Tuesday, May 15, 2012

NOKIA യുടെ പതനം എന്തുകൊണ്ട് ???




14 വര്‍ഷമായി നമ്മളൊക്കെ മൊബൈല്‍ ഫോണിനു പര്യായം പറഞ്ഞത് നോക്കിയ എന്നായിരുന്നു.
എങ്കില്‍ ഇപ്പോള്‍ അതിനു മാറ്റം വന്നു കൊണ്ടിരിക്കുന്നു.
ഈ അടുത്ത ഇടയ്ക്കു നാം പത്രങ്ങളിലൊക്കെ വായിച്ചു കാണാം ( അങ്ങനെ ഒരു ശീലം ഇല്ലാത്തവര്‍ ക്ഷമിക്കുക) പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാവ്‌ എന്ന വിശേഷണം നോക്കിയക്ക് നഷ്ട്ടമായി. പകരക്കാരന്‍ മറ്റാരുമല്ല SAMSUNG തന്നെ.

എന്റെ രണ്ടു അനുഭവങ്ങള്‍ കൊണ്ട എനിക്ക് മനസ്സിലായി എന്തുകൊണ്ടാണ് നോക്കിയ ഇന്ന് എന്തൊക്കയോ പോയ അണ്ണാനെ പോലെ ഇരിക്കുന്നതെന്ന്, ആ നഗ്നമായ സത്യം നിങ്ങളോട് ഞാന്‍ പങ്കുവയ്ക്കാം. ഞാന്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പ്‌ നോക്കിയ കെയര്‍ സന്ദര്‍ശിച്ചിരുന്നു. എന്റെ ഒരു ഫോണിന്റെ ഡാറ്റാ കേബിള്‍ പോര്‍ട്ട്‌ കേടായതാണ് കാരണം. രണ്ടു മണിക്കൂര്‍ കഴിഞ്ഞു തിരിച്ചു കിട്ടി പക്ഷെ കംപ്ലൈന്റ്റ്‌ ശരിയായില്ല.  "ഈ ഫോണ്‍ പുറത്താരോ അഴിച്ചിട്ടുണ്ട് " അഴിച്ച ഫോണ്‍ ന്നനാകില്ലാത്തത് കൊണ്ട് ഞാന്‍ തിരിച്ചു പോന്നു. പിന്നീട് അതേ ഫോണ്‍ SOFTWARE കംപ്ലൈന്റ്റ്‌ ആയപ്പോള്‍ വേറൊരു മൊബൈല്‍ കടയില്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍, ഡാട്ടാ കേബിള്‍ നന്ന്ക്കി തരുകയും ചെയ്തു.
Nokia Care കാരന്‍ ഇനി ഒരു രക്ഷയുമില്ല. അറിയിക്കനുള്ളവരെ ഒക്കെ അറിയിച്ചോ എന്ന് പറഞ്ഞ ഫോണാണ് ഇപ്പോള്‍ കുട്ടപ്പനായി നടക്കുന്നു. ഇതാണ്  Nokia. 

ഇനി വേറൊരു സംഭവം കൂടി പറയാം, വേറൊരു ദിവസം വേറൊരു സെറ്റ്‌  ഹാങ്ങ്‌ ആവുന്നത് കൊണ്ട്  നോക്കിയ കാറില്‍ കൊടുത്തു.  ചുമ്മാ സെറ്റ്‌ അഴിച്ചു നോക്കിയ നോകിയാകാരന്‍ പറയുവ ഇതിന്റെ ഉള്ളില്‍ വെള്ളം കേറി എന്ന്. ചേട്ടാ ഇതുവരെ വെള്ളത്തില്‍ ചാടിയിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ അങ്ങേരു പറയുവാ കയില്ലേ വിയര്‍പ്പ് വല്ലതും ഉള്ളില്‍ കേറിയതയിരിക്കും എന്ന്.

മുകളില്‍ തന്നിരിക്കുന്ന ഉദാഹരണത്തില്‍ നിനും നമുക്ക് മനസിലാക്കാം എന്ത്കൊണ്ട്  Nokia ക്ക്  പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാവ്‌ എന്ന വിശേഷണം നോക്കിയക്ക് നഷ്ട്ടമായി എന്ന്.
 നോക്കിയ ഹാന്‍ഡ്‌ സെറ്റ്‌  ഉപയോക്കിന്നവര്‍ ഒരു നിമിഷം നിങ്ങള്‍ ഒരിക്കലും മൊബൈല്‍ ഫോണ്‍ കയ്യില്‍ പിടിക്കരുത്. കയ്യിലെ ചെറിയ വിയര്‍പ്പ് തുള്ളികള്‍ താങ്കളുടെ മൊബൈലിന്റെ ഉള്ളിന്റെ ഉള്ളിലുള്ള ബോര്‍ഡ്‌ ഷോര്‍ട്ട് ആകും. 

 

ദേ.... ഈ ഫോട്ടോയില്‍ കാണുന്നതുപോലെ ആരും നോക്കിയ ഫോണ്‍ പിടിക്കരുത് , കൈയിലുള്ള വിയര്‍പ്പ് താങ്കളുടെ മൊബൈലിന്റെ ഉള്ളിന്റെ ഉള്ളിലുള്ള ബോര്‍ഡ്‌ ഷോര്‍ട്ട് ആകും.

3 comments:

  1. നിങ്ങളെ സ്വന്തം അനുഭവമാണ് ഇങ്ങനൊരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചതെന്ന് മനസ്സിലായി. വളരെ നല്ല കുറിപ്പ്. കാരണം ഞാനും നോകിയയും സാംസങ്ങും ഉപയോഗിക്കുന്ന വ്യക്തിയാണ്. എനിക്കേതാ നല്ലത് ന്ന് പറയാനറിയില്ല. ന്നാലും തമ്മിൽ ഭേദം തൊമ്മനാവും.! മ്മടെ നോകിയേയ്. കാര്യങ്ങളിങ്ങനെയൊക്കെ പറഞ്ഞത് ഒരു കാര്യൂം ഇല്ല്യാണ്ടലല്ലല്ലോ ? അപ്പോ സൂക്ഷിച്ചാൽ ദുഖിക്കേണ്ട. ആശംസകൾ.

    ReplyDelete
    Replies
    1. വിലപെട്ട അഭിപ്രായത്തിനു നന്ദി, മന്ദൂസന്‍

      Delete
  2. സാംസങ്ങ് ന്റെ വർധിച്ച് വരുന്ന ജനപ്രീതി സ്മാർട്ട് ഫോണുകളുടെ പ്രത്യേകിച്ച് ഐഫോണുകൾക്ക് പകരം നിക്കുന്ന ഗാലക്സി യുടെ കുറഞ്ഞ വിലയല്ലെ.. അല്ലാണ്ട് നോക്കിയ സർവീസ് നടത്തുന്നവരുടെ ഉത്തരവാദിത്തമില്ലായ്മ മാത്രമാണോ..?

    ReplyDelete