Thursday, December 19, 2013

ന്യൂട്ടണ്‍-ഒരു സാമ ദ്രോഹി

ഇന്ന് ഫിസിക്സിന്റെ പുസ്തകം ഇത്രയും കട്ടികൂടാന്‍ കാരണക്കാരനായ ഒരു സാമ ദ്രോഹി. ഓരോ തവണ ഫിസിക്സിന്റെ പരീക്ഷ കഴിയുമ്പോഴും ലക്ഷ കണക്കായ വിദ്യാര്‍ഥി സമൂഹത്തന്റെ ശാപം കൊണ്ട് ഒരിക്കലും മോക്ഷം കിട്ടാതെ അലയുകയാണ് ആ മഹാന്റെ ആത്മാവ്. ഈ ലോകത്ത് സംഭവിച്ചതും, ഇനി സംഭവിക്കാന്‍ ഇരിക്കുന്നതും, ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ സകലമാന കാര്യങ്ങള്‍ക്കും മൂപ്പെര്‍ക്ക് മൂപ്പരുടേതായ മുടുന്തന്‍ ന്യായങ്ങളും, വട്ട് നിലപാടുകളും ഉണ്ടായിരുന്നു. ഫിസിക്സിന്റെ പുസ്തകത്തില്‍ പേജ് തികക്കാനായി ആരോ അതിനെ തിയറിയെന്നും ലോസ് എന്നുമൊക്കെ വിളിച്ചു. പുസ്തക താളുകളില്‍ തന്റെ പൊട്ടത്തരങ്ങള്‍ അച്ചടിമഷി പുരണ്ടതോടെ മൂപ്പരുടെ അഹങ്കാരം പത്തുമടങ്ങായി വര്‍ദ്ധിച്ചു. കണ്ണില്‍ കണ്ട സകല വസ്തുക്കളെയും കമന്റ്‌ അടിച്ചു, അതിനെ തിയറികളെന്നും, ലോസെന്നും, പോസ്റ്റുലേറ്റ്സെന്നുമൊക്കെ മൂപ്പെരുത്തന്നെ തരം തിരിച്ചു. നമ്മളെപ്പോലെ ചിന്താശേഷിയില്ലാത്ത കുറെ തലമുറകളെ അവന്‍ വഴി തെറ്റിച്ചു. മുന്നോട്ട് പോകുന്ന ബസ്‌ മുന്നോട്ടു പോകുമെന്നും, പിന്നോട്ട് പോകുന്ന ബസ്‌ പിന്നോട്ട് പോകുമെന്നും, മരത്തില്‍ നിന്നും കൊഴിയുന്ന ഇലകള്‍ താഴോട്ട് വീഴുമെന്നും ഒക്കെ പറഞ്ഞു നമ്മുടെ പൂര്‍വ പിതാക്കളെ ഇവന്‍ പറ്റിച്ചു. ഇന്നും അവന്റെ പൊട്ടത്തരങ്ങള്‍ നമ്മുടെ കുട്ടികള്‍ വള്ളി പുള്ളി തെറ്റാതെ മനപ്പാഠം പഠിക്കുന്നു.

ഇനിയിപ്പോ ഇതൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല. ഇതൊന്നുമല്ല രസം പണ്ട് സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഇങ്ങേരൊരു മന്ദബുദ്ധിയായിരുന്നു പോലും. ചെക്കന്‍ ഇവടെ പഠിച്ചിട്ട് ഒരു കാര്യോം ഇല്ലെന്നുപറഞ്ഞു അവന്റെ ടീച്ചര്‍ സ്കൂളില്‍ നിന്നും ഓനെ പറഞ്ഞു വിട്ടതാണത്രെ. എന്റെ അഭിപ്രായത്തില്‍ ഇന്ന് ആ ബലാലിനെക്കൊണ്ട് നമ്മള്‍ അനുഭവിക്കുന്ന ഹലാക്കിനൊക്കെ കാരണം ആ ടീച്ചറാണ്. ആ ടീച്ചര്‍ അന്ന് അവനെ സ്കൂളില്‍ നിന്നും പറഞ്ഞു വിട്ടില്ലായിരുന്നേല്‍ ഇന്ന് നമ്മള്‍ ഇതൊന്നും അനുഭവിക്കേണ്ടിവരില്ലായിരുന്നു. നമ്മളെപ്പോലെ ഏതെങ്കിലും മണ്ടന്മാര്‍ എഴുതി വച്ച പുസ്തകോം തിന്ന്, ബുദ്ധിയൊന്നും ഉപയോഗിക്കാതെ ചുമ്മാ നമ്മളെപ്പോലെ തന്നെ ജീവിച്ചു മരിച്ചു പോയേനെ. പഠിക്കാനുള്ള ബുദ്ധിയില്ലെന്ന് പറഞ്ഞു പറഞ്ഞു വിട്ട ഈ മണ്ടന്‍ എഴുതിവച്ച ഓരോന്ന് പഠിക്കേണ്ടത് ബുദ്ധിയുണ്ടെന്നു സ്വയം അഹങ്കരിക്കുന്ന നമ്മള്‍. എന്തൊരു വിരോധാഭാസം.

ഇങ്ങേര്‍ക്ക് ഇതിനുമാത്രം ലോസ്സും, തിയറീം ഒക്കെ എഴുതാന്‍ എവടെന്ന് ഇത്രേം  സമയം കിട്ടിയെന്നു അന്വേഷിച്ചു ഒരു പഠനം നടത്തിയപ്പോഴാണ് ആ ചരിത്ര സത്യം മനസ്സിലായത്. ഇങ്ങേര് മരിക്കുന്നത് വരെ കന്യകനായിരുന്നു പോലും. ആരേം കല്യാണം കഴിച്ചിട്ടില്ല, ഇനി വേറെ എവേടലും വച്ച് കന്യകത്വം കളഞ്ഞുപോയിട്ടുണ്ടോ എന്നറിയില്ല. ലോസ്സും, തിയറീസുമൊക്കെ എഴുതി കൂട്ടുന്നതിനിടയില്‍ ഇതിനൊക്കെ സമയം കിട്ടികാണാന്‍ വഴിയില്ല. ആ കഴപ്പ് മുഴുവന്‍ അദ്ദേഹം ലോസ്സും, തിയറീസുമൊക്കെ എഴുതി തീര്‍ത്തു എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. നാട്ടുകാരൊക്കെ കൂടി അങ്ങേരെ പിടിച്ചൊരു പെണ്ണ് കെട്ടിച്ചായിരുന്നേല്‍ കുറച്ചു നന്നായേനെ. 'വിജയിയായ ഓരോ പുരുഷന്റെയും പിന്നില്‍ ഒരു സ്ത്രീയുണ്ടെന്ന' തത്ത്വം വീണ്ടും വീണ്ടും പൊളിഞ്ഞടിയുകയാണ് എന്നും മനസ്സിലാക്കുക.

അന്ന് ആപ്പിള്‍ മരത്തിന്റെ ചോട്ടിലിരുന്നപ്പോള്‍ തലയില്‍ ആപ്പിള്‍ ചാടിയെന്നോ, എന്തോ ബോധോദയം ഉണ്ടായെന്നോ ഒക്കെ പറഞ്ഞു കേട്ടു. അന്ന് വല്ല പ്ലാവിന്‍റെയോ, തെങ്ങിന്റെയോ ഒക്കെ ചോട്ടില്‍ പോയിയിരുന്നെങ്കില്‍ നമ്മള്‍ കുറെ ജന്മങ്ങള്‍ രക്ഷപെട്ട് പോയേനെ. ഇനി അതൊന്നും പറഞ്ഞിട്ടൊരു കാര്യവും ഇല്ലല്ലോ... എല്ലാം നേരത്തെ എഴുതപെട്ടിരിക്കുന്നു.
  "രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തോളിലെട്ടി നടത്തുനതും ഭവാന്‍       
മാളികമുകളിലേറിയ മന്നന്‍റെ തോളില്‍ മാറാപ്പു കേട്ടുനതും ഭവാന്‍"

6 comments:

  1. bodhodayam .................:) :) :)

    ReplyDelete
  2. അതെ.. പറഞ്ഞിട്ട് കാര്യമില്ല..

    ReplyDelete
  3. കഥാപാത്രത്തിന്റെ മഹത്വം കൊണ്ടായിരിക്കണം വരികളിലെ നര്‍മ്മം ആസ്വദിക്കനായില്ല.

    ReplyDelete
  4. ഫിസിക്സ് പഠിച്ചു വട്ടായവർ ന്യൂട്ടനെയും കണക്ക് പഠിച്ച് ഒരു കണക്കായവർ പൈഥഗോരസിനെയുമൊക്കെ കുറ്റം പറയുന്നത് പുതിയ കാര്യമല്ല.. ;) പാവം.. :P

    ReplyDelete