Showing posts with label ഗവിത. Show all posts
Showing posts with label ഗവിത. Show all posts

Saturday, January 5, 2013

മരിക്കാന്‍ പോലും വിടില്ലാത്ത മൊബൈല്‍

പുരക്കകത്തു ഞാന്‍ ഏകാന്തനായി,
മൈതാനത്തില്‍ നിസ്സഹായനായി,
പള്ളികുടത്തിലോ നിരാലംബനായി,
പട്ടണത്തിലും      ഒറ്റക്കായിപോയി,

അങ്ങനെ ഞാന്‍ ഈ ഏകാന്ത മടുത്തു
അവള്‍ എന്‍ ചെവിയില്‍ വന്നു പറഞ്ഞു

നിറുത്തുക നീ നിന്‍ ജീവിതം
വരുക, എന്‍ ലോകത്തേക്ക്,

അത് ഞാനെന്‍ മനസ്സിലുറപ്പിച്ചു
ഒരുകെട്ടു കയറു ഞാന്‍ വാങ്ങി (ഒരു വീട്ടില്‍ ഒരു കയര്‍ ഉല്പന്നം: മുഖ്യമന്ത്രി)
കയറു ഞാന്‍ എന്‍ പങ്കയില്‍ കുരുക്കി

ദാ മൊബൈല്‍ ചിലക്കുന്നു, ഞാന്‍ അതെടുത്തു നോക്കി
അവളുടെ ചിത്രം സ്ക്രീനില്‍ തെളിഞ്ഞു
ഞാന്‍ താഴെ ഇറങ്ങി നോക്കിയപ്പോഴേക്കും
ആ കാളും മിസ്സായി, എല്ലാം പോക്കായി,

ഞാന്‍ തിരിച്ചു വിളിച്ചു. അവളുടെ മനോഹരമാം
ശബ്ദം എന്‍ കാതില്‍ മുഴങ്ങി

"നിങ്ങളുടെ അക്കൌണ്ടില്‍ ഫോണ്‍ വിളിക്കാനുള്ള
ബാലന്‍സ് ഇല്ല. നിങ്ങളുടെ എയര്‍ടെല്‍ പ്രീപൈഡ്
ഉടന്‍ തന്നെ റീചാര്‍ജ് ചെയ്യുക"


ലേബല്‍: ഗവിത പോലെ എന്തോ ഒന്ന്