Tuesday, September 24, 2013

വിത്യസ്ഥനായ ഞാനും എന്റെ പേരും

എന്നെ പോലെത്തന്നെ വിത്യസ്തമായ ഒന്നാണ് എന്റെ പേരും. നമ്മുടെ നാട്ടില്‍ വളരെ കുറച്ചുമാത്രം കേട്ടിട്ടുള്ള ഒരു പേരാണ് 'ത്വല്‍ഹത്ത്' എന്നത്. നമ്മളെ തിരിച്ചറിയാനുള്ള ഏറ്റവും അടിസ്ഥാനപരമായ മാര്‍ഗമാണല്ലോ നമ്മുടെ പേര്. അതിനാല്‍ അത് മറ്റുള്ളവരില്‍ നിന്നും വിത്യസ്തമാകുന്നതാണ് പരമാവധി നല്ലത്. ഉദാഹരണത്തിനു, എന്റെ സ്കൂളില്‍ നിന്നും എന്നെ തിരിച്ചറിയാന്‍ എന്റെ പേര് മാത്രം മതി, കാരണം ഈ പേരില്‍ എന്റെ സ്കൂളില്‍ ഞാന്‍ മാത്രമേ ഉള്ളു. മറിച്ചു നിങ്ങള്‍ അന്വേഷിച്ചു വരുന്നത് 'ബൈസില്‍' എന്ന പേരുള്ള ഒരാളെയാണെങ്കില്‍ അവന്റെ ക്ലാസും, ഡിവിഷനും, അപ്പന്റെ പേരും, അപ്പൂപന്റെ പേരും, കുടുംബ പേരും,സ്ഥല പേരും ഒക്കെ പറഞ്ഞാലും നിങ്ങള്‍ക്ക് ആളെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടായിരിക്കും കാരണം എന്റെ ക്ലാസ്സില്‍ തന്നെ ആ പേരില്‍ ഏഴു മഹാന്മാരുണ്ട്. അതില്‍ത്തന്നെ ഒരേ ഇന്‍ഷലും ഉള്ളവരും ഉണ്ട്. ക്ലാസ്സിന്റെ ഏറ്റവും പുറകിലെ ബെഞ്ചില്‍ ഇരുന്നു 'ബൈസിലേ' എന്നൊന്നു നീട്ടി വിളിച്ചാല്‍, തിരിഞ്ഞു നോക്കുന്നത് ഏഴു മുഖങ്ങള്‍ ആയിരിക്കും. മറിച്ചു കോതമംഗലം ടൌണില്‍ നിന്നുകൊണ്ട് 'ത്വല്‍ഹത്തേ' എന്നുവിളിച്ചാല്‍ തിരിഞ്ഞുനോക്കാന്‍ മിക്കവാറും ഞാന്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.

എന്റെ പേര് ഉച്ചരിക്കാന്‍ അല്‍പം ബുദ്ധിമുട്ടായതിനാല്‍ പലരും പല രീതിയിലാണ്‌ ഉച്ചരിക്കുന്നത്. പുതിയ സ്കൂളില്‍ ആദ്യമായി ഹാജര്‍ വിളിക്കുമ്പോഴാണ് ബഹുരസം. പുതിയ ടീച്ചര്‍മാര്‍ എന്റെ പേര് വിളിക്കുന്നത്‌ കേട്ടാല്‍ ചിരിച്ചു ചിരിച്ചു ക്ലാസ്സിലിരിക്കുന്ന എല്ലാവരും മണ്ണ് തപ്പും. ഹാജര്‍ വിളിക്കുമ്പോ അവരുടെ മുഖത്ത് ഭാവാവിത്യാസം കാണുമ്പോള്‍ തന്നെ ഞാന്‍ എഴുന്നേറ്റുനിന്നു ഹാജര്‍ പറയും. എന്തുചെയ്യാനാ ഞാന്‍ ഒരു വിശാല ഹൃദയനായി പോയില്ലേ. ദൈവമേ ഈ വിശാല മനസ്കത എനിക്കൊരു ശാപമാക്കരുതേ. പതുക്കെ പതുക്കെ അത് കൃത്യമായി ഉച്ചരിക്കാന്‍ അവരും പഠിക്കും. ഈ ലോകത്ത് അസാധ്യമായി ഒന്നും തന്നെയില്ല എന്ന് തെളിയിക്കുകയാണ് അവര്‍.  അതുപോലെ സ്കൂളിലെ അഡ്മിഷന്‍ രജിസ്റ്ററില്‍ എന്റെ പേരിനു നേരെ 'ഫീമെയില്‍' എന്നാണ് ഇട്ടിരുന്നത്. അത് ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചറുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ടീച്ചര്‍ തന്ന മറുപടി കേട്ട് ക്ലാസ്സിലിരുന്നു എല്ലാവരും വീണ്ടും ചിരിച്ചു. ഞാന്‍ ക്ലാസ്സില്‍ വന്നപ്പോഴാണത്രെ ഞാനൊരു ആണ്‍കുട്ടിയാണെന്ന് അവര്‍ അറിഞ്ഞത്. പേര് കേട്ടാല്‍ ഒരു പെണ്‍കുട്ടിയാണെന്നാണത്രെ തോന്നുന്നത്.

പേരിനെക്കുറിച്ച് പറയുമ്പോള്‍ മറ്റൊരു കാര്യംകൂടി പറയാതിരിക്കാന്‍ പറ്റില്ല. ഒരു ദിവസം
ഒരു ആശുപത്രിയില്‍ പോയതാണ് സംഭവം. ഡോക്ടറെ കാണാനായി ചീട്ട് എടുത്തതിനുശേഷം ഞാന്‍ കാണാന്‍ ഉദ്ദേശിക്കുന്ന ഡോക്ടറുടെ മുറിയുടെ മുന്‍പില്‍ ഇട്ടിരിക്കുന്ന ഒരു മരത്തിന്റെ ബെഞ്ചില്‍ ഇരുന്നു. അത്യാവശ്യം തരക്കേടില്ലാത്ത രീതിയില്‍ തിരക്കുണ്ട്‌. ഓരോരുത്തര്‍ ഇറങ്ങുന്നതനുസരിച്ച്‌ നേഴ്സ് പുറത്തിറങ്ങി അടുത്തയാളുടെ പേര് വിളിക്കും. ചീട്ട് ഇടുത്ത ക്രമത്തിലാണ് പേര് വിളിക്കുന്നത്‌. കുറെ നേരം ഇരുന്നിട്ടും എന്റെ പേര് വിളിക്കുന്നില്ല. എനിക്കുശേഷം വന്ന പലരും ഡോക്ടറെ കണ്ടു. ഇത്രയും നേരം ക്ഷമിച്ചിരുന്ന എന്നില്‍ രോഷത്തിന്റെ മുല്ലപെരിയാര്‍ പൊട്ടി, നേഴ്സിനോട് കലിപ്പ് മുഴുവന്‍ തീര്‍ത്തു. നേഴ്സ് എന്നോട് പേര് ചോദിച്ചു, ഞാന്‍ അതങ്ങ് പറഞ്ഞു കൊടുത്തപ്പോള്‍ തന്നെ ഒരു ചീട്ട് ഇടുത്തു കാണിച്ചിട്ട് 'ഇതാണോ പേര്' എന്ന് ചോദിച്ചു. ഞാന്‍ തലയാട്ടി. അടുത്തത്‌ എന്നോട് കേറി ഡോക്ടറെ കണ്ടോളാനും പറഞ്ഞു.
എന്റെ ചീട്ട് പണ്ടേ വന്നതാണ്‌, പേര് വിളിക്കാന്‍ അറിയാത്തതുകൊണ്ടാണ് നേഴ്സ് വിളിക്കാതിരുന്നത്. ഡോക്ടറെ കണ്ടതിനുശേഷം ഇറങ്ങി വന്നപ്പോള്‍ ഒരു ചിരിയോടുകൂടി നേഴ്സ് കാര്യം പറഞ്ഞത്.

16 comments:

  1. ഒരു പേരില്‍ എന്തിരിക്കുന്നു പ്രാഞ്ചി.......

    ReplyDelete
  2. ധൃഷ്ടദ്യുമ്നന്‍ പോലെയൊരു പേര്

    ReplyDelete
  3. ente perum ithu pole aalkkar athikam kettittilla parayum..

    ReplyDelete
  4. ഇത്രേം എഴുതിയപ്പോള്‍ ഇതിന്റെ അര്‍ഥം കൂടെ എഴുതാമായിരുന്നു

    ReplyDelete
  5. ഒരു കാര്യം കൂടി,വിത്യസത്യ അല്ല വ്യത്യസ്ത .അതൊന്നു തിരുത്തൂ

    ReplyDelete
  6. ഈ പോസ്റ്റും വ്യത്യസ്തയുള്ളതായി. ആശംസകള്‍

    ReplyDelete
  7. ഈ പേര് കണ്ടുപിടിച്ചയാള്‍ക്ക് സ്തോത്രം.... റോസിലി ചേച്ചി പറഞ്ഞ പോലെ പേരിന്‍റെ അര്‍ഥം കൂടി വിവരിച്ചാല്‍ നന്നായേനെ...
    പോസ്റ്റ്‌ പകുതിക്ക് വെച്ച് നിര്‍ത്തിയത് പോലെ തോന്നി.

    ReplyDelete
  8. ഈ പോസ്റ്റ്‌ വ്യത്യസ്തം എന്ന് പറഞ്ഞാല്‍ നീ ആ വാക്ക് കട്ട്‌ പേസ്റ്റ് ചെയ്തു ശരിയാക്കും എന്ന് കരുതുന്നു!

    ReplyDelete
  9. എങ്കിലും ഈ പേര് ഇഷ്ടായി ട്ടോ.

    ReplyDelete
  10. ഒരു ഓണക്ക പേര് .
    ആരാണ്ടാ വിപ്ലവാ ഈ പേരിട്ടേ ?

    ReplyDelete
  11. പ്രതീക്ഷിച്ചതിലും വ്യത്യസ്ഥമായ പോസ്റ്റ്...
    ആശംസകള്...

    ReplyDelete
  12. പേരിലും വിപ്ലവം...
    മനോഹരം...

    ReplyDelete
  13. Same Anubhavangal and same Problems...My Name RARISH-Rare As You said

    ReplyDelete
  14. മോനെ..നല്ല പേര്...എന്‍റെ നാട്ടിലും ഒരാള്‍ക്ക്‌ മാത്രമേ ഇത്രയും കാലമായിട്ടു കേട്ടിട്ടുള്ളൂ..ഇപ്പോഴിതാ മറ്റൊരാളും..

    ReplyDelete
  15. ​ഇതിനു മുൻപ് ഇവിടെ വന്നിട്ടുണ്ടെങ്കിലും ഇത് കാണാൻ വിട്ടു പോയി ബ്ലോഗിൽ ചേർന്നിട്ടുണ്ട്
    ഈ പേരിലെ തമാശ കഥകൾ/സംഭവങ്ങൾ നല്ല വണ്ണം അവതരിപ്പിച്ചു. ഇതുപോലെയുള്ള പറയാൻ ബുദ്ധിമുട്ടില്ലെങ്കിലും
    ഈ പേരിൻറെ പിന്നിലും ചില കഥകൾ ഉണ്ട്. അത് ഞാൻ എൻറെ ബ്ലോഗിൽ ഒരു പോസ്റ്റ്‌ ആയി ചേർത്തിട്ടുണ്ട് ​

    ReplyDelete
  16. nee mugalil paranja karyangal ellam vere oru rithil enikkum undaitt und sthalam santharbam ellam cheriya matangal ennu mathram .
    ente opam ente veedinte aduth ulla kutt karanum undairunnu school il padikan, avante perum ''' jenseer ''' avantem ente umma de perum 1..
    njanum avanum nala kutigal ayathu kond enkik kittuna samanam chilapol avanu marim , thirichum sambavichitt und ''''' ( natukar vaga )'''''
    enekal avan ariya pettu ---- kude njanum enna sangadam mathrammm.
    jenseer enn jenseer hameed

    ReplyDelete