ജമൈക്കന്‍ ഇതിഹാസ ഗായകന്, വിപ്ലവ ഗായകന്,
എന്നെല്ലാം ലോകം ബോബ് മാര്‍ലിയെ വിശേഷിപ്പിച്ചപ്പോള്‍, ‘കഞ്ചാവ് മാഫിയയുടെ ബ്രാന്‍ഡ്
അംബാസിഡര്‍’ എന്നതാണ് കേരള പോലീസും, മലയാളികളും ബോബ് മാര്‍ലിക്ക് നല്കിയ പരമാവധി
പദവി. ബൈബിള്‍ പ്രകാരം യേശുവിന്റെ ആദ്യത്തെ അമാനുഷിക പ്രവര്‍ത്തി കാനായിലെ വിവാഹ
സല്ക്കാരത്തിനു പച്ചവെള്ളം വീഞ്ഞാക്കിയതാണ്. നാളെ കേരള പോലീസും, മലയാളികളും
യേശുക്രിസ്തുവിനെ മദ്യ മാഫിയയുടെ ബ്രാന്‍ഡ് അംബാസിഡര്‍ എന്നും അഫ്ക്കാരി
മൊതലാളിമാരുടെ ബിനാമി എന്നൊക്കെ വിശേഷിപ്പിച്ചാലും ഏലി... ഏലി... ലമ്മാ സബച്ഛതാനി
(ദൈവമേ .. ദൈവമേ ... നീ എന്നെ കൈവിട്ടതെന്തേ..) എന്നുറക്കെ കരയാനെ യേശുവിനും
കഴിയു.

ഇതിനായി ബോബ്മാര്‍ലിയുടെയും കഞ്ചാവ് ചെടിയുടെ
ഇലയുടെയും ചിത്രം പതിച്ച ടി-ഷര്‍ട്ട്, കീചൈനുകള്, മാലകള്‍ എന്നിവയിലൂടെ കഞ്ചാവ്
മാഫിയ അവരുടെ പരസ്യം നടത്തുന്നു. ഈ മാധ്യമങ്ങളില്‍ക്കൂടി അവര്‍ യുവാക്കളിലേക്ക്
നല്കുന്ന ചില സന്ദേശങ്ങള്‍ കഞ്ചാവിനോടുള്ള ആകര്‍ഷണത്തിനു കാരണമാവും. ഈ ആകര്‍ഷണമാണ്
തനിക്ക് പരിചിതമല്ലാത്ത ഈ വസ്തു പരീക്ഷിച്ചു നോക്കാന്‍ യുവ മനസ്സുക്കള്ക്ക് പരോക്ഷമായി
പ്രചോദനം കൊടുക്കുന്നത്. “കഞ്ചാവ് മനുഷ്യ നിര്‍മിതമല്ല, മറിച്ചു പ്രക്രതിദത്തമാണ്”
ഇതാണ് കഞ്ചാവ് മാഫിയയും ഇതിന്റെ ഉപഭോക്താക്കളും ഒരേസ്വരത്തില്‍ യുവാക്കളിലേക്ക്
നല്കുന്ന സന്ദേശം. “പ്രക്രതി നിയമപരമാക്കിയത്, സമൂഹവും ഭരണ കൂടവും എന്തിനു
നിയവവിരുദ്ധമാക്കിയെന്നും” ഇവര്‍ ചോദിക്കുന്നു. “മനുഷ്യന് ഉണ്ടാക്കുന്ന
മദ്യത്തേക്കാള്‍ സുരക്ഷിതമാണ് പ്രകൃതിയുടെ കഞ്ചാവ്.” ഈ ആപ്തവാക്യങ്ങള്‍ ബോബ് മാര്‍ലിയുടെ
ഫോട്ടോയോടൊപ്പം പച്ച, മഞ്ഞ, ചുവപ്പ് ബാക്ക്ഗ്രൌണ്ടുകൂടിയായാല് ഏതു ന്യു ജനറേഷന്
പയ്യന്മാരും ഒന്ന് നോക്കി പോകും. ഇതിന്റെയൊപ്പം കഞ്ചാവ് ചെടിയുടെ ഇല കൂടിയുണ്ടെങ്കില്‍
ഒരുവട്ടമെങ്കിലും നോക്കാതെ പയ്യന്മാരെല്ലാം കണ്ണ്പൊട്ടന്മാരാണ്.
ചില മുതിര്‍ന്ന യുവാക്കളില്‍ മാത്രം
കണ്ടുവന്നിരുന്ന കഞ്ചാവ് ഉപയോഗം ഇന്ന് ഹൈസ്കൂള്‍ പയ്യന്മാരില് വരെ സര്വസാധാരണമായിരിക്കുന്നതിനു
ഉത്തരവാധികള്‍ ചില ന്യുജനറേഷന് സിനിമസംവിധായകരുകൂടിയാണ്. ഇടുക്കി ഗോള്‍ഡും,
ഹണീബീയുമെല്ലാം കഞ്ചാവ്, മദ്യ മാഫിയാകളുടെ പ്രമോട്ടര്‍മാരായി എന്ന് പറയുന്നതില്‍
വാസ്തവമില്ലാതെയില്ല. ഇന്ന് സാധാരണക്കാരിലേക്ക് ഏറ്റവും കൂടുതല്‍ ആഴത്തില്‍ ഇറങ്ങിചെന്ന്
സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന മാധ്യമമാണ് സിനിമ. കുട്ടികള്‍ക്ക് സിനിമ ഒരു
സംവിധായകന്റെ ഭാവനയില്‍ പിറന്ന ഒരു ജീവിതത്തിന്റെ രണ്ടര മണിക്കൂര്‍ മാത്രമാണെന്ന വസ്തുത
മനസ്സിലാക്കാന്‍ സാധിക്കണമേന്നില്ല. അവര്‍ സിനിമയെ ജീവിതത്തിലേക്ക് പ്രയോഗിക്കാന്‍
തുടങ്ങും. അവിടെ കഥാപാത്രങ്ങള്‍ അനുകരിക്കപെടും. സിനിമയല്ല ജീവിതമെന്നു മനസിലാക്കി
വരുമ്പോഴേക്കും ജീവിതവും അവന്റെ കയ്യിലെ ചരടുകള്‍ക്ക് അനിയന്ത്രിതമാവും.
കേരളത്തിലെ യുവത കഞ്ചാവ് മാഫിയയുടെ
കരാളഹസ്തങ്ങളില്‍ അമര്‍ന്ന് ഒരു പഫിനു വേണ്ടി എന്ത് വിലകൊടുത്തും, എവിടെ പോയി
വാങ്ങാനും തയ്യാറാണ്. പോലീസും അതികൃതരും മുഴുവന്‍ ഉത്തരവാധിത്തവും വര്‍ഷങ്ങള്‍ക്ക്
മുന്‍പ് മരിച്ചു മണ്ണടിഞ്ഞ ബോബ്മാര്‍ലിയുടെയും, ചെഗുവരയുടെയുമെല്ലാം തലയില്‍
വച്ചിട്ട് കൈകഴുകാന്‍ ശ്രമിക്കുകയാണ്. കഞ്ചാവ് മാഫിയയെ പിടിക്കാനോ, കഞ്ചാവിന്റെ
ഉത്പാദനത്തെയോ വിപണനത്തിനെയോ തടയാനോ കഴിയാത്ത കേരള പോലീസിന്റെ അപര്യാപ്തത മറിച്ചു
പിടിക്കാനാണ് പാവപെട്ട വഴിയോര വാണിഭക്കാരെ ബോബ് മാര്‍ലിയുടെ ടി-ഷര്‍ട്ട് വില്‍ക്കുന്നതിന്റെ
പേരില്‍ അറസ്റ്റ് ചെയ്യുന്നത്.
സുഹൃത്തെ ഒരു പഫ്ഫില് തുടങ്ങുമ്പോള്‍ ഓര്‍ക്കുക, എന്തിനാണ് നമ്മുടെ വിലപെട്ട ആരോഗ്യവും,സമ്പത്തും,സമാധാനവും നമ്മള് സ്വയം നശിപ്പിക്കുന്നത്. നരകിച്ചു മരിക്കുന്നതിനെക്കാള്‍ ഒരു നല്ല മടക്കം നമ്മള് ആഗ്രഹിക്കുന്നുവെങ്കില്‍ ഇത്തരം മാഫിയകളുടെ ചതികുഴികളില്‍ നിന്നും നമ്മള് നമ്മളെയും നമ്മുടെ സുഹൃത്തുക്കളെയും അകറ്റി നിര്‍ത്തുക.
സുഹൃത്തെ ഒരു പഫ്ഫില് തുടങ്ങുമ്പോള്‍ ഓര്‍ക്കുക, എന്തിനാണ് നമ്മുടെ വിലപെട്ട ആരോഗ്യവും,സമ്പത്തും,സമാധാനവും നമ്മള് സ്വയം നശിപ്പിക്കുന്നത്. നരകിച്ചു മരിക്കുന്നതിനെക്കാള്‍ ഒരു നല്ല മടക്കം നമ്മള് ആഗ്രഹിക്കുന്നുവെങ്കില്‍ ഇത്തരം മാഫിയകളുടെ ചതികുഴികളില്‍ നിന്നും നമ്മള് നമ്മളെയും നമ്മുടെ സുഹൃത്തുക്കളെയും അകറ്റി നിര്‍ത്തുക.
വളരെ ഗൌരവതരമായ ഒരു വിഷയം.
ReplyDeleteമയക്കുമരുന്ന് എന്ന വന്‍ വിപത്തിനെപ്പറ്റി ബോധവാന്മാര് ആയില്ലെങ്കില്‍ വലിയ അപകടമുണ്ട്.
നല്ല പോസ്റ്റ്, തല്ഹത്!
അങ്ങനെ തല്ഹു നല്ല ഗൌരവ വിഷയങ്ങള്‍ നന്നായി കൈകാര്യം ചയ്തു തുടങ്ങി..കൊള്ളാം മോനെ. keep it up!!!
ReplyDeleteThis comment has been removed by the author.
ReplyDeleteപ്രസക്തമായ വിഷയം.
ReplyDeleteബോബ് മാർലി എന്ന പാട്ടുകാരനല്ല, അദ്ദേഹത്തിന്റെ ചില ചിന്തകളും വിശ്വാസങ്ങളും പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കുന്നവരാണ് യഥാർത്ഥ കുറ്റക്കാർ എന്ന് ഈ വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു. 'കഞ്ചാവ്' പ്രകൃതിയിൽ നിന്നുള്ളതാണ്, അതുപയോഗിക്കാം എന്നു പറയുന്നവരോട്, പ്രകൃതിയിൽ നിന്നുള്ള 'ഒതളങ്ങയും കാഞ്ഞിരവും ആവണക്കും കുന്നിക്കുരുവും എല്ലാം ഉപയോഗിച്ചു കാണിക്കൂ' എന്ന് തിരികെ ആവശ്യപ്പെടാനുള്ള ബോധമാണ് കുട്ടികളിലും ചെറുപ്പക്കാരിലും ഉണ്ടാവേണ്ടത്.
ആര്‍ക്കാണ് ഇതൊക്കെ ശ്രദ്ധിക്കാന്‍ സമയം ...
ReplyDeleteനമുക്ക് ചര്‍ച്ചിക്കാന്‍ സരിതയും പിന്നെ കുറെ അടിപാവടയും ഉണ്ടല്ലോ !!!
നല്ല എഴുത്തിനു നല്ല ആശംസകള്‍
@srus..
good one.. keep it up..
ReplyDeleteNice writting, cngrts..
ReplyDeleteമയക്കുമരുന്ന് എന്ന വന്‍ വിപത്തിനെപ്പറ്റി ബോധവാന്മാര് ആയില്ലെങ്കില്‍ വലിയ അപകടമുണ്ട്.
ReplyDeleteനല്ല പോസ്റ്റ് മോനെ...
നല്ല പോസ്റ്റ്... അഭിനന്ദനങ്ങള്‍
ReplyDeleteഎന്റെ ഒരു കൂട്ടുകാരന് ഇത് ഉപയോഗിക്കുമായിരുന്നു.....
ReplyDeleteഒരിക്കല്‍ ഞങ്ങള്‍ രണ്ടുപേരും കഞ്ഞാവിനെ കുറിച്ച് സംസാരിച്ചിരിക്കുമ്പോള്‍ ഞാന്‍ ഇതുവരെ ഇതിന്റെ റിജി അനുബവികാത്തത് അവനോട പറഞ്ഞു......... എനിക്ക് താല്പര്യവുമില്ല...
അപ്പൊ അവനെന്നോട് പറഞ്ഞേത് നീയൊക്കെ ഒരാണാണോ.. എന്ന്.......
അല്ലാ
ഞാനൊന്നു ചോദിച്ചോട്ടെ.... കല്ലുകുടിചാലും കഞ്ഞാവ് വലിച്ചാലും മാത്രേ ആണത്തം തെളിയുള്ള്........ ???
നന്നായിരിക്കുന്നു ത്വൽഹു...ഇതൊക്കെ അങ്ങ് കോവളത്തും മറ്റും ഉള്ള സംഗതി എന്ന മട്ടിൽ ശ്രദ്ധിക്കാതെ നടന്ന എന്നോട് നിന്റെ ഈ പോസ്റ്റ് കണക്കെ കാര്യങ്ങൾ പറഞ്ഞു തന്നത് അനിയൻ ആണ്..ഞെട്ടി പോയി..വലിയൊരു സാമൂഹ്യവിപത്ത് തന്നെയാണിത്..ഇതിനു എതിരെ പ്രതികരിച്ചാൽ മാധ്യമശ്രദ്ധ കിട്ടാത്തത് കൊണ്ടാകാം നിലവാരമില്ലാത്ത അസഭ്യങ്ങൾ നിറഞ്ഞ ഒരു കെട്ട് കടലാസുകൾ പണം കൊടുത്തു വാങ്ങി വായിക്കേണ്ട ഗതികേട് നമുക്കുണ്ടാകുന്നത്!
ReplyDeleteനല്ല പോസ്റ്റ് , ഭാവുകങ്ങള്‍..
ReplyDeleteഎടാ പരമ നാരി ബ്ലോഗ്ഗരെ നീ ബോബ് മാര്‍ലിയുടെ ടി ഷര്‍ട്ടും ബാഗും അല്ലെ ഉപയോഗിക്കുന്നത് .പരസ്യമായി അതിനെ പിന്തുനച്ചിട്ടു മാറി നിന്ന് കുറ്റം പറയുന്നോ ? ഇന്നത്തോടെ നീ അത് നിര്‍ത്തണം
ReplyDelete