Monday, August 27, 2012

ഇതാണോ സമത്വം????

നമ്മുടെ കേരളം ഭരിച്ചിരുന്നു എന്നു പറയപെടുന്ന മഹാബലി തമ്പുരാന്റെ ഓര്‍മയ്ക്കായി നാം എല്ലാവരും ഓണം ആഘോഷിക്കുകയാണ്. കള്ളവും ചതിയും കൊലയും കൊള്ളയും ഒന്നുമില്ലാത്ത ഒരു സ്വപ്ന കേരളത്തെ സ്വപ്നം കണ്ടു കൊണ്ടാണ് നാം ഓണം ആഘോഷിക്കുന്നത്. എന്നാല്‍ കാലചക്രം കറങ്ങികൊണ്ടിരിക്കുംതോറും ഈ സ്വപ്ന കേരളത്തില്‍ നിന്നും നാം ആകുന്നുകൊണ്ടിരിക്കുകയാണ് എന്നത് ഒരു തര്‍ക്കമില്ലാത്ത കാര്യമാണല്ലോ.

ഒരു സമത്വസുന്ദരമായ കേരളത്തെ അല്ലെങ്കില്‍ മഹാബലിയുടെ കേരളത്തെ സ്വപ്നം കാണുന്ന നമുക്ക് അതെല്ലാം വെറും വ്യാമോഹങ്ങള്‍ മാത്രമാണെന്ന്  എല്ലാ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണ് കാലത്ത് മുറ്റത്ത്‌ വരുന്ന വര്‍ത്തമാന പത്രങ്ങള്‍. .
ചരമ കോളങ്ങള്‍ പോലെ മോഷണ,കവര്‍ച്ച,കൊല,കൊള്ള,പീഡന കോളങ്ങള്‍ ആക്കി പത്രങ്ങള്‍ അച്ചടിക്കേണ്ട ഗതികേടിലാണ് ഇന്ന് മുന്കിട പത്ര മാധ്യമങ്ങള്‍.

വി. വി. ഐ. പി (VVIP) കള്‍ക്കും ഓരോ ദിവസവും കോടികള്‍ പ്രതിഫലം വാങ്ങുന്ന സിനിമാ താരങ്ങള്‍ക്കും വേണ്ടി മാത്രം ചിക്ലിസ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നാണം കേട്ട സര്‍ക്കാര്‍.
സര്‍ക്കാരിനെ കുറ്റം പറഞ്ഞത് കൊണ്ടെന്നെ ആരും കമ്മ്യൂണിസ്റ്റ്‌ ആക്കേണ്ട. ഇതു മുന്നണി ഭരിച്ചാലും സ്ഥിതി ഇതു തന്നെ.ഈ അടുത്ത ഇടക്കാണ് നടന്‍ ജഗതി ഒരു വാഹനാപകടത്തില്‍ പരിക്കേറ്റു ആശുപത്രിയില്‍ കഴിഞ്ഞത്. നമ്മുടെ തലതൊട്ട രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ എല്ലാം അദ്ധേഹത്തെ പോയി സന്ദര്‍ശിച്ചിരുന്നു. അദ്ധേഹത്തിന്റെ എല്ലാവിധ ചിക്ലിസാ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. ദരിദ്രരും, ഉടുതുണിക്ക് വകയില്ലത്തവരുമായ പാവപെട്ടവര്‍ ധാരാളം വീടുകളിലും ആശുപത്രി വാരാന്തകളിലും ചിക്ലിസിക്കാന്‍ പണമില്ലാതെ കഴിയുന്നു, അവരെ ആരും കാണുന്നില്ല.

അതുപോലെ വളരെ അത്യാസന്നനിലയില്‍ കഴിയുന്ന നടന്‍ തിലകനും സ്വജന്യ ചിക്ലിസ സര്‍ക്കാര്‍ വാക്ക് കൊടുത്തു കഴിഞ്ഞു. ഒരു സിനിമക്ക് തന്നെ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അവര്‍ക്ക് ആ ആശുപത്രി തന്നെ വാങ്ങാന്‍ കഴിയും. പിന്നെന്തിനാണ് സര്‍ക്കാര്‍ അദേഹത്തിന് ചിക്ലിസ ചെലവുകള്‍ നല്‍കുന്നത്.ഖജനാവിലെ പണം സിനിമ താരങ്ങള്‍ക്ക് മാത്രമുള്ളതല്ല എന്നും സര്‍കാര്‍ മനസിലാക്കുക. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നാണ് ഇതില്‍ നിന്നും നമുക്ക് മനസ്സില്ലക്കുന്നത്. ഇവടെ എവടെയാണ്  സമത്വം???

കോതമംഗലത്ത് മാര്‍ ബസേലിയോസ്‌ ആശുപതിയില്‍ നടന്ന നഴ്സുമാരുടെ സമരത്തിന് യാതൊരു സഹായവും നല്‍കിയില്ല എന്നത് മാത്രമല്ല അവരുടെ സമരം ഒത്തു തീര്‍പ്പാക്കാന്‍ ഒരു ശ്രമവും നടത്തിയില്ല. സഭയുടെയും പള്ളിയുടെയും വോട്ടുകള്‍ മാത്രം മുന്നില്‍ കണ്ടു മാത്രം കോതമംഗലത്ത് നിലപാടുകള്‍ ഇടുക്കുന്ന സര്‍ക്കാര്‍... .
വോട്ടുകള്‍ പോകുമെന്ന ഭയത്താല്‍ പാവം നഴ്സുമാരെ 105 ദിവസം സമര പന്തലില്‍ ഇരുത്തിയ സര്‍ക്കാര്‍.
എവടെ സമത്വം, മഹാബലിയുടെ കേരളമെവിടെ???

സമത്വമെന്നാല്‍ എല്ലാ കാര്യങ്ങളിലും മറ്റുള്ളവരുമായുള്ള തുല്യതയാണു്. 

പക്ഷെ, നിലവില്‍ വര്‍ഗ്ഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നതും ന്യൂനപക്ഷ വര്‍ഗ്ഗം ഭൂരിപക്ഷ വര്‍ഗ്ഗങ്ങള്‍ക്കു് മേല്‍ ആധിപത്യം ചെലുത്തിക്കൊണ്ടിരിക്കുന്നതും പിരമിഡല്‍ ഘടന അരക്കിട്ടുറപ്പിച്ചിട്ടുള്ളതുമായ ഇന്നത്തെ സമൂഹത്തില്‍ ഭൂരിപക്ഷത്തിനും സ്വാതന്ത്ര്യവും സമത്വവും ജനാധിപത്യവും ലഭ്യമാകില്ല, സോഷ്യലിസം സാധ്യമാകില്ല.
സമത്വവും സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും നേടിയെടുക്കാന്‍ ചുഷണത്തിനു് വിധേയമായ ഭൂരിപക്ഷ വര്‍ഗ്ഗങ്ങള്‍ ചൂഷണം നടത്തുന്ന ന്യൂനപക്ഷ വര്‍ഗ്ഗങ്ങള്‍ക്കു് മേല്‍ അവരുടെ ആധിപത്യം സ്ഥാപിച്ചു്, ഉറപ്പിച്ചു കൊണ്ടു് സമൂഹത്തിന്റെ നിലവിലുള്ള പിരമിഡല്‍ ഘടന മാറ്റി തിരശ്ചീന ഘടന സൃഷ്ടിച്ചു കൊണ്ടു് മാത്രമേ സാധ്യമാകൂ, കാരണം ചൂഷക വര്‍ഗ്ഗം നടത്തുന്ന ചൂഷണം അവര്‍ ഒരിക്കലും താനെ അവസാനിപ്പിക്കില്ല.

16 comments:

 1. ചെങ്ങായ് ഓല് എന്തേലും കാട്ടിക്കോട്ടേ..അയ്നിപ്പോ ഇജ്ജ് ഇങ്ങനെ പോസ്ടാന്‍ നിന്നാല്‍ ഇജ്ജ് പോസ്റ്റി പോസ്റ്റി കൊയങ്ങെ ഉള്ളു..
  എന്തായാലും പോസ്ടിയത് കൊള്ളാം..

  ReplyDelete
 2. അതന്നെ ചെങ്ങായ്...ഓല് ന്തേലും കാട്ടട്ടെ
  കിറിക്കറ്റ് കളിക്കാരന് കേന്‍സറ് വന്നപ്പോ അമേരിക്കാവില് പോകാന്‍ സര്‍ക്കാര് പണം

  ReplyDelete
 3. അതുപോലെ വളരെ അത്യാസന്നനിലയില്‍ കഴിയുന്ന നടന്‍ തിലകനും സ്വജന്യ ചിക്ലിസ സര്‍ക്കാര്‍ വാക്ക് കൊടുത്തു കഴിഞ്ഞു. ഒരു സിനിമക്ക് തന്നെ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അവര്‍ക്ക് ആ ആശുപത്രി തന്നെ വാങ്ങാന്‍ കഴിയും. പിന്നെന്തിനാണ് സര്‍ക്കാര്‍ അദേഹത്തിന് ചിക്ലിസ ചെലവുകള്‍ നല്‍കുന്നത്.ഖജനാവിലെ പണം സിനിമ താരങ്ങള്‍ക്ക് മാത്രമുള്ളതല്ല എന്നും സര്‍കാര്‍ മനസിലാക്കുക. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നാണ് ഇതില്‍ നിന്നും നമുക്ക് മനസ്സില്ലക്കുന്നത്. ഇവടെ എവടെയാണ് സമത്വം???

  എന്താ ഇപ്പൊ ഇതിനൊക്കെ പറയ്വാ ? ഇങ്ങനെയൊക്കെയാണ് കാര്യങ്ങളൂടെ കിടപ്പ്,സഹിക്ക്വാ. കാശില്ലാത്തോൻ ചാവുക,അല്ലാത്തവർ ജീവിക്കുക.! നല്ല എഴുത്ത് ട്ടോ. ആശംസകൾ.

  ReplyDelete
 4. എന്തരോ എന്തോ, രണ്ടു രൂപന്റെ അരി എവിടെ?
  ഹല്ല പിന്നെ

  ReplyDelete
  Replies
  1. ഷാജു ചേട്ടാ.......
   ഇങ്ങള്‍ക്ക് രണ്ടു രൂപയുടെ അരി മാത്രം മതിയോ????
   അരി നിങ്ങള്‍ ചുമ്മാ വാരി തിന്നുമോ, അത് പാകം ചെയ്യാന്‍ ഗ്യാസ് വേണ്ടേ.
   ഒരു ഗ്യാസ് കുറ്റികെന്താ വില???
   അതും സര്‍ക്കാര്‍ കുത്തകകള്‍ക്ക് എഴുതി കൊടുത്തില്ലേ????

   Delete
  2. ഷാജു രണ്ടു രൂപയ്ക്ക് അരി കൊടുക്കാന്‍ ചെന്നപ്പോ 28 ഉറുപ്പികേല് കൊറവ് വരുമാനള്ള ആരെയും കണ്ടില്ല്യാത്രേ .... അതോണ്ട് അവര് തിരിച്ചു പോയി ഗാസിന്റേം പെട്ര്ലോളിന്റെം അരീന്റെമോക്കെ വെല കൂട്ടി കൊറച്ചു പേരെയെങ്കിലും ദാരിദ്ര്യ രേഖക്ക് താഴെ കാണിക്കാന്‍ വേണ്ടി...

   Delete
 5. സര്ക്കാര് പണം കൊണ്ട് ഇതൊക്കെ ചെയ്യുന്നതില്‍ കേരളത്തില്‍ ഒരാളും അനുകൂലിക്കും എന്ന് തോന്നുന്നില്ല.

  ഇതുപോലുള്ള അനീതിക്കെതിരെ കോടതി കയറാന്‍ ഇവിടെ ആരും ഇല്ലേ ?

  ReplyDelete
 6. ഞാന്‍ ഈ വിഷയത്തെ കുറിച്ച് ഒരു കുറിപ്പ് എഴുതണം എന്ന് വിചാരിച്ചിരുന്നു .ഇനി വേണ്ട എന്ന് തോന്നുന്നു .കുറെ കൂടി കാര്യങ്ങള്‍ ഉള്‍പെടുത്താന്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു .കഷ്ട പെടുന്നവരെ നോക്കാന്‍ ആരും ഉണ്ടാവില്ല .അതിനു എത്ര പബ്ലിസിറ്റി കിട്ടില്ല .എല്ലാം രാഷ്ട്രീയ കളിയാണ്‌ ...നമ്മള്‍ മണ്ടന്മാരും .ആശംസകള്‍

  ReplyDelete
 7. അപ്പൊ ഇതാണല്ലേ വെള്ളരിക്കാപട്ടണവും അവിടുത്തെ സമത്വവും!

  ReplyDelete
 8. കേരളത്തിന്‍റെ ഇന്നത്തെ രാഷ്ട്രീയ അവശത വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.... ചില ചില ചിന്തകളില്‍ അഭിപ്രായ വെത്യാസം ഉണ്ടെങ്കിലും നല്ല അസ്സല്‍ രചന.....
  ആരെയും വേദനിപ്പിക്കാതെ എല്ലാവരെയും കൊള്ളിച്ചു കൊണ്ടുള്ള രചന....
  അഭിനന്ദനങ്ങള്‍...

  ReplyDelete
 9. കോടികളുടെ സമ്പാദ്യമുള്ള സിനിമാ താരങ്ങളുടെ ചികില്‍സ സര്‍ക്കാര്‍ ചെയ്യുന്നത് മനസ്സിലാകുന്നില്ല.
  അവര്‍ നല്ല കലാകാരന്മാരാന് .എന്ന് വെച്ച് ഇങ്ങനെ വേണോ...?
  അസ്സല്‍ വെള്ളരിക്കാ പട്ടണം.നല്ല പോസ്റ്റ്

  ReplyDelete
 10. സര്ക്കാര് പണം കൊണ്ട് ഇതൊക്കെ ചെയ്യുന്നതില്‍ കേരളത്തില്‍ ഒരാളും അനുകൂലിക്കും എന്ന് തോന്നുന്നില്ല അഭിനന്ദനങ്ങള്‍ നേരുന്നു

  ReplyDelete
 11. >>സമത്വവും സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും നേടിയെടുക്കാന്‍ ചുഷണത്തിനു് വിധേയമായ ഭൂരിപക്ഷ വര്‍ഗ്ഗങ്ങള്‍ ചൂഷണം നടത്തുന്ന ന്യൂനപക്ഷ വര്‍ഗ്ഗങ്ങള്‍ക്കു് മേല്‍ അവരുടെ ആധിപത്യം സ്ഥാപിച്ചു്, ഉറപ്പിച്ചു കൊണ്ടു് സമൂഹത്തിന്റെ നിലവിലുള്ള പിരമിഡല്‍ ഘടന മാറ്റി തിരശ്ചീന ഘടന സൃഷ്ടിച്ചു കൊണ്ടു് മാത്രമേ സാധ്യമാകൂ, കാരണം ചൂഷക വര്‍ഗ്ഗം നടത്തുന്ന ചൂഷണം അവര്‍ ഒരിക്കലും താനെ അവസാനിപ്പിക്കില്ല.<<

  ഏത് സ്ടഡി ക്ലാസ്സിലെ പരിപ്പുവടയും ചായയുമാ അടിച്ചത്? എന്തൊരു കട്ടി!! :)

  ReplyDelete
 12. " ഒരു സിനിമക്ക് തന്നെ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അവര്‍ക്ക് ആ ആശുപത്രി തന്നെ വാങ്ങാന്‍ കഴിയും. പിന്നെന്തിനാണ് സര്‍ക്കാര്‍ അദേഹത്തിന് ചിക്ലിസ ചെലവുകള്‍ നല്‍കുന്നത്.ഖജനാവിലെ പണം സിനിമ താരങ്ങള്‍ക്ക് മാത്രമുള്ളതല്ല എന്നും സര്‍കാര്‍ മനസിലാക്കുക." നല്ല പ്രതിഷേധം.ഇനിയും സമത്വത്തിന് വേണ്ടി മുന്നോട്ട്....

  ReplyDelete
 13. നന്നായിട്ടുണ്ട് ആശംസകള്‍

  ReplyDelete