhibition കാണാന്‍ കൊണ്ട് പോയല്ലോ..

ഈ ബോസ് ആരായിരുന്നു എന്നറിയാമോ??അതാണ്  APJ അബ്ദുല്‍ കലാം, അതായിരുന്നു APJ അബ്ദുല്‍ കലാം, അതായിരിക്കണം നമ്മുടെ അടുത്ത രാഷ്‌ട്രപതി എന്ന് ആഗ്രഹിക്കുന്തും തെറ്റല്ല.അതിനായി ഫേസ് ബുക്കില്‍ പേജ് ഉണ്ടാക്കുന്നതും, ഗ്രൂപ്പ്‌ ഉണ്ടാക്കുന്നതും, WE WANT ABDUL KALAM AS NEXT PRESIDENT എന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതും തെറ്റല്ല. രാഷ്‌ട്രപതി എന്ന് പറഞ്ഞു ഖജനാവിലെ കാശു കൊണ്ട് ഓസിനു ലോകം മുഴുവന്‍ ചുറ്റുന്ന ഒരു രാഷ്ട്രപതിയെ അല്ല ഇന്ത്യ എന്നാ മഹാരാജ്യത്തിന് വേണ്ടത്‌ എന്ന എല്ലാ ഇന്ത്യ കാരനെയും പോലെ ചിന്തിച്ചു ഞാനും. അതും ഒരു തെറ്റല്ല.

കാലാം അവസാനം ഞാന്‍ മത്സരിക്കുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അകെ തകര്‍ന്നു പോയി.
ഞാന്‍ മാത്രമല്ല അത്  ഷെയര്‍ ചെയ്തവര്‍ മുഴുവന്‍ ശശി ആയി. 

ഹോ...... ഞാന്‍ ഷെയര്‍ ചെയ്ത ഷെയറുകള്‍ മുഴുവന്‍ എന്റെ ബ്ലോഗിന്റെ ലിങ്കായിരുന്നെങ്കില്‍
ഒരു പക്ഷെ എന്റെ ബ്ലോഗ്‌ എങ്കിലും നാലുപേരു  വിസിറ്റ് ചെയ്യുമായിരുന്നു.

32 comments:

 1. ഇത് വല്യ ഒരു സത്യം ആണ്.... ഒരു ശാസ്ത്രജ്ഞന്‍ മാത്രം അല്ല അദ്ദേഹം... നല്ല ഒരു വ്യക്തിത്വം ഉണ്ട്.... ഞാന്‍ ഒരു വല്യ കാലം ഫാന്‍ ആണ്.... ഇനിയും പ്രതീക്ഷിക്കുന്നു

  ReplyDelete
 2. വളരെ നന്നായിട്ടുണ്ട് തല്‍ഹത്ത്...എനിയും എഴുതുക...എന്റെ ബോസും കലാമിനെ പോലെയാണെങ്കില്‍...

  ReplyDelete
  Replies
  1. വളരെ നന്ദി ഷബീര്‍ ഇക്ക. ഇക്ക ഒരു ശാസ്ത്രജ്ഞര്‍ അയിരുനെങ്കില്‍ ഒരു പക്ഷെ തുംബയിലും മറ്റും ജോലി നോക്കിയുട്ടുണ്ടയിരുന്നെങ്കില്‍ ഒരു പക്ഷെ ഇക്കാക്കും അബ്ദുല്‍ കലാം നെ പോലുള്ള ബോസ്സ് ഉണ്ടായിരുന്നെനെ

   Delete
 3. എനിക്കിത്രയും ഇഷ്ടപ്പെട്ട ഒരു പ്രസിഡന്റ് ഉണ്ടായിട്ടില്ല ഇതുവരെ
  സിമ്പിള്‍ മനുഷ്യന്‍, എനെര്‍ജെറ്റിക്

  ReplyDelete
 4. ആദ്യമായിട്ടാ ഈ കഥ കേള്‍ക്കുന്നത്.. ഇഷ്ടപ്പെട്ടു.. :)
  http://kannurpassenger.blogspot.in/2012/07/blog-post.html

  ReplyDelete
 5. kettitund... share cheithath nannayi

  ReplyDelete
 6. കലാം രാഷ്ട്രീയ കോമരങ്ങളുടെ മൂട് താങ്ങാന്‍ തയ്യാറാവില്ല എന്ന് രാഷ്ട്രീയക്കാര്‍ക്ക്‌ മനസ്സിലായി. അതുകൊണ്ടാണ് കലാമിനെ തട്ടിയത്‌.

  ReplyDelete
 7. കലാമിന് മത്സരിക്കണമെന്നുണ്ടായിരുന്നു എന്നാൽ അനുകൂല സാഹചര്യമല്ല എന്ന് മനസ്സിലായപ്പോൾ പിന്മാറുകയാണുണ്ടാ‍യത്.. മുമ്പെ പിന്മാറിയിരുന്നെങ്കിൽ അദ്ധേഹത്തിന്റെ യശസ്സ് ഉയർന്നേനെ...

  ReplyDelete
 8. നന്നായിട്ടുണ്ട്, കൃത്യമായ കാര്യങ്ങളാണ്‌ എഴുതിയിരിക്കുന്നത്.
  ഇനിയും എഴുതുക...................
  ഞാനും ഒരു കലാം ഫാന്‍ ആണ്

  ReplyDelete
 9. കലാം.. ഇന്ത്യ കണ്ട മികച്ച രാഷ്ട്രപതിമാരില്‍ മുമ്പന്‍..

  ReplyDelete
 10. നല്ല എഴുത്ത് വരട്ടെ ഇനിയും

  ReplyDelete
 11. ഇന്ത്യ കണ്ട മികച്ച രാഷ്ട്രപതിമാരില്‍ മുമ്പന്‍..

  ReplyDelete
 12. ഞാനും കലാം ഫാനാണു

  ReplyDelete
 13. സൗത്ത് ഇന്ത്യയിലെ ഏറ്റവും നല്ല ബ്ലോഗായി മാറട്ടെ!
  കലാമിനെക്കുറിച്ച് അനവധി കഥകൾ പ്രചരിക്കുന്നുണ്ട്. പലതും സത്യമാവാൻ വഴിയില്ല. ഇവിടെപ്പറഞ്ഞ കഥ സത്യമെങ്കിൽ അതിമനോഹരം തന്നെ!

  ReplyDelete
 14. This comment has been removed by the author.

  ReplyDelete
 15. "ഹോ...... ഞാന്‍ ഷെയര്‍ ചെയ്ത ഷെയറുകള്‍ മുഴുവന്‍ എന്റെ ബ്ലോഗിന്റെ ലിങ്കായിരുന്നെങ്കില്‍............."

  കൊളളാം....

  ReplyDelete
 16. ഇത്രയും സ്നേഹവും ബഹുമാനവും തോന്നിയിടുള്ള മറ്റൊരു പ്രസിഡണ്ട്‌ ഉണ്ടായിട്ടില്ല...അദ്ദേഹം മത്സരിക്കാഞ്ഞത് നിര്‍ഭാഗ്യകരമായിപ്പോയി...

  ReplyDelete
 17. കലാമിനെ കുറിച്ച കൂടുതല്‍ അറിയാന്‍
  http://www.abdulkalam.com

  ReplyDelete
 18. രാഷ്ട്രപതി ലോകം ചുറ്റട്ടെ. ഇവിടെ ഇരുന്നിട്ട് എന്ത് ചെയ്യാനാ..
  ഏതായാലും കള്ളന്മാര്‍ ഖജനാവ് കൊള്ളയടിക്കും .

  ഒരു ഷെയറും ഇല്ല എങ്കിലും താങ്കളുടെ പോസ്റ്റ്‌ ഞങ്ങള്‍ വിസിറ്റ് ചെയ്യും ..ഹ ഹ

  ReplyDelete
 19. അതൊക്കെ എന്തെങ്കിലും ആവട്ടെ..വല്യ വല്യ കാര്യങ്ങളിലൊന്നും നമ്മക്ക് താല്‍പ്പര്യമില്ല, ഞാന്‍ ഫോളോ ചെയ്തു,കാര്യം മനസ്സിലായല്ലോ! ഷവര്‍മ ഇപ്പോള്‍ ഇല്ലാത്തതിനാല്‍ ചിക്കിംഗ് മതി -മറക്കണ്ട,കിട്ടിയില്ലേല്‍ ഫേസ്ബുക്കിലെ മെസ്സാജ് തെളിവ് കാട്ടി ഞാന്‍ കേസ് കൊടുക്കും.

  ReplyDelete
  Replies
  1. ഷവര്‍മ വേണമെങ്കില്‍ ഏറണാകുളത്തു വരണം.
   ഷവര്‍മ എന്നാണ് ഞാന്‍ പറഞ്ഞത് , ശവര്‍മക്ക് പകരം മറ്റൊന്നും വാങ്ങി തരില്ല.

   Delete
 20. നിരാശവേണ്ട നമുക്ക്‌ സ്വപ്നം കാണാം

  ReplyDelete
 21. അത് പോട്ടെന്നെ,
  പുള്ളി ആ രാഷ്ടപതികസേരയില്‍ നിന്ന് ഇറങ്ങിയ കാലംമാത്രേ ലോകത്തിനു ഒരുപാട് നന്മ്മയും അറിവും നല്‍കി അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
  ആ വിഡ്ഢിക്കസേരയില്‍ തളച്ചിടപ്പെടാതെ അദേഹത്തിന്കൂടുതല്‍ സമയം ലഭിക്കട്ടെ,

  ReplyDelete
 22. This comment has been removed by the author.

  ReplyDelete
 23. മുഹമ്മദ്‌ റാസിAugust 1, 2012 at 9:35 AM

  APJ നല്ല ഒരു രാഷ്ട്രപതി ആണോ അല്ലയോ എന്ന് കാലം തെളിയിക്കട്ടെ...മികച്ച രാഷ്ട്രപതി എന്ന് എനിക്ക് അഭിപ്രായമില്ല...

  ReplyDelete
  Replies
  1. പിന്നെ താങ്കളുടെ അഭിപ്രായത്തില്‍ ആരാണാവോ മികച്ച രാഷട്രപതി,
   രാഷ്‌ട്രപതി എന്ന് പറഞ്ഞു ഖജനാവിലെ കാശു കൊണ്ട് ഓസിനു ലോകം മുഴുവന്‍ ചുറ്റുന്ന പ്രതിഭ മങ്ങിയ പ്രതിഭ പട്ടേല്‍ ആണോ.................

   Delete
  2. നമ്മുടെ K R നാരായണന്‍ .. ഒരു ഉദാഹരണം...വര്‍ഷം 2൦൦൦ ക്ലിന്റന്‍ന്‍റെ ഇന്ത്യ സന്തര്‍ശനം ..പ്രധാന മന്ത്രി വാജ്പേയി ..നമ്മള്‍ എപ്പോഴും പോലെ കവാത്തു മറന്നു ....നമ്മുടെ ഗവണ്മെന്റ്‌ലെ ചില പ്രധാനികള്‍ രാജ്യം എത്തിയ വഴി മറന്നു സംസാരിച്ചു ..K R നാരായണന്‍ രണ്ടു കൂട്ടരെയും നന്നായി ശാസിച്ചു..ക്ലിന്റന്‍ന്‍നും കൊടുത്തു കണക്കിന്..ആ നട്ടെല്ലിന് ആണ് ഒന്നാം സ്ഥാനം ..

   അന്ന് പത്രത്തില്‍ വന്ന ചില കമന്റ്സ് New York Times : 'But by the end of the day, the tensions inherent in forging an Indian-American friendship surfaced when India's President K R Narayanan rebuked Clinton in a toast.."

   It was an unwanted and harsh speech. The prime minister's office and the ministry of external affairs were not aware that Narayanan would make a hard-hitting speech during a banquet," said a PMO official.

   ഞാന്‍ സീരിയസ് ആയതുഅല്ല..പോപുലര്‍ ആയതുകൊണ്ട് ഏറ്റവും മികച്ചതു ആകണമെന്ന് ഇല്ല എന്നെ ഉദ്ദേശിചുള്......പിന്നെ അദ്ദേഹം മികച്ച ഒരു ടീം ലീഡര്‍ ആണ്, അതില്‍ ഒരു സംശയവും വേണ്ട..മുകളിലെ സംഭവം ഒരു ബെസ്റ്റ്‌ ഉദാഹരണമല്ലേ..........

   Delete
 24. ഇനിയും എഴുതുക...................

  ReplyDelete