Thursday, August 2, 2012

മോഷണം

ഇതെന്താ വെള്ളിരിക്കാ പട്ടണമോ?
ഞാന്‍ ഈ ബ്ലോഗില്‍ വളരെ കാലം ടൈറ്റില്‍ ഇമേജ് ആയി ഇട്ടിരുന്ന ഒരു ചിത്രമാണ് താഴെ കാണുന്നത്. ഒരു പക്ഷെ നിങ്ങളില്‍ പലരും ഇതു കണ്ടിരിക്കാം, ഈ അടുത്ത ഇടക്കാണ് ഞാന്‍ ഈ  ചിത്രം മാറ്റിയത്‌, എന്നാല്‍ ഈ ബ്ലോഗിന്റെ ഫേസ്ബുക്ക് പേജില്‍ ഇപ്പോഴും ഇതേ ഇമേജ് തന്നെയാണ് കവര്‍ ഇമേജ് ആയി ഇട്ടിരിക്കുന്നത്.


നിങ്ങളില്‍ പലരും ഈ ഇമേജ് എന്റെ ബ്ലോഗില്‍ കണ്ടിരിക്കാം, ഞാന്‍ തന്നെ ഫോട്ടോഷോപ്പില്‍ എഡിറ്റ്‌ ചെയ്തു ഉണ്ടാക്കിയത് ആണ് ഈ ചിത്രം. എന്നാല്‍ ചില സാമൂഹ്യ വിരുദ്ധര്‍ ഈ ഫോട്ടോ മോഷ്ടിച്ച് അവരുടെ പേജില്‍ ഇട്ടിരിക്കുന്നു. അതല്ല രസം ആ പേജിന്റെ  പേരും വെള്ളിരിക്കാ പട്ടണം എന്ന് തന്നെയാണ്.


താഴെ കാണുന്നതു എന്റെ ബ്ലോഗിന്റെ ഫേസ്ബുക്ക് പേജില്‍ ഈ ഫോട്ടോ കവര്‍ ഫോട്ടോ ആയി ഇട്ടിരിക്കുന്നതാണ്
ഈ പേജില്‍ നിങ്ങള്ക്ക് കേറി നോക്കാം https://www.facebook.com/velliricapattanam


ഇനി അതെ ഫോട്ടോ തന്നെ ചെറിയ കൊത്തു പണികള്‍ നടത്തി അവരുടെ പേജില്‍ കവര്‍ ഫോട്ടോ ആയി ഇട്ടിരിക്കുന്നു ആ പേജിന്റെ ടൈറ്റില്‍ ഇമേജ് കാണൂ.........




13 comments:

  1. വീണ്ടും മോഷണം..

    ReplyDelete
  2. ആരവിടെ കള്ളനെ പിടിക്കൂ

    ReplyDelete
  3. ഗുണമുള്ള സാധനങ്ങളേ മോഷ്ടിക്കപ്പെടുകയുള്ളു...
    മിഠായ് എടുക്കൂ ആഘോഷിക്കൂ.

    ReplyDelete
  4. കള്ളന്‍ കള്ളന്‍ ..ഓടി വരണേ.............വീണ്ടും വരാം

    ReplyDelete
  5. kallane pidichu.
    facebook.com/sahadmubarak

    ReplyDelete
  6. ബൂലോക പോലീസിനെ വിളിക്കൂ.. കള്ളനെ വിലങ്ങണിയിക്കൂ ..
    http://kannurpassenger.blogspot.in/2012/07/blog-post_19.html

    ReplyDelete
  7. ഗൊച്ചു ഗള്ളന്‍ കണ്ടുപിടിച്ചല്ലോ......

    ReplyDelete
  8. ninakkum pani kittiyo...lavanu oru msg idu--
    www.thasleemp.co.cc

    ReplyDelete
  9. കളളാ കളളാ കൊച്ചു കളളാ യെന്ന് അതില്‍ എഴുതിയാലോ..

    ReplyDelete
  10. നമ്മുടെ വല്ല്യോരുടെ ഗ്രൂപ്പില്‍ ഒന്ന് പറഞ്ഞാല്‍ മതി...ബാക്കി അവര്‍ നോക്കികൊലും ...

    ReplyDelete
  11. മോഷണം ഒരു കലയല്ലേ കുട്ടീ .... ക്ഷമിക്കൂ
    ബല്യ ബല്യ സില്‍മക്കാര്‍ വരെ കഥയും തിരകഥയും മോഷ്ട്ടികുന്നു ...
    ക്ഷമിക്കൂ... നമുക്ക് പരിഹാരം കാണാം .

    ReplyDelete