Friday, April 3, 2015

വെളിച്ചം പകരുന്ന ബോംബുകള്‍

ശാന്തത...
നിശബ്ദത...
ഒരു സൂചി താഴെവീണാല്‍ പോലും അറിയും.

ഇരുട്ട്..
ക്രൂരമായ ഇരുട്ട്.
അതി ക്രൂരമായ ഇരുട്ട്.
ഇരുട്ടെന്നാല്‍ അജ്ഞത, കറുപ്പ്, ശ്യൂന്യത???
കാല്പനികതയാണോ? “അറിയില്ല”

കരയുന്ന കണ്ണുകളെ ഒളിപ്പിക്കുന്ന ഇരുട്ട്.
ഹരിതതയുടെ പച്ചപ്പിനെ മറക്കുന്ന ഇരുട്ട്.
വിപ്ലവത്തിന്റെ ചുവന്ന ചോരതുള്ളികളെ മായ്കുന്ന ഇരുട്ട്.
മുഖംമൂടിധാരികളുടെ മുഖംമൂടികള്‍ പോലും മൂടുന്ന ഇരുട്ട്.

ഇരുട്ടിനൊരു ശബ്ദമുണ്ട്.
മനോഹരമായ ശബ്ദം.
ചിലര്‍ക്കത് ഭയാനകവുമാവം.

പെട്ടെന്നായിരുന്നു ഒരു ബോംബ്‌ പൊട്ടിയത്.
ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് ഒരു പ്രകാശം അവിടെ പരന്നു. അവിടെ കൂടിയവര്‍ പരസ്പരം തിരിച്ചറിയുന്നത് ബോംബിന്‍റെ വെളിച്ചത്തിലാണ്. അതെ വല്ലപ്പോഴും പൊട്ടുന്ന ബോംബുകളാണ് അവിടെ വെളിച്ചം പകരുന്നത്. നമ്മളും ആ വെളിച്ചത്തിലല്ലേ അങ്ങോട്ട്‌ നോക്കിയുള്ളു. ചാനലുകളുടെ ക്യാമറ കണ്ണുകളും ഈ വെളിച്ചത്തിലെ അങ്ങോട്ട്‌ പതിയാറുള്ളു.

നാലുവയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി വിളിച്ചു പറഞ്ഞു.
“ഉമ്മാ പൊരിച്ച ഇറച്ചീന്റെ മണം”.. അതെ മാംസത്തിന്റെ ഗന്ധമാണ്. കരിഞ്ഞ ഏതോ മനുഷ്യ മാംസത്തിന്റെ മണം. നമുക്ക് ഇപ്പോഴും അത് ഏതോ മനുഷ്യന്‍റെ മാംസം മാത്രമാണല്ലോ. എന്നാല്‍ ആ പെണ്‍കുട്ടിക്കോ?
കനലായി നിന്ന് എരിഞ്ഞു തീരുന്ന ആ മനുഷ്യന്‍ തന്‍റെ ഭാര്യക്ക് സമ്മാനിച്ച ഒരു തുള്ളി ബീജമായിരുന്നു അവള്‍. 




ഇരുളും തുരന്നു വന്ന ബോബുകള്‍ ലോകത്തിനു സമ്മാനിക്കുന്നത് മരിച്ച രക്തസാക്ഷികളെ മാത്രമല്ല, അനാഥരായി പോകുന്ന  ജീവിക്കുന്ന രക്തസാക്ഷികളെ കൂടിയാണ്.
കലാപങ്ങളും, യുദ്ധങ്ങളും തെരുവിലേക്ക് വലിച്ചെറിയുന്ന ജീവിക്കുന്ന രക്തസാക്ഷികള്‍ക്ക് വേണ്ടി ഈ അക്ഷരങ്ങളും കുറച്ചു കപടമാല്ലത്ത സഹതാപവും മാത്രം...

9 comments:

  1. ഒരു ബോംബൻ ോപോസ്റ്റ്.....

    ReplyDelete
  2. സമാധാനം പരക്കുന്ന ലോകമാവട്ടെ നമ്മുടെ സ്വപ്നം.

    ReplyDelete
  3. അതെ വല്ലപ്പോഴും പൊട്ടുന്ന ബോംബുകളാണ് അവിടെ വെളിച്ചം പകരുന്നത്. നമ്മളും ആ വെളിച്ചത്തിലല്ലേ അങ്ങോട്ട്‌ നോക്കിയുള്ളു. ചാനലുകളുടെ ക്യാമറ കണ്ണുകളും ഈ വെളിച്ചത്തിലെ അങ്ങോട്ട്‌ പതിയാറുള്ളു. (y)

    ReplyDelete
  4. ബോംബുകൾ പൊട്ടുമ്പോഴാണ് അസ്വസ്ഥത പടരുന്നത്

    ReplyDelete
  5. പറയാന്‍ ഉദ്ദേശിച്ചത് പകരാനായോ എന്ന് സംശയം ഉണ്ട്.. തീക്ഷ്ണം ആണ് ആശയം .

    (അക്ഷരത്തെറ്റുകള്‍ ഉണ്ട്- ഒന്നൂടി വായിച്ചു നോക്കുമല്ലോ തല്‍ഹൂ :) )

    ReplyDelete
  6. അവസാനത്തെ രണ്ടു പാരഗ്രാഫ് ഒഴിവാക്കാമായിരുന്നു. എങ്കില്‍ എഴുത്ത് മറ്റൊരു തലത്തില്‍ നിന്നേനെ.
    ചിന്തിക്കാന്‍ എന്തെങ്കിലും വായനക്കാര്‍ക്ക് വിടുക.

    ReplyDelete
  7. മനസ്സുകളിലാണ് ആദ്യം അശാന്തതയുടെ ബോംബ്‌ പൊട്ടിതുടങ്ങുന്നത്

    ReplyDelete