Showing posts with label അനുഭവം ഗുരു. Show all posts
Showing posts with label അനുഭവം ഗുരു. Show all posts

Thursday, December 19, 2013

ന്യൂട്ടണ്‍-ഒരു സാമ ദ്രോഹി

ഇന്ന് ഫിസിക്സിന്റെ പുസ്തകം ഇത്രയും കട്ടികൂടാന്‍ കാരണക്കാരനായ ഒരു സാമ ദ്രോഹി. ഓരോ തവണ ഫിസിക്സിന്റെ പരീക്ഷ കഴിയുമ്പോഴും ലക്ഷ കണക്കായ വിദ്യാര്‍ഥി സമൂഹത്തന്റെ ശാപം കൊണ്ട് ഒരിക്കലും മോക്ഷം കിട്ടാതെ അലയുകയാണ് ആ മഹാന്റെ ആത്മാവ്. ഈ ലോകത്ത് സംഭവിച്ചതും, ഇനി സംഭവിക്കാന്‍ ഇരിക്കുന്നതും, ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ സകലമാന കാര്യങ്ങള്‍ക്കും മൂപ്പെര്‍ക്ക് മൂപ്പരുടേതായ മുടുന്തന്‍ ന്യായങ്ങളും, വട്ട് നിലപാടുകളും ഉണ്ടായിരുന്നു. ഫിസിക്സിന്റെ പുസ്തകത്തില്‍ പേജ് തികക്കാനായി ആരോ അതിനെ തിയറിയെന്നും ലോസ് എന്നുമൊക്കെ വിളിച്ചു. പുസ്തക താളുകളില്‍ തന്റെ പൊട്ടത്തരങ്ങള്‍ അച്ചടിമഷി പുരണ്ടതോടെ മൂപ്പരുടെ അഹങ്കാരം പത്തുമടങ്ങായി വര്‍ദ്ധിച്ചു. കണ്ണില്‍ കണ്ട സകല വസ്തുക്കളെയും കമന്റ്‌ അടിച്ചു, അതിനെ തിയറികളെന്നും, ലോസെന്നും, പോസ്റ്റുലേറ്റ്സെന്നുമൊക്കെ മൂപ്പെരുത്തന്നെ തരം തിരിച്ചു. നമ്മളെപ്പോലെ ചിന്താശേഷിയില്ലാത്ത കുറെ തലമുറകളെ അവന്‍ വഴി തെറ്റിച്ചു. മുന്നോട്ട് പോകുന്ന ബസ്‌ മുന്നോട്ടു പോകുമെന്നും, പിന്നോട്ട് പോകുന്ന ബസ്‌ പിന്നോട്ട് പോകുമെന്നും, മരത്തില്‍ നിന്നും കൊഴിയുന്ന ഇലകള്‍ താഴോട്ട് വീഴുമെന്നും ഒക്കെ പറഞ്ഞു നമ്മുടെ പൂര്‍വ പിതാക്കളെ ഇവന്‍ പറ്റിച്ചു. ഇന്നും അവന്റെ പൊട്ടത്തരങ്ങള്‍ നമ്മുടെ കുട്ടികള്‍ വള്ളി പുള്ളി തെറ്റാതെ മനപ്പാഠം പഠിക്കുന്നു.

ഇനിയിപ്പോ ഇതൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല. ഇതൊന്നുമല്ല രസം പണ്ട് സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഇങ്ങേരൊരു മന്ദബുദ്ധിയായിരുന്നു പോലും. ചെക്കന്‍ ഇവടെ പഠിച്ചിട്ട് ഒരു കാര്യോം ഇല്ലെന്നുപറഞ്ഞു അവന്റെ ടീച്ചര്‍ സ്കൂളില്‍ നിന്നും ഓനെ പറഞ്ഞു വിട്ടതാണത്രെ. എന്റെ അഭിപ്രായത്തില്‍ ഇന്ന് ആ ബലാലിനെക്കൊണ്ട് നമ്മള്‍ അനുഭവിക്കുന്ന ഹലാക്കിനൊക്കെ കാരണം ആ ടീച്ചറാണ്. ആ ടീച്ചര്‍ അന്ന് അവനെ സ്കൂളില്‍ നിന്നും പറഞ്ഞു വിട്ടില്ലായിരുന്നേല്‍ ഇന്ന് നമ്മള്‍ ഇതൊന്നും അനുഭവിക്കേണ്ടിവരില്ലായിരുന്നു. നമ്മളെപ്പോലെ ഏതെങ്കിലും മണ്ടന്മാര്‍ എഴുതി വച്ച പുസ്തകോം തിന്ന്, ബുദ്ധിയൊന്നും ഉപയോഗിക്കാതെ ചുമ്മാ നമ്മളെപ്പോലെ തന്നെ ജീവിച്ചു മരിച്ചു പോയേനെ. പഠിക്കാനുള്ള ബുദ്ധിയില്ലെന്ന് പറഞ്ഞു പറഞ്ഞു വിട്ട ഈ മണ്ടന്‍ എഴുതിവച്ച ഓരോന്ന് പഠിക്കേണ്ടത് ബുദ്ധിയുണ്ടെന്നു സ്വയം അഹങ്കരിക്കുന്ന നമ്മള്‍. എന്തൊരു വിരോധാഭാസം.

ഇങ്ങേര്‍ക്ക് ഇതിനുമാത്രം ലോസ്സും, തിയറീം ഒക്കെ എഴുതാന്‍ എവടെന്ന് ഇത്രേം  സമയം കിട്ടിയെന്നു അന്വേഷിച്ചു ഒരു പഠനം നടത്തിയപ്പോഴാണ് ആ ചരിത്ര സത്യം മനസ്സിലായത്. ഇങ്ങേര് മരിക്കുന്നത് വരെ കന്യകനായിരുന്നു പോലും. ആരേം കല്യാണം കഴിച്ചിട്ടില്ല, ഇനി വേറെ എവേടലും വച്ച് കന്യകത്വം കളഞ്ഞുപോയിട്ടുണ്ടോ എന്നറിയില്ല. ലോസ്സും, തിയറീസുമൊക്കെ എഴുതി കൂട്ടുന്നതിനിടയില്‍ ഇതിനൊക്കെ സമയം കിട്ടികാണാന്‍ വഴിയില്ല. ആ കഴപ്പ് മുഴുവന്‍ അദ്ദേഹം ലോസ്സും, തിയറീസുമൊക്കെ എഴുതി തീര്‍ത്തു എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. നാട്ടുകാരൊക്കെ കൂടി അങ്ങേരെ പിടിച്ചൊരു പെണ്ണ് കെട്ടിച്ചായിരുന്നേല്‍ കുറച്ചു നന്നായേനെ. 'വിജയിയായ ഓരോ പുരുഷന്റെയും പിന്നില്‍ ഒരു സ്ത്രീയുണ്ടെന്ന' തത്ത്വം വീണ്ടും വീണ്ടും പൊളിഞ്ഞടിയുകയാണ് എന്നും മനസ്സിലാക്കുക.

അന്ന് ആപ്പിള്‍ മരത്തിന്റെ ചോട്ടിലിരുന്നപ്പോള്‍ തലയില്‍ ആപ്പിള്‍ ചാടിയെന്നോ, എന്തോ ബോധോദയം ഉണ്ടായെന്നോ ഒക്കെ പറഞ്ഞു കേട്ടു. അന്ന് വല്ല പ്ലാവിന്‍റെയോ, തെങ്ങിന്റെയോ ഒക്കെ ചോട്ടില്‍ പോയിയിരുന്നെങ്കില്‍ നമ്മള്‍ കുറെ ജന്മങ്ങള്‍ രക്ഷപെട്ട് പോയേനെ. ഇനി അതൊന്നും പറഞ്ഞിട്ടൊരു കാര്യവും ഇല്ലല്ലോ... എല്ലാം നേരത്തെ എഴുതപെട്ടിരിക്കുന്നു.
  "രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തോളിലെട്ടി നടത്തുനതും ഭവാന്‍       
മാളികമുകളിലേറിയ മന്നന്‍റെ തോളില്‍ മാറാപ്പു കേട്ടുനതും ഭവാന്‍"

Tuesday, September 24, 2013

വിത്യസ്ഥനായ ഞാനും എന്റെ പേരും

എന്നെ പോലെത്തന്നെ വിത്യസ്തമായ ഒന്നാണ് എന്റെ പേരും. നമ്മുടെ നാട്ടില്‍ വളരെ കുറച്ചുമാത്രം കേട്ടിട്ടുള്ള ഒരു പേരാണ് 'ത്വല്‍ഹത്ത്' എന്നത്. നമ്മളെ തിരിച്ചറിയാനുള്ള ഏറ്റവും അടിസ്ഥാനപരമായ മാര്‍ഗമാണല്ലോ നമ്മുടെ പേര്. അതിനാല്‍ അത് മറ്റുള്ളവരില്‍ നിന്നും വിത്യസ്തമാകുന്നതാണ് പരമാവധി നല്ലത്. ഉദാഹരണത്തിനു, എന്റെ സ്കൂളില്‍ നിന്നും എന്നെ തിരിച്ചറിയാന്‍ എന്റെ പേര് മാത്രം മതി, കാരണം ഈ പേരില്‍ എന്റെ സ്കൂളില്‍ ഞാന്‍ മാത്രമേ ഉള്ളു. മറിച്ചു നിങ്ങള്‍ അന്വേഷിച്ചു വരുന്നത് 'ബൈസില്‍' എന്ന പേരുള്ള ഒരാളെയാണെങ്കില്‍ അവന്റെ ക്ലാസും, ഡിവിഷനും, അപ്പന്റെ പേരും, അപ്പൂപന്റെ പേരും, കുടുംബ പേരും,സ്ഥല പേരും ഒക്കെ പറഞ്ഞാലും നിങ്ങള്‍ക്ക് ആളെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടായിരിക്കും കാരണം എന്റെ ക്ലാസ്സില്‍ തന്നെ ആ പേരില്‍ ഏഴു മഹാന്മാരുണ്ട്. അതില്‍ത്തന്നെ ഒരേ ഇന്‍ഷലും ഉള്ളവരും ഉണ്ട്. ക്ലാസ്സിന്റെ ഏറ്റവും പുറകിലെ ബെഞ്ചില്‍ ഇരുന്നു 'ബൈസിലേ' എന്നൊന്നു നീട്ടി വിളിച്ചാല്‍, തിരിഞ്ഞു നോക്കുന്നത് ഏഴു മുഖങ്ങള്‍ ആയിരിക്കും. മറിച്ചു കോതമംഗലം ടൌണില്‍ നിന്നുകൊണ്ട് 'ത്വല്‍ഹത്തേ' എന്നുവിളിച്ചാല്‍ തിരിഞ്ഞുനോക്കാന്‍ മിക്കവാറും ഞാന്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.

എന്റെ പേര് ഉച്ചരിക്കാന്‍ അല്‍പം ബുദ്ധിമുട്ടായതിനാല്‍ പലരും പല രീതിയിലാണ്‌ ഉച്ചരിക്കുന്നത്. പുതിയ സ്കൂളില്‍ ആദ്യമായി ഹാജര്‍ വിളിക്കുമ്പോഴാണ് ബഹുരസം. പുതിയ ടീച്ചര്‍മാര്‍ എന്റെ പേര് വിളിക്കുന്നത്‌ കേട്ടാല്‍ ചിരിച്ചു ചിരിച്ചു ക്ലാസ്സിലിരിക്കുന്ന എല്ലാവരും മണ്ണ് തപ്പും. ഹാജര്‍ വിളിക്കുമ്പോ അവരുടെ മുഖത്ത് ഭാവാവിത്യാസം കാണുമ്പോള്‍ തന്നെ ഞാന്‍ എഴുന്നേറ്റുനിന്നു ഹാജര്‍ പറയും. എന്തുചെയ്യാനാ ഞാന്‍ ഒരു വിശാല ഹൃദയനായി പോയില്ലേ. ദൈവമേ ഈ വിശാല മനസ്കത എനിക്കൊരു ശാപമാക്കരുതേ. പതുക്കെ പതുക്കെ അത് കൃത്യമായി ഉച്ചരിക്കാന്‍ അവരും പഠിക്കും. ഈ ലോകത്ത് അസാധ്യമായി ഒന്നും തന്നെയില്ല എന്ന് തെളിയിക്കുകയാണ് അവര്‍.  അതുപോലെ സ്കൂളിലെ അഡ്മിഷന്‍ രജിസ്റ്ററില്‍ എന്റെ പേരിനു നേരെ 'ഫീമെയില്‍' എന്നാണ് ഇട്ടിരുന്നത്. അത് ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചറുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ടീച്ചര്‍ തന്ന മറുപടി കേട്ട് ക്ലാസ്സിലിരുന്നു എല്ലാവരും വീണ്ടും ചിരിച്ചു. ഞാന്‍ ക്ലാസ്സില്‍ വന്നപ്പോഴാണത്രെ ഞാനൊരു ആണ്‍കുട്ടിയാണെന്ന് അവര്‍ അറിഞ്ഞത്. പേര് കേട്ടാല്‍ ഒരു പെണ്‍കുട്ടിയാണെന്നാണത്രെ തോന്നുന്നത്.

പേരിനെക്കുറിച്ച് പറയുമ്പോള്‍ മറ്റൊരു കാര്യംകൂടി പറയാതിരിക്കാന്‍ പറ്റില്ല. ഒരു ദിവസം
ഒരു ആശുപത്രിയില്‍ പോയതാണ് സംഭവം. ഡോക്ടറെ കാണാനായി ചീട്ട് എടുത്തതിനുശേഷം ഞാന്‍ കാണാന്‍ ഉദ്ദേശിക്കുന്ന ഡോക്ടറുടെ മുറിയുടെ മുന്‍പില്‍ ഇട്ടിരിക്കുന്ന ഒരു മരത്തിന്റെ ബെഞ്ചില്‍ ഇരുന്നു. അത്യാവശ്യം തരക്കേടില്ലാത്ത രീതിയില്‍ തിരക്കുണ്ട്‌. ഓരോരുത്തര്‍ ഇറങ്ങുന്നതനുസരിച്ച്‌ നേഴ്സ് പുറത്തിറങ്ങി അടുത്തയാളുടെ പേര് വിളിക്കും. ചീട്ട് ഇടുത്ത ക്രമത്തിലാണ് പേര് വിളിക്കുന്നത്‌. കുറെ നേരം ഇരുന്നിട്ടും എന്റെ പേര് വിളിക്കുന്നില്ല. എനിക്കുശേഷം വന്ന പലരും ഡോക്ടറെ കണ്ടു. ഇത്രയും നേരം ക്ഷമിച്ചിരുന്ന എന്നില്‍ രോഷത്തിന്റെ മുല്ലപെരിയാര്‍ പൊട്ടി, നേഴ്സിനോട് കലിപ്പ് മുഴുവന്‍ തീര്‍ത്തു. നേഴ്സ് എന്നോട് പേര് ചോദിച്ചു, ഞാന്‍ അതങ്ങ് പറഞ്ഞു കൊടുത്തപ്പോള്‍ തന്നെ ഒരു ചീട്ട് ഇടുത്തു കാണിച്ചിട്ട് 'ഇതാണോ പേര്' എന്ന് ചോദിച്ചു. ഞാന്‍ തലയാട്ടി. അടുത്തത്‌ എന്നോട് കേറി ഡോക്ടറെ കണ്ടോളാനും പറഞ്ഞു.
എന്റെ ചീട്ട് പണ്ടേ വന്നതാണ്‌, പേര് വിളിക്കാന്‍ അറിയാത്തതുകൊണ്ടാണ് നേഴ്സ് വിളിക്കാതിരുന്നത്. ഡോക്ടറെ കണ്ടതിനുശേഷം ഇറങ്ങി വന്നപ്പോള്‍ ഒരു ചിരിയോടുകൂടി നേഴ്സ് കാര്യം പറഞ്ഞത്.

Saturday, April 13, 2013

എന്‍റെ ഓരോ (അത്യ) ആഗ്രഹങ്ങള്‍

ചെറുപ്പത്തില്‍ എനിക്കൊരു JCB ഡ്രൈവര്‍ ആവാനായിരുന്നു ആഗ്രഹം. എന്‍റെ വീടിന്‍റെ മുന്‍പിലൂടെ പോകുന്ന റോഡ്‌ പണിയാന്‍ വരുന്ന JCB ക്കാരനോട് എനിക്ക് ആരാധന ആയിരുന്നു. അങ്ങനെ എന്‍റെ മനസ്സിലെ ആദ്യ റോള്‍ മോഡല്‍ ആ JCB ക്കാരന്‍ തന്നെ ആയി.



കാലചക്രം കറങ്ങിയപ്പോൾ എന്റെ ആഗ്രഹങ്ങളിലും മാറ്റം സംഭവിച്ചു. JCB ഡ്രൈവർ ആകാൻ കൊതിച്ച ഞാൻ പിന്നെ ഒരു പോലീസുകാരൻ അകന്നതു സ്വപനം കാണാൻ തുടങ്ങി. ചുമ്മാ ഒരു പോലീസ് അല്ല, കള്ളന്മാരെ ഒക്കെ ഇടിച്ചു തെറുപിക്കുന്ന പോലീസ്. അതെ കള്ളന്മാരെ ഒക്കെ കുനിച്ചു നിറുത്തി ഇടിച്ചു, പരിപ്പ് ഇടുക്കണം എന്ന് എന്റെ ഒരു ആഗ്രഹമാരുന്നു. അങ്ങനെ ഒരു പോലീസെ ആകുന്നതും സ്വപ്നം കണ്ടു ഞാൻ അങ്ങനെ കാലം കഴിച്ചു കൂട്ടി. പരന്തു കഹാനി മേം ഏക്‌ ട്വിസ്റ്റ്‌ ഹോ ഗയാ


ഞാൻ നാലക്ഷരം പഠിക്കാൻ പോയ കാലം. ക്ഷമിക്കണം, ഞാൻ പോയതല്ല എന്നെ നിർബന്ധിച്ചു കൊണ്ടാക്കിയതാണ്. പിള്ളേരുടെ അടുത്ത് പോലീസും കള്ളനും കളിക്കാൻ പോയ  സമയം. ഞാന്‍ വലിയ പോലീസ് ആണെന്ന് പറഞ്ഞു, നല്ല തടിയന്മാരെ പെരുമാറാന്‍ പോയി. ഞാന്‍ എന്നെങ്കിലം പോലീസ് ആകും, നിന്നെ ഒക്കെ അപ്പൊ ഇടുതോളം എന്ന് പറഞ്ഞിട്ടൊന്നും ഒരു രക്ഷയും ഉണ്ടായിരുന്നില്ല, പിള്ളേരു നെഞ്ചത്ത് കേറി പൊങ്കാല ഇട്ടിട്ടു പോയി.
അതോടെ പോലീസുകാരന്‍ ആകാനുള്ള എന്‍റെ ആഗ്രഹം ഞാന്‍ എട്ടായി മടക്കി പോക്കറ്റില്‍ വച്ചു

പിന്നീടു എനിക്കൊരു കൃത്യമായ ആഗ്രഹം ഇല്ലാതായി. സിനിമകള്‍ കാണുമ്പോള്‍ എന്‍റെ ആഗ്രഹങ്ങളും മാറി കൊണ്ടിരുന്നു. സിനിമയില്‍ നമ്മുടെ മമ്മുക്കയും, ലാലേട്ടനും ഒക്കെ പല പല കഥാപത്രങ്ങളുമായി വരുമ്പോള്‍,  എന്‍റെ ആഗ്രഹവും അതിനനുസരിച്ച് മാറി മാറി വരും. മമ്മുക്ക CBI ആയി വിലസിയ സിനിമകള്‍ കണ്ടാല്‍ എനിക്ക് CBI ആകാന്‍ ആഗ്രഹം ഉദിക്കും.
ലാലേട്ടന്‍ കച്ചവടക്കാരന്‍ അയാള്‍ എനിക്കും കച്ചവടക്കാരനാകണം.
ഇതൊരു അസുഖം ആണോ???

പലരും എന്നോട് പലപ്പോഴും നിനക്ക് എന്താവാനാണ് ആഗ്രഹം എന്ന് ചോദിക്കാറുണ്ട്.  പലരോടം ഞാൻ പല രീതിയിലാണ്‌ ഉത്തരം പറഞ്ഞത്. അതിനു കാരണവും ഉണ്ട് എനിക്കങ്ങനെ കൃത്യമായ ഒരു ആഗ്രഹവും ഉണ്ടായിരുന്നില്ല. പക്ഷെ റിസൾട്ട്‌ വരുന്നതോടു കൂടി  പിന്നെ ആരും ഈ ചോദ്യം ചോദിക്കും എന്നെനിക്കു തോന്നുന്നില്ല. റിസൾട്ട്‌ വരുന്നതോടു കൂടി, ഇവൻ ഇങ്ങനെ പോയാൽ പലതും ആവും എന്ന് എല്ലാവര്ക്കും മനസ്സിലാകും.

പക്ഷെ എനിക്ക് ഇപ്പൊ എന്താവണം എന്നൊക്കെ ഉള്ള ആഗ്രഹം ഉണ്ടാകുന്നുണ്ട്.  എനിക്ക് പണ്ട് മുതലേ ഉള്ള ഒരു ആഗ്രഹമാണ് ലോക രാഷ്ട്രങ്ങൾ ഒക്കെ ഒന്ന് ചുറ്റികറങ്ങി കാണണം എന്ന്. പക്ഷെ അതിനൊക്കെ ഒരു പാട് കാശു വേണമല്ലോ. അതുകൊണ്ട് ആ ആഗ്രഹം ഞാന്‍ പുറത്തു പറയാതെ എന്‍റെ മനസ്സിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ തന്നെ വച്ചു. പക്ഷെ ലോകം മുഴുവന്‍ ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ നടന്ന സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങരയെ പറ്റി ഞാന്‍ കേട്ടു. സഞ്ചാരം സി.ഡികള്‍ കാണാനും ഇടയായി. അങ്ങനെ പുള്ളിയോടൊപ്പം ഒരു അസിസ്റ്റന്റ്റ് ആയി പോയാലോ എന്ന് ഞാന്‍ കുറെ നാളായി ആലോചിച്ചിരുന്നു. പക്ഷെ കഹാനി മേം വീണ്ടും ട്വിസ്റ്റ്‌ താ.
ഞാന്‍ ആലോചിച്ചു കഴിഞ്ഞപ്പോഴേക്കം പുള്ളി ആ പരിപാടി നിര്‍ത്തി.
പണി നൈസായിട്ടു പാളി.

എന്‍റെ ഓരോ കഷ്ട കാലം എന്നല്ലാതെ എന്ത് പറയാനാ. പക്ഷെ ഇപ്പൊ വേരെയൊരു മാര്‍ഗം ഉണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി ആയാല്‍ എന്‍റെ ആഗ്രഹം പൂവണിയും എന്നാണ് എന്‍റെ വിശ്വാസം.

Wednesday, November 14, 2012

കൌതുകം ബുക്ക്‌ സ്റ്റാള്‍

ആദരനീയരായ ഭൂലോക ഗുരുക്കന്മാരെ, എന്റെ ഈ വിലകുറഞ്ഞ ബ്ലോഗ്‌ വായിച്ചു വിലയേറിയ സമയം കളയുന്ന സഹോദരങ്ങളെ. ഏകദേശം അഞ്ചു എട്ടു മാസമായി ഞാന്‍ ഭൂലോകത്ത് നിന്നും പുറത്തുനിന്നുമായി ധാരാളം  തെറിവിളികളും, വിമര്‍ശനങ്ങളും, ഭീഷണികളും  സന്തോഷപൂര്‍വം ഏറ്റുവാങ്ങി മുന്നേറുന്നു. ഇനിയും നിങ്ങളുടെ തെറിവിളികള്‍ക്ക്  കാതോര്‍ത്തു അല്ലെങ്കില്‍ വേണ്ട ബ്ലോഗും തുറന്ന് ഞാനിരിക്കുന്നു. എന്തയാലും നിങ്ങള്‍ക്ക് വീണ്ടും തെറി വിളിക്കാന്‍ ഒരു അവസരം സൃഷ്ടിക്കുനതില്‍ ഞാന്‍  അങ്ങേയറ്റം സന്തോഷവാനാണ്.

 ഇന്ന് ഞാന്‍ ഇവടെ പോസ്റ്റുന്ന ഒരു കഥയാണ് . ഒരു പോക്കറ്റില്‍ ഒതുങ്ങുന്ന ഇംഗ്ലീഷ്-മലയാളം പോക്കറ്റ്‌ നിഘണ്ടു വാങ്ങാന്‍ പോയ കഥ. എനിക്ക് ഈ ഇംഗ്ലീഷില്‍ ഭയങ്കര പരിജ്ഞാനം കൊണ്ട് ചില കുലംകുതികള്‍ ഇംഗ്ലീഷില്‍  ചാറ്റ് ചെയ്യുമ്പോള്‍ എനിക്ക് ഒന്നും പിടികിട്ടാറില്ല. അത് കൊണ്ട്  12 കായ്‌  മുടക്കി ആണെങ്കില്‍ ഒരു നിഘണ്ടു വാങ്ങാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ ഞാന്‍ ഒരു 12 രൂപയുടെ dictionary വാങ്ങാന്‍ ഗൂഗിളില്‍ കേറി സെര്‍ച്ച്‌ ചെയ്തു നോക്കി. എവിടെ ഗൂഗിള്‍ അമ്മാവനു നമ്മളോട് എന്തോ പുച്ഛം.  ഞാന്‍ പന്ത്രണ്ടു രൂപയ്ക്കു നിഘണ്ടു ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ എന്റെ അടുത്ത അങ്ങേരു ചോദിക്കുവാ '' പന്ത്രെണ്ട് രൂപയുടെ നിഘണ്ടു ആണോ നിങ്ങള്‍ ഉദ്ദേശിച്ചത്?? did u mean............." അങ്ങേര്‍ക്കു അത് ചോദിക്കേണ്ട ആവിശ്യം   ഉണ്ടോ???

 12 രൂപയുടെ dictionary ഒക്കെ വാങ്ങാന്‍ പോവുകയല്ലേ. എന്റെ ഫ്രണ്ട്സ് ഒക്കെ ഇത് കേട്ട് ഒന്ന് ഞെട്ടണം, എന്തയാലും അവരുടെ ഒക്കെ അഭിപ്രായം അറിയാം. ഇത്രയും വിലയുള്ള സാധനം വാങ്ങുമ്പോള്‍ അവരുടെ suggestions അറിയാതെ വാങ്ങുന്നത് മോശം അല്ലെ?? ഏതു ബ്രാന്‍ഡ്‌ വാങ്ങണം??? ഏതാണ്  കൂടുതല്‍ ലാഭം??? എവിടെ നിന്ന് വാങ്ങണം??? തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ അറിയാനായി ഞാന്‍ നമ്മുടെ സുക്കെര്‍ ബെര്‍ഗിന്റെ മുഖപുസ്തകത്തില്‍ ( Facebook ) ഞാനൊരു dictionary വാങ്ങാന്‍ പോകുന്ന വാര്‍ത്ത  ഞാന്‍ പങ്കുവച്ചു. ദാ ചറ പിറ notification വരുന്നു. അവന്‍ commented on your status, ഇവന്‍ commented on your status, അവള്‍ commented on your status,  മറ്റവള്‍ commented on your status.  എന്നിങ്ങനെ notification ന്റെ ഒരു പ്രവാഹം തന്നെ. അത് വാങ്ങണം, ഇത് വാങ്ങണം. മറ്റത് വാങ്ങണം, മറച്ചത്  വാങ്ങണം. അവസാനം 12 രൂപയും വണ്ടികൂലിയും അഞ്ചും അഞ്ചും 10 രൂപയും . ആകെ 22 രൂപയുമായി വീട്ടില്‍ നിന്നിറങ്ങി.


"മോനെ സൂക്ഷിച്ചു പോണേ.......... ഇത്രയും കാശു കൊണ്ട് തനിയെ പോകണ്ടായിരുന്നു. വേറെ ആരെയെങ്കിലും നിനക്ക് കൂടെ കൂട്ടന്‍ പാടില്ലായിരുന്നോ"


"കൂടെ പോരുന്നവന് വണ്ടി കൂലിയും,  നാരങ്ങ  വെള്ളവും വാങ്ങി കൊടുക്കേണ്ടി വരും"

"എങ്കില്‍ നീ തനിയെ പോയാല്‍  മതി"

 ബസ്സില്‍ കയറി കീറി നുറുങ്ങിയ അഞ്ചിന്റെ നോട്ടു ബസ്‌ കണ്ടക്ടര്‍ക്കു  വച്ച് നീട്ടിയിട്ടു റ്റിക്കെറ്റും വാങ്ങി പിടിച്ചു ഒരു സീറ്റില്‍ നീണ്ടു നിവര്‍ന്നു അങ്ങ് ഇരുന്നു.ഞാന്‍ പതിവു പോലെ 50 പൈസ കൊടുത്തിട്ട് ഇരിക്കുന്നത്  പോലെ തോന്നിയ  ബസ്സില്‍ മണി അടിക്കുന്ന കിളി എന്നോട് ചെറുതായി ഒന്ന്  ചൂടായി. ഞാന്‍  പിടക്കുന്ന അഞ്ചിന്റെ ടിക്കറ്റ്‌ കാണിച്ചപ്പോള്‍ പാവം ചമ്മി പോയി ഡബിള്‍ ബെല്‍ അടിച്ചു. അങ്ങനെ വണ്ടി അരിച്ചരിച്ചു പട്ടണത്തില്‍ എത്തി

അങ്ങനെ ഞാന്‍ ആദ്യം കണ്ട ബുക്ക്‌ സ്റ്റാളില്‍ ഓടി കയറി. dictoinary എന്ന് പറഞ്ഞതും പുള്ളി പല പല ഭയങ്കരന്‍ നിഘണ്ടുകള്‍ എനിക്ക് മുന്‍പില്‍ വിടുത്തി വച്ച്, എന്നിട്ട് എന്നോട് ചോദിച്ചു "മോന്
ഇതില്‍ ഏതാ വേണ്ടത് ?"

"എന്‍റെ പോന്നു ചേട്ടാ...... ഇത്രേം വലിയ dictionary ചുമന്നു കൊണ്ട് പോകാന്‍ എനിക്ക് പറ്റില്ല.
ഇങ്ങള്‍ ചെറിയ dictionary വല്ലതും ഉണ്ടെങ്കില്‍ ഇടുക്ക് ചേട്ടാ"

എന്താണാവോ ഇങ്ങനെ പറഞ്ഞപ്പോള്‍ത്തന്നെ പുള്ളി നിഘണ്ടുവില്‍ ഇല്ലാത്ത കുറെ വാക്കുകള്‍ പറയാന്‍ തുടങ്ങി. ഞാന്‍ ഓടി. അടുത്ത ബുക്ക്‌ സ്റ്റാളില്‍ കേറി വീണ്ടും നിഘണ്ടു ചോദിച്ചു.
അങ്ങനെ ആ ചേട്ടന്‍ കടയുടെ ഉള്ളിലേക്ക് കേറി പോയി. തിരിച്ചു വന്നപ്പോള്‍ കയ്യില്‍ ഒരു സുറിയാനി നിഘണ്ടുവും ഉണ്ടായിരുന്നു. ഞാന്‍ കടയുടെ ബോര്‍ഡില്‍ നോക്കിയപ്പോള്‍ എനിക്ക് കാര്യം മനസ്സിലായി. അതൊരു ക്രിസ്ത്യന്‍ ബുക്ക്‌ സ്റ്റാള്‍ ആയിരുന്നു.

അങ്ങനെ വേറൊരു ബുക്ക്‌ സ്റ്റാളില്‍ കേറി അവിടെ ചെന്നപ്പോള്‍ എനിക്കൊരു സത്യം മനസ്സിലായി ഈ പോക്കറ്റ്‌ dictionary ഉണ്ടല്ലോ അത് വെറും കൌതുകത്തിനു മാത്രം ഉള്ളതാണെന്ന്. ആ സത്യം എനിക്ക് പറഞ്ഞു തന്ന കൌതുകം ചേട്ടന് ഒരു നന്ദിയും കൊടുത്ത്. ഞാന്‍ നിഘണ്ടു വാങ്ങാന്‍ കൊണ്ടുവന്ന പന്ത്രെണ്ട് രൂപയ്ക്കു തൊട്ടു അപ്പുറത്തെ ചായ കടയില്‍ നിന്നും ചായയും ബോണ്ടയും കഴിച്ചു പട്ടണം വിട്ടു.

Tuesday, July 17, 2012

എന്തിനി കൊല- ചതി

തുമ്പയിലെ ശാസ്ത്രജ്ഞരെ സംബന്ധിച്ച് 12 മുതല്‍ 18 മണിക്കൂര്‍ വരെ ജോലി ചെയ്യുക എന്നത് ഒരു പുത്തിരി അല്ല. ഒരു കൂടം ശാസ്ത്രജ്ഞര്‍ തന്റെ ബോസ്സിന്റെ ഇഷ്ട്ട പ്രകാരം ജോലി ചെയ്തു കൊണ്ടിരിക്കുന്നു

ഒരു ദിവസം ഒരു ശാസ്ത്രജ്ഞന്‍ തന്റെ ബോസ്സിനോട് ചോദിച്ചു; ''സര്‍, ഞാന്‍ എന്റെ കുട്ടികള്‍ക്ക് വാക്കുകൊടുത്തു എന്റെ കുട്ടികളെ Exhibition കാണിക്കാന്‍ 5.00 pm കൊണ്ട് പോകാം എന്ന്. അതുകൊണ്ട് എന്നെ ഇന്ന് നേരത്തെ വിടണം. ബോസ്സ് അതിനു സമ്മതം മൂളുകയും ചയ്തു. ശാസ്ത്രജ്ഞന്‍ സന്തോഷമായി ജോലി തുടര്‍ന്നു, പിന്നീട് സമയം നോക്കിയപ്പോള്‍ 8.00 pm ആയിരുന്നു.

അപ്പോഴാണ് തന്റെ മക്കള്‍ക്ക്‌ കൊടുത്ത വാക്കിനെ കുറിച്ച് അദ്ദേഹം ഓര്‍ത്തത്‌....., അപ്പോള്‍ തന്നെ അദ്ദേഹം വീടിലേക്ക് തിരിച്ചു. വീട്ടില്‍ ചെന്നപ്പോള്‍ തന്റെ കുട്ടികളെ കാണാന്‍ സാധിച്ചി ല്ല, കുട്ടികളെ അന്വേഷിച്ചപ്പോള്‍ ഭാര്യ പറഞ്ഞു അപ്പൊ നിങ്ങള്‍ ഒന്നും അറിഞ്ഞില്ലേ താങ്കളുടെ ബോസ്സ് 5.00 മണിക്ക് ഇവടെ വന്നു കുട്ടികളെ Exhibition കാണാന്‍ കൊണ്ട് പോയല്ലോ..

ഈ ബോസ് ആരായിരുന്നു എന്നറിയാമോ??അതാണ്  APJ അബ്ദുല്‍ കലാം, അതായിരുന്നു APJ അബ്ദുല്‍ കലാം, അതായിരിക്കണം നമ്മുടെ അടുത്ത രാഷ്‌ട്രപതി എന്ന് ആഗ്രഹിക്കുന്തും തെറ്റല്ല.



അതിനായി ഫേസ് ബുക്കില്‍ പേജ് ഉണ്ടാക്കുന്നതും, ഗ്രൂപ്പ്‌ ഉണ്ടാക്കുന്നതും, WE WANT ABDUL KALAM AS NEXT PRESIDENT എന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതും തെറ്റല്ല. രാഷ്‌ട്രപതി എന്ന് പറഞ്ഞു ഖജനാവിലെ കാശു കൊണ്ട് ഓസിനു ലോകം മുഴുവന്‍ ചുറ്റുന്ന ഒരു രാഷ്ട്രപതിയെ അല്ല ഇന്ത്യ എന്നാ മഹാരാജ്യത്തിന് വേണ്ടത്‌ എന്ന എല്ലാ ഇന്ത്യ കാരനെയും പോലെ ചിന്തിച്ചു ഞാനും. അതും ഒരു തെറ്റല്ല.

കാലാം അവസാനം ഞാന്‍ മത്സരിക്കുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അകെ തകര്‍ന്നു പോയി.
ഞാന്‍ മാത്രമല്ല അത്  ഷെയര്‍ ചെയ്തവര്‍ മുഴുവന്‍ ശശി ആയി. 

ഹോ...... ഞാന്‍ ഷെയര്‍ ചെയ്ത ഷെയറുകള്‍ മുഴുവന്‍ എന്റെ ബ്ലോഗിന്റെ ലിങ്കായിരുന്നെങ്കില്‍
ഒരു പക്ഷെ എന്റെ ബ്ലോഗ്‌ എങ്കിലും നാലുപേരു  വിസിറ്റ് ചെയ്യുമായിരുന്നു.

Tuesday, May 15, 2012

NOKIA യുടെ പതനം എന്തുകൊണ്ട് ???




14 വര്‍ഷമായി നമ്മളൊക്കെ മൊബൈല്‍ ഫോണിനു പര്യായം പറഞ്ഞത് നോക്കിയ എന്നായിരുന്നു.
എങ്കില്‍ ഇപ്പോള്‍ അതിനു മാറ്റം വന്നു കൊണ്ടിരിക്കുന്നു.
ഈ അടുത്ത ഇടയ്ക്കു നാം പത്രങ്ങളിലൊക്കെ വായിച്ചു കാണാം ( അങ്ങനെ ഒരു ശീലം ഇല്ലാത്തവര്‍ ക്ഷമിക്കുക) പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാവ്‌ എന്ന വിശേഷണം നോക്കിയക്ക് നഷ്ട്ടമായി. പകരക്കാരന്‍ മറ്റാരുമല്ല SAMSUNG തന്നെ.

എന്റെ രണ്ടു അനുഭവങ്ങള്‍ കൊണ്ട എനിക്ക് മനസ്സിലായി എന്തുകൊണ്ടാണ് നോക്കിയ ഇന്ന് എന്തൊക്കയോ പോയ അണ്ണാനെ പോലെ ഇരിക്കുന്നതെന്ന്, ആ നഗ്നമായ സത്യം നിങ്ങളോട് ഞാന്‍ പങ്കുവയ്ക്കാം. ഞാന്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പ്‌ നോക്കിയ കെയര്‍ സന്ദര്‍ശിച്ചിരുന്നു. എന്റെ ഒരു ഫോണിന്റെ ഡാറ്റാ കേബിള്‍ പോര്‍ട്ട്‌ കേടായതാണ് കാരണം. രണ്ടു മണിക്കൂര്‍ കഴിഞ്ഞു തിരിച്ചു കിട്ടി പക്ഷെ കംപ്ലൈന്റ്റ്‌ ശരിയായില്ല.  "ഈ ഫോണ്‍ പുറത്താരോ അഴിച്ചിട്ടുണ്ട് " അഴിച്ച ഫോണ്‍ ന്നനാകില്ലാത്തത് കൊണ്ട് ഞാന്‍ തിരിച്ചു പോന്നു. പിന്നീട് അതേ ഫോണ്‍ SOFTWARE കംപ്ലൈന്റ്റ്‌ ആയപ്പോള്‍ വേറൊരു മൊബൈല്‍ കടയില്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍, ഡാട്ടാ കേബിള്‍ നന്ന്ക്കി തരുകയും ചെയ്തു.
Nokia Care കാരന്‍ ഇനി ഒരു രക്ഷയുമില്ല. അറിയിക്കനുള്ളവരെ ഒക്കെ അറിയിച്ചോ എന്ന് പറഞ്ഞ ഫോണാണ് ഇപ്പോള്‍ കുട്ടപ്പനായി നടക്കുന്നു. ഇതാണ്  Nokia. 

ഇനി വേറൊരു സംഭവം കൂടി പറയാം, വേറൊരു ദിവസം വേറൊരു സെറ്റ്‌  ഹാങ്ങ്‌ ആവുന്നത് കൊണ്ട്  നോക്കിയ കാറില്‍ കൊടുത്തു.  ചുമ്മാ സെറ്റ്‌ അഴിച്ചു നോക്കിയ നോകിയാകാരന്‍ പറയുവ ഇതിന്റെ ഉള്ളില്‍ വെള്ളം കേറി എന്ന്. ചേട്ടാ ഇതുവരെ വെള്ളത്തില്‍ ചാടിയിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ അങ്ങേരു പറയുവാ കയില്ലേ വിയര്‍പ്പ് വല്ലതും ഉള്ളില്‍ കേറിയതയിരിക്കും എന്ന്.

മുകളില്‍ തന്നിരിക്കുന്ന ഉദാഹരണത്തില്‍ നിനും നമുക്ക് മനസിലാക്കാം എന്ത്കൊണ്ട്  Nokia ക്ക്  പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാവ്‌ എന്ന വിശേഷണം നോക്കിയക്ക് നഷ്ട്ടമായി എന്ന്.
 നോക്കിയ ഹാന്‍ഡ്‌ സെറ്റ്‌  ഉപയോക്കിന്നവര്‍ ഒരു നിമിഷം നിങ്ങള്‍ ഒരിക്കലും മൊബൈല്‍ ഫോണ്‍ കയ്യില്‍ പിടിക്കരുത്. കയ്യിലെ ചെറിയ വിയര്‍പ്പ് തുള്ളികള്‍ താങ്കളുടെ മൊബൈലിന്റെ ഉള്ളിന്റെ ഉള്ളിലുള്ള ബോര്‍ഡ്‌ ഷോര്‍ട്ട് ആകും. 

 

ദേ.... ഈ ഫോട്ടോയില്‍ കാണുന്നതുപോലെ ആരും നോക്കിയ ഫോണ്‍ പിടിക്കരുത് , കൈയിലുള്ള വിയര്‍പ്പ് താങ്കളുടെ മൊബൈലിന്റെ ഉള്ളിന്റെ ഉള്ളിലുള്ള ബോര്‍ഡ്‌ ഷോര്‍ട്ട് ആകും.

Tuesday, April 3, 2012

എന്റെ വെള്ളിരിക്കാ പട്ടണം

എന്റെ വീട്ടില്‍ എന്റെ സ്വന്തം  വെള്ളിരിക്കാ പട്ടണത്തില്‍ ഉണ്ടായ ഒരേ ഒര വെള്ളിരിക്ക ആണ് ഇത്‌ . ആരും കണ്ണുവക്കരുത്. നട്ടുനനച്ചു
( താഴെ വച്ചാല്‍ ചെറിയ ചെറിയ... ഉറുമ്പരിക്കും; തലയില്‍ വച്ചാല്‍ ചെറിയ ചെറിയ.... പേനരിക്കും) വളര്‍ത്തിയ എനിക്ക് തിന്നാന്‍ ഒരു വെള്ളിരിക്കയെ ഉണ്ടയോളൂ. അതും അഞ്ച് ആറു തവണ നട്ടപ്പോള്‍ ഉണ്ടായതാണ്.

Friday, March 16, 2012

സെന്റ്‌ ഓഫായി


മാലിക് ദീനാര്‍ പബ്ലിക്‌ സ്കൂളിലെ ഒരു പത്താം ക്ലാസ്സ്‌ കൂടി ആ കലാലയത്തിന്റെ പടിയിറങ്ങി.
സാദാരണ ഒമ്പതാം ക്ലാസ്സാണ് അവര്‍ക്ക് സെന്റ്‌ ഓഫ്‌(പപസും, ചായയും) നല്‍കി പോനത്.
പക്ഷെ ഒമ്പതാം ക്ലാസ്സിന്റെ ഓവര്‍ പോപുലറേന്‍ കണക്കിലെടുത്ത് അവനവന്‍ തന്നെ അവന്റെ പപ്സിന്റെയും ചായയുടെയും കാശ് കൊടുക്കാന്‍ തീരുമാനമായി. അവരുടെ ഭാഗ്യം അടിവാദ് കവലയില്‍ പോയി പപസും ചായയും കഴിച്ചോ എന്ന് പറഞ്ഞില്ലാലോ.

ഏതായാലും അവര്‍ക്ക് എട്ടിന്റെ പണിയാണ് (आट का काम मिला) കൊടുത്തത്. കഴിഞ്ഞ തവണത്തെ പത്താം ക്ലാസ്സിനും പപസും ചായയും കൊടുത്തതും അവര്‍, അവര്‍ തിന്ന പപ്സിന്റെ കാശ് കൊടുത്തതും അവര്‍

എന്തായാലും ശരി, മാലിക് ദീനാറിന്റെ പടിയിറങ്ങി പല പല ഭാഗങ്ങളിലേക്കും തെന്നി തെറിച്ചു പോകുന്ന എല്ല്ലാവരും മാലിക് ദീനാറിന്റെ യശസ്സും അഭിമാനും കത്ത് സൂക്ഷിക്കുമെന്ന് വിശ്വസിക്കുന്നു.

Thursday, January 19, 2012

കിക്ക്‌ ഓഫായി

മാലിക്‌ ദീനാര്‍ പബ്ലിക്‌ സ്കൂളില്‍ നടന്ന കിക്ക്‌ ഓഫ്‌ 2012, ഇല്‍ മാലിക്‌ ദീനാര്‍ ടീം ആദ്യത്തെ കളികളില്‍ നന്നായി കിക്കിടുതന്കിലും ഫൈനല്‍ മത്സരത്തില്‍ കഴിഞ്ഞ റണ്ണറപ്പുമാരായ പീറ്റേര്സന്മാര്ക് മുന്നില്‍ സ്വയം റണ്ണറപ്പു സ്ഥാനം ഏറ്റുവാങ്ങി അടിയറവു പറഞ്ഞു.


എന്തായാലും  കഴിഞ്ഞ തവണതെക്കാലും നല്ല  എന്തുസ്ടിയസ്റ്റിക്ക് ഇലാസ്റ്റിക് ആന്‍ഡ്‌ പ്ലാസ്റ്റിക്‌  കളികള്‍ കാഴ്ചവച്ച മാലിക്‌ ദീനാര്‍ ടീമ്നു വെള്ളിരിക്കാപട്ടണത്തിറ്റെ അഭിനന്ദനങ്ങള്‍.

ഇതിനിടയില്‍  കളിക്കാന്‍ ഇറങ്ങാതെ, കാലില്‍ പന്ത് തൊടാതെ ഒരുത്തന്‍ മഞ്ഞ കാര്‍ഡ്‌ വാങ്ങി. മാലിക്‌ ദീനാര്‍ ഈസ്റ്റ്‌ടേണ്‍ ന്യൂട്ടണ്‍ സ്കൂള്‍ നെതിരെ രണ്ടാമത്തെ ഗോള്‍ അടിച്ചപ്പോഴാണ് സംഭവം. ഗോള്‍ അടിച്ച സന്തോഷത്തില്‍ ടീം ആഹ്ലാതത്തില്‍ തുള്ളിച്ചടിയപ്പോള്‍ പാവം അവനും ഗ്രൌണ്ടിലേക്ക് ഇറങ്ങിയതിനാണ് കാര്‍ഡിനു കാരണം. പാവം കൈ നനയാതെ മീന്‍ പിടിക്കുന്നതെങ്ങനെ എന്നു കാട്ടി തന്നു.

ആദ്യ  മാച്ച് മാലിക്‌ ദീനാരും ഇര്‍ഷാദിയയും തമ്മിലായിരുന്നു. മത്സരം 4-1 നു മാലിക്‌ ദീനാര്‍ ജയിച്ചു. അങ്ങനെ സെമിയില്‍ കിടന്നു. സെമിയില്‍  മുന്‍ ചാമ്പ്യന്‍ മാരയ ഈസ്റ്റ്‌ടേണ്‍ ന്യൂട്ടണ്‍ സ്കൂളിനെ  2-1 പൊട്ടിച്ച് അടിമാലിക്ക് വണ്ടി കേറ്റി വിട്ടു. ഫൈനലില്‍ പൊട്ടി.


Tuesday, January 17, 2012

ഒരു പട്ടിയും ഷൂവും


ഇന്നു രാവിലെ ഒരു രസകരമായ സംഭവം നടന്നു തിര്‍ത്തും രസകരമായ സംഭവം. ഞാന്‍ ഇന്നു രാവിലെ എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയതാണ് അവിടെ ചെന്നപ്പോള്‍ അവന്‍ പുറത്തെക്ക് ഇറങ്ങി വന്നു ഞങ്ങള്‍ രാവില്‍ തന്നെ ചുമ്മാ വര്‍ത്തമാനം പറഞ്ഞിരുന്നപ്പോഴാണ്ണ്‍ അവന്റെ ഒരു ഷൂ കാണ്ണാനില്ലത്തത് ശ്രദ്ധയില്‍ പെട്ടത്.
പാവം വാങ്ങിയിട്ട് ഒരു മാസം പോലും ആയിട്ടില്ല. ദൈഷ്വും സങ്കടവും പോരാതത്തിനു ഉറക്കും ഇതെല്ലമായി ഇപ്പം കരയും എന്നാ മട്ടിലായി. അപ്പോളാണ് അവന്റെ ഉമ്മ പറഞ്ഞത്‌ ഷൂ പോയതാനെങ്കില്‍ വെല്ല പട്ടികളും കൊണ്ടുപോയതയിരിക്കും എന്നു പറഞ്ഞത്‌. പട്ടിയെ പട്ടിക്ക് വിളിച്ചറ്റ്‌ പാവം ചുറ്റും നടപ്പായി. അവന്റെ വിഷമം കണ്ട് ഞാനും അവന്റെ ഒപ്പം ആ പട്ടിയെയും പട്ടി കൊണ്ട് പോയ ഷൂ നോക്കി നടന്നു. ബസ്‌ സ്റ്റോപ്പില്‍ ബസ്‌ കേറാന്‍ നിന്നിരുന്ന ഒരു ചേട്ടനോട് അവന്‍ സങ്കടം പങ്കു വച്ചു അപ്പോള്‍ ആ ചേട്ടന്‍ പറഞ്ഞുഷൂ സാദാരണ ആ വീടിലെ പട്ടിയാണ് ഷൂ കൊണ്ടുപോകാരുല്ലത്. അങ്ങനെ ആ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ കിടക്കുന്നു അവന്റെ ഷൂ. ഷൂ ഇടുത് നോക്കിയപ്പോള്‍ ലൈസു മാത്രമേ അല്പം പട്ടിക്ക് നശിപ്പിക്കാന്‍ പറ്റിയിട്ടുള്ളൂ. പാവം ഷൂ ഇടുത് കൊണ്ട് വീടിലേക്ക് പോയി. പ്രശ്നം തീര്‍നിട്ടില്ല പട്ടി തൊട്ട സാദനം ഏഴു പ്രാവ്ശ്യം കഴുകണം എന്നാണ് മുസ്ലിം നിയമം. പട്ടി കൊണ്ടുപോയത് പോകട്ടെ ഏഴു തവണ ആ ഷൂ കഴുകി കഴിയുംപോളെക്കും ആ ശൂവിന്റ്റെ അടപ്പ്‌ തള്ളിയത് തന്നെ. പാവം ഇതിലും നല്ലത് പട്ടി ഷൂ കൊണ്ട് പോകുന്നതായിരുന്നു. ഇനി ഈ മഹാന്റെ പേര് പറയട്ടെ സ്വലിഹ് മുഹമ്മദ്‌. ആ മനുഷ്യന്റെ facebook അക്കൗണ്ട്‌ വേണോ???? വേണമെങ്കില്‍ കമന്റ്റ് ആയി ചോദിച്ചാല്‍ മതി.

Saturday, January 14, 2012

വെറുതെ ഒരു നോട്ടീസ്

ഫോട്ടോ എടുക്കുനത് കര്‍ശനമായി നിരോധിരിച്ചിക്കുന്നു എന്ന നോട്ടീസ് ഞാന്‍ കണ്ടത്‌ ഞാന്‍ കുറെ ഫോട്ടോ എടുത്തതിനു ശേഷമാണ്.എങ്കില്‍ ഇതിന്റെയും ഫോട്ടോ എടുത്തേക്കാം എന്ന് കരുതി. ഈ ബോര്‍ഡ്‌ എവിടേ അനെന്നരിയമോ ഒരു ഡാമിന്  മുല്ലപെരിയാര്‍ ഡാം എന്ന് കേട്ടിടുണ്ടോ, പേടിക്കേണ്ട അവിടെ അല്ല. മുല്ലപെരിയാര്‍ എങ്ങാനും പൊട്ടിയാല്‍ തകരുന്ന ഒരു കൊച്ചു ഡാം ഏറണാകുളം ജില്ലയിലെ കൊതമംഗലത്തിനടുത്ത് ഭുതത്തന്കെട്ടു എന്ന ഡാമിന്റെ പരിസരത്താണ് ഈ നോട്ടീസ്. എന്തിനാനെ ഈ നോട്ടീസ് വച്ചതെന്ന് എനിക്ക് മനസ്സിലായില്ല ആര്കെങ്കിലും മനസ്സിലവുകയാണെങ്കില്‍ എന്നെ അറിയിക്കണം.