Tuesday, August 14, 2012

ഇഞ്ചൂരിലൂടെ

ഞങ്ങളുടെ ഇഞ്ചൂര്‍ എന്ന പ്രകൃതിയുടെ വരദാനമായി ലഭിച്ച സ്ഥലത്തെ കുറിച്ച് പറയാന്‍ എനിക്ക് ഭാഷകള്‍ ഇല്ല, എന്റെ കീ ബോര്‍ഡിനു അതിനുള്ള ത്രാണിയും ഇല്ല തന്നെ. അതിനാല്‍ വളരെ ചുരുങ്ങിയ ഭാഷയില്‍ ലളിത (കൂതറ) ഭാഷയില്‍ കുറച്ചു ചിത്രങ്ങളുടെ സഹായത്തോട് കൂടി വിവരിക്കാം.

ഏറണാകുളം ജില്ലയുടെ കിഴക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന, ഹൈറേഞ്ചിന്റെ കവാടം എന്നറിയപെടുന്ന കോതമംഗലം എന്ന പട്ടണത്തിന്റെ അടുത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ്‌ ഇഞ്ചൂര്‍ . വികസനങ്ങളും ശാസ്ത്ര പുരോഗതികളും അങ്ങനെ കേറി കേറി  വരാത്ത ഒരു പക്ക പട്ടികാട് എന്ന് ഇവടെ തന്നെ ഉള്ള ചില കുലംകുത്തികള്‍ പറഞ്ഞാലും
                     
                         "മറ്റുള്ള നാടുകള്‍ കേവലം ധാത്രിര്‍
                          ഇഞ്ചൂക്കാരനു ഇഞ്ചൂര്‍ പെറ്റമ്മതാന്‍ "

എന്ന് ഒരു കവി പാടിയത്‌ എത്രയോ ശരിയാണ്. ഈ പോസ്റ്റിലൂടെ ഇഞ്ചൂര്‍ എന്ന മനോഹരമായ ചില സ്ഥലങ്ങള്‍ നിങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുകയാണ് എന്റെ ദുരുദ്ദേശം.


 1. പാടം

"ഇഞ്ചൂര്‍ പാടത്തിന്റെ വരമ്പിലൂടെ ഞാന്‍ നെല്കതിരുകള്‍ക്ക് ഇടയിലൂടെ നടന്നു. മധ്യകേരളത്തില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക തരം പാതിരാകാറ്റുണ്ട്, അത് നെല്കതിരുകളുടെ മുകളിലൂടെ തട്ടി തടഞ്ഞു പോകുന്നുണ്ടായിരുന്നു.
സൂര്യ പ്രകാശം വീണ്ടും വീണ്ടും അടിക്കുംതോറും പാടത്തിന്റെ മൊഞ്ച് കൂടി കൂടി വന്നു, അന്ന് ആ പാടവരമ്പില്‍ വച്ച് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു മറ്റൊരുത്തനും ഈ പോസ്റ്റ്‌ വിട്ടു കൊടുക്കില്ല ഈ വാപ്പിച്ചി പാടം അതിനെ കുറിച്ച് ഞാന്‍ പോസ്റ്റ്‌ എഴുത്തും എന്ന്"

ഇതയും മനോഹരമായ പാടം നിങ്ങള്‍ എവിടെ എങ്കിലും കണ്ടിട്ടുണ്ടോ??
പാടങ്ങള്‍ എല്ലായിടത്തു നിന്നും അപ്രതീക്ഷിതമായി കപ്പകളും പൈന്‍ആപ്പിളും റബ്ബര്‍ മരങ്ങളും ആസ്ഥാനം കൈയടക്കുകയും ചെയ്യുന്ന ഇന്നിന്‍റെ കാലഘട്ടത്തില്‍ ഇഞ്ചൂരും അങ്ങനെ ഒക്കെ തന്നെ ആയി കൊണ്ടിരിക്കുന്ന, എന്നാല്‍ ചില മണ്ണിനെ സ്നേഹിക്കുന്ന, കര്‍ഷകരുടെ അധ്വാനത്തിന്റെ ഫലമായി നമ്മുക്കെല്ലാം കണ്‍ നിറയെ കാണാന്‍ കുറച്ചു പാടങ്ങള്‍ ഇന്നും ഇവടെ നിന്ന് അപ്രതീക്ഷിതമായി എന്ന് പറയാന്‍ സാദ്യമല്ല. വര്‍ധിച്ചു വരുന്ന കൂലിയും, കൂലി കൊടുത്തു കഴിഞ്ഞാല്‍ കര്‍ഷകനു ഒന്നും തന്നെ കിട്ടാന്‍ ഇല്ലാത്ത അവസ്ഥയുമാണ് നെല്ല് കൃഷിയില്‍ നിന്നും ഇവടത്തെ കര്‍ഷകരെ പിന്തിരിപ്പിക്കുന്നത്.

2. പുഴ ഈ പുഴ മന്ദം മന്ദം ഒഴുകി ഒഴുകി ഇഞ്ചൂര്‍ എന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് കുളിക്കാനും കുടിക്കാനും കളിക്കാനും ആയി വെള്ളം കൊണ്ടുവരുന്നു. ഈ പുഴ കാണുമ്പോള്‍ തന്നെ എന്റെ മനസ്സിന് ഒരു കുളിര്‍മയാണ്. പറ കെട്ടുകള്‍ക്ക് ഇടയിലൂടെ ആര്‍ത്തു വിളിച്ചു വരുന്ന മനോഹരമായ
ഈ പുഴയുണ്ടല്ലോ ഒരു ഒന്നൊന്നര പുഴയാണ്. കണ്ടിട്ട് ഒന്നും നിങ്ങള്‍ക്ക് തോന്നുനില്ലേ?????
ഇഞ്ചുരിനെ കടുത്ത കുടിവെള്ള ക്ഷാമത്തില്‍ നിന്നും വര്‍ഷങ്ങളായി സംരക്ഷിക്കുന്നതില്‍ ഈ പുഴയുടെ പങ്ക് വളരെ വലുതാണ് എന്നാണ് എനിക്ക് മനസ്സിലായത്.

 എന്നാല്‍ ഇതേ പുഴ കോതമംഗലം വഴിയാണ് ഇങ്ങോട്ട് ഒഴുകി എത്തുന്നത്. കോതമംഗലത്ത് വച്ച് ഈ പുഴ കണ്ടാല്‍ പിന്നെ ആരും ഈ വെള്ളത്തില്‍ ഇറങ്ങില്ല, കോതമംഗലം പട്ടണത്തിലെ മാലിന്യങ്ങള്‍ മുഴുവന്‍ ഈ പുഴയിലേക്ക് ആണോ ഒഴുക്കുന്നത് എന്ന് ഞാന്‍ പലവട്ടം ചിന്തിച്ചിട്ടുണ്ട്.

അങ്ങനെ കോതമംഗലത്തു നിന്ന് മാലിന്യങ്ങളുമായി വരുന്ന ഈ പുഴ ഇഞ്ചൂര്‍ ഭാഗത്ത് എന്തോ വളരെ നീട്ട് ആണ്, ഞാന്‍ ഇവടെ ഉള്ളത് കൊണ്ടാണോ ആവോ????
എന്തായാലും വ്യവസായ പരമായ പിന്നോക്കം കുറച്ചു നല്ല വായു ശ്വസിക്കാനും, ശുദ്ധമായ വെള്ളം കുടിക്കാനും പറ്റുന്നുണ്ട് എന്നത് ഇവടത്ത് കാരുടെ ഒരു ഭാഗ്യം ആയി മാത്രം കരുതുന്നു.

ഈ പേജ് ലൈക്ക് ചെയ്തു ഇഞ്ചൂരിന്‍റെ കൂടുതല്‍ മനോഹരമായ ചിത്രങ്ങള്‍ കാണൂ

29 comments:

 1. ഇതാണ് മോനെ സാഹിത്യം കലക്കി..അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള് അര്പ്പിക്കട്ടെ...
  www.thasleemp.co.cc

  ReplyDelete
 2. ഇത്ര ഭംഗിയോ ഇഞ്ചൂരിന്

  ReplyDelete
 3. പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ അവിടെയേം ഇതും .പ്രധിരോധിക്കാനുള്ള ഊര്‍ജ്ജം സംഭരിക്കു .ആശംസകള്‍

  ReplyDelete
 4. ഇഞ്ചൂര്‍,,,കേരളതനിമ നിറച്ച ഗ്രാമം

  ReplyDelete
 5. ആകെ രണ്ട് ഫോട്ടോം ഇട്ടോണ്ട് ആളെ പറ്റിക്കുവാ അല്ലെ.. എഴുത്ത് നന്നായിട്ടുണ്ട്.. ചില വാക്യങ്ങളെങ്കിലും മുറിച്ചെഴുതുന്നത് വായനാ സുഖം നഷ്ടപ്പെടുത്തുന്നുണ്ട്..

  ReplyDelete
 6. എഴുത്തിലെ ഭംഗി ആ ഗ്രാമത്തിന് നേരിലുമുണ്ടാകും എന്ന വിശ്വാസത്തോടെ. ആശംസകൾ.

  ReplyDelete
 7. എന്തു ഭംഗി നിന്നെ കാണാൻ

  ReplyDelete
 8. എനിക്കിഷ്ടപെട്ടത്‌ ആ ഫോട്ടോകള്‍ ആണ്. കേരളത്തിന്റെ തനിമ വരച്ചുവെച്ച ഫോട്ടോകള്‍.....

  ReplyDelete
 9. നിങ്ങള്‍ക്ക് ശേഷം വരുന്ന തലമുറക്ക് ചിലപ്പോ ഈ പാടവും ഈ ഗ്രാമഭംഗിയും ഓര്‍മ്മകള്‍ മാത്ത്രമാവും പ്രക്ര്തിയെ വിക്ര്തമാക്കുക എന്നതാണല്ലോ ഇന്ന് മനുഷ്യന്റെ ഒരു ഗൂഡ ലക്‌ഷ്യം

  ReplyDelete
 10. തല്ഹത്തെ ലത് കലക്കീട്ടാ....

  ReplyDelete
 11. പുതിയ പടം "പാടത്തിന്‍ വരമ്പത്ത്"...

  ReplyDelete
 12. ഇഞ്ചൂര്‍,, വിസ്മയങ്ങള്‍!!
  ഫോട്ടോസ് നന്നായിട്ടുണ്ട്...

  ReplyDelete
 13. അങ്ങോട്ട് വികസനം വരാതെ ഇരിക്കട്ടെ.... കാരണം ആ ഗ്രാമത്തിന്‍റെ ആത്മാവ് നഷ്ടമാകാന്‍ വികസനം മതി.... എന്‍റെ ഗ്രാമത്തിലെ പാടശേഖരം ഇന്ന് നഷ്ടമായിരിക്കുന്നു.... നന്നായി... അക്ഷരം നോക്കണം കേട്ടോ...

  ReplyDelete
 14. ഇഞ്ചൂര്‍ എന്ന സ്ഥലത്തെ കുറിച്ച് ആദ്യമായി കേള്‍കുകയാണ്, ഇഷ്ട്ടപെട്ടു ആ ഗ്രാമ സൗന്ദര്യത്തിനെ ...........ഒരിക്കല്‍ അവിടെ വന്നു കാണാന്‍ ശ്രമിക്കും ,നന്നായി എഴുതി, എല്ലാ ആശംസകളും, വീണ്ടും എഴുതുക !!!!

  ReplyDelete
  Replies
  1. സ്വാഗതം, ഇന്ചൂര്‍ എന്ന ഗ്രാമത്തിലേക്ക്...................
   ഒന്ന് വന്നു കണ്ട് ആസ്വദിക്കാന്‍...........................

   Delete
 15. Kothippikkuvaa alle...Paranjathellaam sathyam thanneyalle

  ReplyDelete
  Replies
  1. സത്യം ശിവം സുന്ദരം.
   വേണമെങ്കില്‍ ഇന്ചൂര്‍ക്ക് വരുകയാണെങ്കില്‍ എല്ലാം കണ്‍ നിറയെ കാണാം...........
   എന്താ പോരുന്നോ

   Delete
 16. ഇപ്പോഴും നമ്മളുടെ കേരളത്തില് ഗ്രാമങ്ങള് ഉണ്ടല്ലൊ ഭാഗ്യമ്...
  www.thasleemp.co.cc

  ReplyDelete
 17. ഒന്ന് രണ്ടു ഭാഗത്ത്‌ അക്ഷരതെറ്റുകള്‍ കണ്ടു..:)

  "എന്തായാലും വ്യവസായ പരമായ പിന്നോക്കം കുറച്ചു നല്ല വായു ശ്വസിക്കാനും, "

  ഈ വാചകത്തില്‍ വല്ല വാക്കുകളും വിട്ടു പോയോ എന്നൊരു സംശയം ..:)

  പിന്നെ ഗ്രാമത്തെ പരിചയപ്പെടുത്തിയത് നന്നായി....
  ഒരിക്കല്‍ നമുക്ക്‌ കൂടാം..
  പിന്നെ അവിടെ വെള്ളരിക്കക്ക് വില കൂടുതല്‍ ആണോ കുറവാണോ ???

  ഇനിയും എഴുതൂ മകനേ....

  ReplyDelete
 18. സത്യമായും ശരിക്കും ഇഷ്ട്ടപെട്ടു ആ ഗ്രാമ സൗന്ദര്യത്തിനെ ..
  ഇനിയും എഴുതൂ...........................THALHATH

  ReplyDelete
 19. നല്ല ചിത്രങ്ങൾ

  ReplyDelete
 20. എടാ,പോസ്റ്റ്‌ കലക്കി..........................നീ ഇനിയും ധൈരാമയിട്ട് എഴുതെടാ മോനെ...............ആശംസകള്‍

  ReplyDelete
 21. വരുന്നുണ്ട് .ഞാന്‍ . ഇഞ്ചൂര്ക്ക് ..
  പിന്നെ "കേവലം ധാത്രിമാര്‍ ' എന്നാണ്..

  ReplyDelete
 22. ഇഞ്ചൂരെന്ന മൊഞ്ചത്തി ..
  ചില വാക്കുകൾ എവിടെയൊക്കെയോ മിസ്സായോ ???

  ReplyDelete
 23. കോതമംഗലം വഴി ആണ് ഇന്ചൂര്‍ പുഴ ഒഴുകി വരുന്നതെന്ന് ഇനി ആരോടും പറയണ്ടാട്ടോ ...പുഴ കണ്ടു മനസ്സും കണ്ണും കുളിരുന്നുണ്ട് ....പക്ഷെ മറ്റേ കാര്യം പറയുമ്പോ ആ കുളിര് പോകുന്നു കുട്ടി ..ആശംസകള്‍ ....

  ReplyDelete
 24. നന്നായി തല്‍ഹൂ,നിന്‍റെ ഇഞ്ചുര്‍ അങ്ങനെ ഫയ്മസ് ആക്കി അല്ലേ?

  ReplyDelete
 25. ഇഞ്ചൂര്‍ എന്നൊരു ഗ്രാമം ഉണ്ടന്നും അതിനു ഇത്ര മനോഹാരിത ഉണ്ടന്നും ആദ്യ അറിവാണ്.... നന്നായി....

  ReplyDelete