Saturday, August 1, 2015

കരയും കടലും-ഒരു ചുംബനസമരം





















കരയെ പ്രണയിക്കുന്ന കാമുകനാണ് കടല്‍.
അവരുടെ പ്രണയത്തിനു ആദാമിന്‍റെയും 
ഹവ്വയുടെയും പ്രണയത്തേക്കാള്‍ പഴക്കമുണ്ടാവും. 
ഒരു പക്ഷെ ഈ പ്രപഞ്ചത്തിന്‍റെ ജനനത്തോളം
കാലപ്പഴക്കമുള്ള ഒരു പരിശുദ്ധ പ്രണയം.
കടലിനെ പോലൊരു കാമുകനെ
കിട്ടാന്‍ കരയെന്ത് പുണ്യമാണോ ചെയ്യുന്നത്.
അവര്‍ക്ക് സൗന്ദര്യ പിണക്കങ്ങളില്ല.
ആ ബന്ധമിതു വരെ ബ്രേക്കപ്പുമായിട്ടില്ല.
കടലിന്‍റെ ചുണ്ടുകളാണ് തിരമാലകള്‍.
തിരകള്‍ കരയെ ചുംബിക്കാനാണ്
കരയിലേക്ക് അടിച്ചു കേറുന്നത്.
തന്‍റെ കാമുകിയെ ചുംബിച്ചു കഴിഞ്ഞാല്‍-
ആ ചുണ്ടുകള്‍ തിരികെ പോരുന്നു.
വീണ്ടും ചുണ്ടുകള്‍ പ്രിയതമയെ 
മാത്രം ലക്ഷ്യമാക്കി അവളിലേക്ക് 
അടുക്കുന്നു, ചുംബിക്കുന്നു.
ഇതാണ് ലോകത്തിലെ ഏറ്റവും
വലിയ ചുംബന സമരം.
ഒരു സദാചാരക്കുരുവും അവടെ
പൊട്ടിയതുമില്ല.
ഒരു പകല്‍ മാന്യനേയും ഭയക്കാതെ,
കടല്‍ തന്‍റെ കാമുകിയെ രാവും,
പകലും ചുംബനങ്ങളാല്‍ വീര്‍പ്പുമുട്ടിക്കുന്നു.

5 comments:

  1. "ആ ബന്ധമിതു വരെ ബ്രേക്കപ്പുമായിട്ടില്ല" <<< ഈ ഒരു വരി മാത്രം മുഴച്ചുനില്‍ക്കുന്നു .

    ആശയം കടലോളം പഴക്കമുള്ളതാണെങ്കിലും , സമകാലികസംഭവങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നത് നന്നായി.

    ReplyDelete
  2. "ആ ബന്ധമിതു വരെ ബ്രേക്കപ്പുമായിട്ടില്ല" <<< ഈ ഒരു വരി മാത്രം മുഴച്ചുനില്‍ക്കുന്നു .

    ആശയം കടലോളം പഴക്കമുള്ളതാണെങ്കിലും , സമകാലികസംഭവങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നത് നന്നായി.

    ReplyDelete
  3. ഇഞ്ചൂരേ . . . ! ! അപ്പൊ ഈ " വേലിയേറ്റവും " " വേലിയിറക്കവും " . . . !!

    എന്നെ കൊല്ലരുത് . . . ചെറുതായി പേടിപ്പിച്ച് വിട്ടാല്‍ മതി , ഞാന്‍ നന്നായിക്കോളും . . . !!!!

    ReplyDelete
  4. ഉപമ നന്നായി...
    പക്ഷെ എന്ത് പറഞ്ഞാലും സദാചാര വാദി ആക്കുന്നത് ശരിയല്ല... ആശംസകൾ..

    ReplyDelete