Monday, April 16, 2012

Arrow Root ഇല്‍ കൂവപൊടി ഇല്ല


തന്റെ മകന്‍റെ ക്ഷീണം മാറ്റാന്‍ ഡോക്ടറുടെ അടുത്തു കൊണ്ടുപോയ അച്ചന്റെ കഥയാണ്  ഞാന്‍ ഇവിടെ എഴുതുന്നത്.
ആ അച്ഛന്‍ ഡോക്ടറെ കണ്ട്‌ മകന്‍റെ കാര്യം പറഞ്ഞു. ഡോക്ടര്‍ പയ്യന് മരുന്നും കൊടുത്തിട്ടു പറഞ്ഞു "ഓനെ ഒരു പാക്കറ്റ് arrow root ന്‍റെ ബിസ്കെറ്റ്‌ വാങ്ങി കൊടുക്കിന്‍; ഓന്റെ ക്ഷീനോക്കെ മാറട്ടെ"
ഓ  arrow  root എന്നു പറഞ്ഞാല്‍ കൂവ പൊടി. കൂവ പൊടി ക്ഷീണത്തിന് നല്ല സാധനം ആണല്ലോ. അങ്ങനെ  ആ അച്ഛനും മോനും അടുത്ത കണ്ട കടയില്‍ കേറി ഒരു പാക്കറ്റ് arrow root ന്‍റെ ബിസ്കെറ്റ്‌ തരാന്‍ ആവിശ്യപെട്ടു. ഇത് കേട്ടപാടെ കടയില്‍ ചൊറിയും കുത്തി ഈച്ചയെയും അട്ടി ഇരുന്ന ഇരുന്ന കടക്കാരന്‍ ഒരു പാക്കറ്റ്  arrow root ന്‍റെ ബിസ്കെറ്റ്‌ ഇടുത്‌ മേശപുറത് വച്ചിട്ട് പറഞ്ഞു "ചേട്ടാ പന്ത്രണ്ടു റുപ്പിക". ആ അച്ഛന്‍ എന്തൊക്കയോ പോയ അണ്ണാനെ പോലെ കടക്കാരനെ നോക്കി. "ഒരു കിലോ കൂവ പൊടിക്കു വില അറന്നൂര്‍; arrow root ബിസ്കെറ്റിനു വില പന്ത്രണ്ടു റുപ്പിക. ഇതെന്തു കളിയാ. arrow root ബിസ്കെടിനെക്കാള്‍ വിലയാണോ കൂവപോടിക്ക്.

വീട്ടില്‍ ചെന്നിട്ടും അങ്ങേര്‍ക്കു ഇക്കാര്യം ചിന്തിച്ചിട്ട് ഒരുപിടിയും കിട്ടിയില്ല. അങ്ങനെ വിട്ടാല്‍ പറ്റില്ലലോ; കൂവ പൊടി ബിസ്കെറ്റില്‍ എന്തോരം കൂവ പൊടി ഉണ്ടെന്നറിയണമല്ലോ അയാള്‍ അങ്ങനെ ബിസ്കെട്ന്റ്റെ കവര്‍ ഇടുത് നോക്കി അതിനാത്‌ key ingredients ലിസ്റ്റില്‍ കൂവ പൊടി എന്നൊരു വസ്തുവെ ഇല്ല. അയാള്‍ക്ക് വീണ്ടും കണ്‍ഫ്യൂഷന്‍ ആയി. "ആ ഹ  ഇതിപ്പോള്‍  ചിക്കന്‍ ഇല്ലാത്ത ചിക്കന്‍ കരി പോലെ ആയല്ലോ കൂവ പൊടി ഇല്ലാത്ത കൂവ പൊടി ബിസകേട്ടോ. കൂവപോടി എന്നു പറഞ്ഞു ഗോതമ്പ് പൊടി തന്നു പറ്റിക്കുകയാണ് ബ്രിടാനിയക്കാരന്‍. ഇവനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല ഇവനും കൊടുക്കണം ഒരു എട്ടിന്റെ പണി.അങ്ങനെ ബ്രിടാനിയ ക്കാരന്  എട്ടിന്റെ പണി കൊടുക്കാന്‍ അയാള്  ഒരു വക്കെലിനെ വിളിച്ചു. അങ്ങനെ അയാള്‍ കേസ് കൊടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ കോട്ടയത്ത്‌ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

അങ്ങനെ ബ്രിടാനിയക്കാരന്‍ പറഞ്ഞു Arrow root എന്നത് ഞങ്ങളുടെ ബ്രാന്‍ഡ്‌ നെയിം ആണ്, അല്ലാതെ ഞങ്ങള്‍ അതിനത് Arrow root ചേര്‍ക്കുന്നുണ്ട് എന്ന് പറഞ്ഞിട്ടില്ല, അതിനാല്‍ കോടതി ഞങ്ങളെ വെറുതെ വിടണം എന്ന് ബ്രിട്ടാനിയ സായിപ്പു. ഞങ്ങള്‍ ഇതിനാത് കൃത്യമായിട്ട്   ingreidients പറയുന്നുണ്ട്. അതിനാതൊന്നും ഞങ്ങള്‍ Arrow root പറഞ്ഞിട്ടില്ല.  Wheat flour ആണ്  ingreidient ആയി ഞങ്ങള്‍ പറയുന്നത്.

അങ്ങനെ അവസാനം Arrow root ന്റെ പരസ്യത്തില്‍ അവര്‍ കൂവ പൊടിയുടെ ഗുണങ്ങളെ പറ്റി പറയുനുണ്ടായിരുന്നു, അതില്‍ പിടിച്ചു കേറി അങ്ങനെ അവസാനം ബ്രിട്ടാനിയ സായിപ്പു കുറ്റക്കാരന്‍ ആണെന്ന് കോടതി വിധി വന്നു. അങ്ങനെ എല്ലാവര്‍ക്കും സന്തോഷമായി.


പക്ഷെ വേറൊരു പ്രശ്നം കോടതി നമ്മുടെയെല്ലാം കോടികള്‍ പറ്റിച്ചു, കൂവ പോടിയെന്നു പറഞ്ഞു ഗോതമ്പ് പൊടി തീടിപ്പിച്ചവന് നമ്മുടെ പരമോന്നത നീതിപ്പീടം നല്‍കിയ ശിക്ഷ എന്താണെന്നറിയാമോ ആയിരം ഉലുവ. ഇതാണ് ഇന്ത്യ . ഇന്ത്യ എന്താണെന്നു അറിയണമെങ്കില്‍കൂവപടി എന്താണെന്നരിയണം,

2 comments:

  1. climax kalakki.Proud to be an Indian.

    ReplyDelete
  2. മകനേ, ഇതിന്ത്യയുടെ ഭൂപടം

    ReplyDelete