Wednesday, April 11, 2012

ഗൂഗിള്‍ വഴിയും ഫ്രീ SMS അയക്കാം


SMS ഓഫര്‍ ചെയ്യാനും പറ്റില്ല, എങ്കില്‍ മൊബൈല്‍ കമ്പനി
SMS എന്നപേരില്‍ കഴുത്തില്‍ വയ്ക്കുന്ന കത്തിക്കും പിടി കൊടുക്കാതെ വിഷമിച്ചു ഇരിക്കുന്ന ചില
SMS പ്രന്തന്മാര്‍ക്ക് വേണ്ടി ഞാന്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.
ഇനിയും പ്രന്തന്മാരില്‍ നിന്നം സ്നേഹവും സഹകരണവും പ്രത്രീക്ഷിക്കുന്നു.

ഗൂഗിള്‍ അമ്മാവന്‍ നടത്തുന്ന പല പരിപാടികളും നമ്മ അറിയുന്നില്ല എന്നതാണു വാസ്തവം.ഉമ്മന്‍ ചാണ്ടി സര്‍കാര്‍ 25 കിലോ റെഷന്‍  അരി കുടക്കുന്നത് പോലെ പോലെ ഗൂഗിള്‍ നമ്മള്‍ക്ക് ദിവസവും 50 SMS തരുന്നുണ്ട്. നമ്മ ഇത് വല്ലതും അറിയുന്നുണ്ടോ. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ പോലെ നമ്മളും ഇന്റര്‍നെറ്റില്‍ അവിടെയും ഇവിടെയും കേറി നടക്കുന്നു.

അതൊക്കെ പോട്ടെ, ഈ SMS അയക്കുന്ന പരിപാടി എങ്ങനെ ആണെന്ന്  അറിയേണ്ടേ? പേടിക്കേണ്ട നമ്മ പറഞ്ഞു തരാം, അതിനല്ലേ നമ്മ ഇവിടെ ബ്ലോഗും തുറന്നുവച്ചിരിക്കുന്ന്നത്
താഴെ പറയുന്നത് പോലെ ചെയ്തു നോക്ക്

1) നിങ്ങളുടെ Gmail account sign in ചെയ്യുക

2) താഴെ ചിത്രത്തില്‍ കാണുന്നത് പോലെ ഒരു ഗീര്‍ ചിഹ്നം കണ്ടോ; അതില്‍ ക്ലിക്ക് ചെയ്യുക, എന്നിട്ട് SETTINGS ഇല്‍ ക്ലിക്ക് ചെയ്യുക.


3) അവിടെ നിന്നും LABS എന്നാ ഒരു ടാബ് കാണും, അതില്‍ ക്ലിക്ക് ചെയ്യുക.

4) അവിടെ search for a tab എന്നൊരു ബോക്സ്‌ കാണും, അവിടെ SMS" എന്ന് ടൈപ്പ് ചെയ്തു സെര്‍ച്ച്‌ ചെയ്യുക.


5) ഇപ്പോള്‍ നിങ്ങള്‍ക്ക് 2 lab features ലഭിക്കും.
  1. SMS (text messaging) in Chat
  2. SMS in chat Gadget 

6) ഇനി നിങ്ങള്‍ ആ രണ്ടു  features ഉം Enable ആക്കുക.


ഇതിനു ശേഷം വീണ്ടും നിങ്ങളുടെ അക്കൗണ്ട്‌ റീ ലോഡ്‌ ആയി വരും.


ഇനി മുതല്‍ നിങ്ങള്‍ക്ക്  Chat and SMS എന്നൊരു  option നിങ്ങളുടെ ചാറ്റ് ബാറില്‍ കാണാന്‍ സാധിക്കും.
ഇനി SMS അയക്കാന്‍ 'Chat and SMS' എന്നതിന് താഴെയുള്ള സെര്‍ച്ച്‌ ബോക്സില്‍ SMS എന്ന് ടൈപ്പ് ചെയ്യുക. എന്നിട്ട്  'Sent  SMS' എന്നത്തില്‍ ക്ലിക്ക് ചെയ്യുക.
 

ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപെട്ടവര്‍ക്ക്  SMS അയക്കാം .SMS അയക്കുമ്പോള്‍ നിങ്ങള്‍ എന്നെയും മറക്കരുത്. എന്‍റെ ഈ എളിയ പോസ്റ്റ്‌ എല്ലാവര്‍ക്കും ഉപകരപ്രതം ആകുമെന്ന് വിശ്വസിക്കുന്നു. അതോടൊപ്പം ഈ  പോസ്റ്റുമായി ബന്ധപെട്ടുള്ള സംശയം ചോദിക്കാനും നന്ദി പറയാനും മടിക്കണ്ട

കൂടാതെ  ഈ പോസ്റ്റിനു താഴെയുള്ള Reactions രേഗപെടുത്താനുള്ള സംവിധാനം കൂടി എല്ലാ മന്യരും ഉപയോഗപെടുത്തുക

5 comments: